Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണ നേട്ടം; കമാലിനിക്ക് തമിഴ്നാട് സർക്കാരിന്റെ ആദരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ മധുര സ്വദേശിനിയായ 18കാരി ജി. കമാലിനിക്ക് തമിഴ്നാട് സർക്കാരിന്റെ വൻ ആദരം. ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായ കമാലിനിക്ക് തമിഴ്നാട് സർക്കാർ 75 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.

“ഏഷ്യൻ ഗെയിംസിൽ ചരിത്ര സ്വർണം നേടിയ ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും. ക്രിക്കറ്റ് താരം കമാലിനിയുടെ നേട്ടത്തിന് പാരിതോഷികമായി തമിഴ്നാട് സർക്കാർ 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് നൽകും” എന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി വിജയ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. കമാലിനിയെപ്പോലുള്ള പ്രതിഭകൾക്കൊപ്പം തമിഴ്നാട് സർക്കാർ എക്കാലവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നിലനിർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടിയപ്പോൾ ശ്രീലങ്കയുടെ ഇന്നിങ്സ് 69 റൺസിൽ അവസാനിച്ചു. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിത്. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സ്വർണനേട്ടം കൂടിയാണിത്.

ഫൈനലിൽ കമാലിനിക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. എന്നാൽ ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ജപ്പാനെതിരായ മത്സരത്തിലും ബംഗ്ലാദേശിനെതിരായ സെമിഫൈനലിലും താരം കളിച്ചിരുന്നു. ജപ്പാനെതിരെ രണ്ട് പന്തിൽ റൺസൊന്നും നേടാതെ പുറത്തായ കമാലിനി, ബംഗ്ലാദേശിനെതിരായ സെമിയിൽ മൂന്ന് റൺസ് നേടി.

ചെറിയ പ്രായത്തിൽ തന്നെ രാജ്യത്തിന്റെ അഭിമാനമായി മാറിയ കമാലിനിയുടെ നേട്ടം തമിഴ്നാട്ടിലെ യുവതലമുറയ്ക്കും വനിതകൾക്കും വലിയ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി വിജയ് ആശംസിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix