Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മസിനഗുഡി–ഊട്ടി യാത്രയ്ക്ക് ഇളവ്; കല്ലട്ടി ചുരത്തിൽ 200 വാഹനങ്ങൾക്ക് അനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച നടപടിയിൽ ഇളവ് അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കല്ലട്ടി ചുരം വഴി പ്രതിദിനം 200 വാഹനങ്ങൾക്ക് ഊട്ടിയിലേക്ക് യാത്ര ചെയ്യാൻ കോടതി അനുമതി നൽകി. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയായിരിക്കും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.

നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കല്ലട്ടി ചുരം പാത അടച്ചിരുന്നു. എന്നാൽ നീലഗിരി ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റോഡ് താത്കാലികമായി തുറന്നിരുന്നു. പിന്നീട് പാത വീണ്ടും അടച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ കോടതി ഇളവ് അനുവദിച്ചത്.

യാത്രക്കാരുടെയും ടൈഗർ റിസർവിലെ വന്യമൃഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് കല്ലട്ടി ചുരം റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പ്രദേശവാസികളുടെ വാഹനങ്ങൾക്ക് നേരത്തെ പ്രവേശനം അനുവദിച്ചിരുന്നു. കൂടാതെ വിനോദസഞ്ചാരികൾക്ക് പ്രദേശവാസികളുടെ വാഹനങ്ങളിൽ യാത്ര ചെയ്യാനും അനുമതി നൽകിയിരുന്നു.

ഏകദേശം 35 ഹെയർപിൻ വളവുകളുള്ള കല്ലട്ടി ചുരത്തിൽ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. 2018ൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് വിനോദസഞ്ചാരികൾ മരിച്ചതിന് പിന്നാലെ പാതയിൽ പല ഘട്ടങ്ങളിലായി വാഹന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

നിലവിലെ കോടതി ഇളവ് മസിനഗുഡിയിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വാഹനങ്ങൾക്കാണ് ബാധകം. വലിയ വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും ഉള്ള റോഡായതിനാൽ ഊട്ടിയിൽ നിന്ന് മസിനഗുഡിയിലേക്ക് ഈ പാത വഴി വിനോദസഞ്ചാരികൾക്ക് യാത്ര ചെയ്യാൻ അനുമതിയില്ല. പ്രദേശവാസികളുടെ വാഹനങ്ങൾക്ക് മാത്രമാണ് ഈ ദിശയിൽ യാത്ര അനുവദിക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix