Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൊലിയുടെ നിറവും ഉയരവും നോക്കി ജാതി നിശ്ചയിക്കാനാകില്ല; മദ്രാസ് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തൊലിയുടെ നിറം, ഉയരം, ശരീരഘടന, മുടിയുടെ സ്വഭാവം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഒരാളുടെ ജാതി നിർണയിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട സമുദായത്തിലെ അംഗങ്ങളുടെ സ്വീകാര്യതയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.

തന്റെ ഹിന്ദു ആദി ദ്രാവിഡർ സമുദായ സർട്ടിഫിക്കറ്റ് ആധികാരികമല്ലെന്ന് തിരുവണ്ണാമല ജില്ലാ വിജിലൻസ് കമ്മിറ്റി വിധിച്ചതിനെതിരെ കസ്റ്റംസ് വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം. രവികുമാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

രവികുമാറിന്റെ പിതാവ് ഹിന്ദു ആദി ദ്രാവിഡർ സമുദായത്തിൽപ്പെട്ടയാളായിരുന്നെങ്കിലും 1960-ൽ ക്രിസ്തുമതം സ്വീകരിച്ചു. രവികുമാറിന്റെ ജനനശേഷം 1983-ൽ പിതാവും രവികുമാറും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയെന്നാണ് ഹർജിയിൽ പറയുന്നത്. തുടർന്ന് പിതാവിന്റെ പേര് ആർ. അയ്യാവു ജെയിംസ് എന്നതിൽനിന്ന് ആർ. മുനുസാമി എന്നും രവികുമാറിന്റെ പേര് എ. സൗന്ദരരാജൻ എന്നതിൽനിന്ന് എം. രവികുമാർ എന്നും മാറ്റി.

1986-ൽ ഹിന്ദു ആദി ദ്രാവിഡർ സമുദായ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും വിരമിക്കുന്ന ദിവസമായ 2026 മേയ് നാലിന് വിജിലൻസ് കമ്മിറ്റി സർട്ടിഫിക്കറ്റ് അസാധുവാണെന്ന് വിധിക്കുകയായിരുന്നു. രവികുമാറും കുടുംബാംഗങ്ങളും വെളുത്ത നിറമുള്ളവരാണെന്നും ഉയരവും ശരീരഘടനയും ചുരുണ്ട മുടിയും ഉണ്ടായിരുന്നുവെന്നും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നവരാണെന്നുമായിരുന്നു കമ്മിറ്റിയുടെ പ്രധാന നിരീക്ഷണങ്ങൾ.

ഇതിനെതിരെയാണ് രവികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ഡി. ഭരത് ചക്രവർത്തിയുടെ ബെഞ്ച് വിജിലൻസ് കമ്മിറ്റിയുടെ ഉത്തരവ് റദ്ദാക്കി.

ഹർജിക്കാരൻ ഹിന്ദുമതം പിന്തുടരുന്നുണ്ടോ ക്രിസ്തുമതം പിന്തുടരുന്നുണ്ടോ എന്നത് നിയമപരമായി പ്രസക്തമാണെങ്കിലും രൂപം, ശരീരഘടന, തമിഴും ഇംഗ്ലീഷും സംസാരിക്കാനുള്ള കഴിവ് തുടങ്ങിയവ ഒരാളുടെ സാമുദായിക പദവി നിർണയിക്കുന്ന ഘടകങ്ങളല്ലെന്ന് കോടതി വ്യക്തമാക്കി. പുനഃമതപരിവർത്തനത്തിന് ശേഷം ബന്ധപ്പെട്ട സമുദായത്തിലെ അംഗങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ സമുദായ സർട്ടിഫിക്കറ്റിന് അർഹതയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, രവികുമാർ ഹിന്ദുമതം പിന്തുടരുന്നുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഫോട്ടോകളും ഉൾപ്പെടെയുള്ള തെളിവുകൾ നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix