Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വി മുരളീധരന് പണം കിട്ടിയ കാര്യം പാർട്ടി പോലും അറിഞ്ഞത് ഇന്നലെ; പരിഹാസവുമായി സന്ദീപ് വാര്യർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ അടക്കം പേരുകളുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍ എംഎല്‍എ. കേരളത്തിലെ ബിജെപിയില്‍ മുരളീധരന്‍ ഒരാള്‍ മാത്രമല്ല ഉള്ളതെന്നും എന്നാല്‍ കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ അതാത് പാര്‍ട്ടികളില്‍ എത്തി. എന്നാല്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞതെന്നാണ് അദ്ദേഹം കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിലെ ബിജെപിയില്‍ മുരളീധരന്‍ ഒരാള്‍ മാത്രമല്ല ഉള്ളത്. എന്നാല്‍ കരിമണല്‍ കര്‍ത്താ കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂ. ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ ഒക്കെ അതാത് പാര്‍ട്ടികളില്‍ എത്തി. എന്നാല്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത്.

എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച ഡയറിയുടെ പൂര്‍ണ്ണഭാഗം റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തായത്. രണ്ട് ഭാഗങ്ങളിലായാണ് വി മുരളീധരൻ്റെ പേര് പരാമർശിക്കുന്നത്. ആദ്യത്തെ ഭാഗത്ത് മൂന്ന് ലക്ഷം രൂപയും രണ്ടാമത്തെ ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വി മുളീധരൻ്റെ പേര് കൂടാതെ ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും പേരും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസിന് നേർക്ക് അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയുമാണ് രേഖപ്പെടുത്തിയിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ്റെ പേരും ഡയറിയിലുണ്ട്. അഞ്ച് ലക്ഷം രൂപയാണ് വെള്ളാപ്പള്ളി നടേശൻ്റെ പേരിന് നേരെ എഴുതിയിരിക്കുന്നത്. കൂടാതെ ഡിജിപി എന്നും എസ് പി എന്നും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix