ചെന്നൈ: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടി വി കെ നേതാവും നടനുമായ വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിജയിന്റെ പ്രചാരണ പരിപാടി.
ടി വി കെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കും. 50 ഏക്കർ സ്ഥലത്ത് നടക്കുന്ന പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ഭാഗമായി കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റിൽ വിജയിച്ച ശേഷം രാജിവച്ച മുൻ എംഎൽഎമാരാണ് ടി വി കെ സ്ഥാനാർഥികളായി മത്സരിക്കുന്നത്. അതേസമയം, ഇന്നലെ മധുരാന്തകത്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥിക്കായി എടപ്പാടി കെ. പളനിസാമി പ്രചാരണം നടത്തിയിരുന്നു.













