Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആറുവരി ദേശീയപാതയിലും അപകടമേഖലകൾ; റോഡ് സുരക്ഷയിൽ വീഴ്ചയെന്ന് നാറ്റ്പാക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാസർകോട്–തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്ന മേഖലകളിലെ സർവീസ് റോഡുകളിലും നിരവധി അപകടമേഖലകളുണ്ടെന്ന് നാറ്റ്പാക്. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ നാറ്റ്പാക്കിലെ വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് റോഡ് സുരക്ഷയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.

അണ്ടർപാസുകളുടെ രൂപകൽപന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണെന്നാണ് കണ്ടെത്തൽ. അണ്ടർപാസിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ റോഡിലൂടെ വരുന്ന ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്. വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നത് വ്യക്തമായി കാണാൻ കഴിയുന്ന തരത്തിൽ വിസിബിലിറ്റി ഫണൽ ഒരുക്കേണ്ടിയിരുന്നെങ്കിലും രൂപകൽപനയിൽ ഇത് പാലിച്ചിട്ടില്ല.

ദേശീയപാതയുടെ രൂപകൽപന, നിർമാണം, പൂർത്തീകരണം എന്നീ ഓരോ ഘട്ടങ്ങളിലും റോഡ് സുരക്ഷാ പരിശോധന നടത്തണമെന്നാണ് ചട്ടം. ഓരോ ഘട്ടത്തിലും കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിക്കേണ്ടതുമാണ്. എന്നാൽ രൂപകൽപനയിൽ തന്നെ സംഭവിച്ച പാളിച്ചകൾ ഇനി പരിഹരിക്കാൻ കഴിയില്ലെന്ന് നാറ്റ്പാക് ഡയറക്ടർ ഡോ. ആർ. ആശാലത പറഞ്ഞു.

60 മീറ്റർ വീതിയിൽ നിർമിക്കേണ്ട ആറുവരി പാത 45 മീറ്ററായി ചുരുക്കിയതോടെ സർവീസ് റോഡുകളുടെ വീതിയും കുറഞ്ഞു. ഫുട്പാത്ത് ഉൾപ്പെടെ കുറഞ്ഞത് ഏഴര മീറ്റർ വീതി സർവീസ് റോഡുകൾക്ക് വേണമെന്നാണ് മാനദണ്ഡം. എന്നാൽ സംസ്ഥാനത്തെ മിക്കയിടത്തും ഇത് പാലിച്ചിട്ടില്ല. സർവീസ് റോഡുകളിൽ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും ബസ് ബേകൾക്കായി ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ല. ഇതോടെ റോഡിൽ തന്നെ ബസുകൾ നിർത്തേണ്ട സാഹചര്യമുണ്ടാകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകും.

പ്രാദേശിക ഗതാഗതം പൂർണമായി ഉൾക്കൊള്ളാനുള്ള ശേഷി മിക്കയിടത്തും സർവീസ് റോഡുകൾക്കില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ദേശീയപാതയിലേക്ക് പ്രവേശിക്കുകയും പുറത്തേക്ക് ഇറങ്ങുകയും ചെയ്യുന്ന മേഖലകളിൽ പ്രത്യേക പാതകൾക്കും ആവശ്യമായ വീതി നൽകിയിട്ടില്ല. പ്രധാന പാതയിൽ നിന്ന് വേറിട്ട് ഒരുക്കേണ്ട ആക്‌സിലറേഷൻ, ഡീസലറേഷൻ പാതകളുടെ കാര്യത്തിലും മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല.

മിക്കയിടത്തും ഡിവൈഡറുകൾക്ക് പകരം ബാരിയറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വലതുവശത്തെ ഫാസ്റ്റ് ട്രാക്കിലൂടെയും മധ്യനിരയിലൂടെയും സഞ്ചരിക്കുന്ന ഡ്രൈവർമാർക്ക് വ്യക്തമായി കാണുന്ന തരത്തിൽ ഡിവൈഡറുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്. എന്നാൽ ഡിവൈഡറുകൾക്ക് ആവശ്യമായ വീതിയില്ലാത്തതിനാൽ സൈൻ ബോർഡുകൾ ഇടതുവശത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്ത സാഹചര്യമുണ്ടാക്കുമെന്നും നാറ്റ്പാക് ചൂണ്ടിക്കാട്ടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix