Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ അപകടം; പുലർച്ചെ 1.36ന് ഫ്ലാറ്റിൽനിന്ന് ബെൻസുമായി ഇറങ്ങുന്ന 17-കാരന്റെ ദൃശ്യം പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് നിർണായക ദൃശ്യങ്ങൾ പുറത്ത്. ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽനിന്ന് 17-കാരൻ ബെൻസ് കാർ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച പുലർച്ചെ 1.36-നാണ് സംഭവം. കനത്ത മഴ പെയ്യുന്നതിനിടെയാണ് കൗമാരക്കാരൻ കാറുമായി പുറത്തേക്ക് പോകുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഞായറാഴ്ച വൈകിട്ടേ എഴുന്നേൽക്കുകയുള്ളൂവെന്ന് മകന് സന്ദേശമയച്ചശേഷം ഉറങ്ങാൻ പോയതാണെന്നും മകൻ കാറുമായി പുറത്തുപോയ കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് കുട്ടിയുടെ പിതാവായ ജഡ്ജി നൽകിയ വിശദീകരണം. എന്നാൽ, കേസിലെ പ്രതിയായ 17-കാരൻ നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.

കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ബെൻസ് എടുത്തതെന്നും യൂട്യൂബ് നോക്കിയാണ് വാഹനം ഓടിക്കാൻ പഠിച്ചതെന്നുമാണ് 17-കാരൻ അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാൽ, ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനുമുമ്പും ഇയാൾ വാഹനം ഓടിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ ഈ ദൃശ്യങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽനിന്ന് നീക്കം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

കാർ ഓടിച്ചുപോകുന്നതിനിടെ യാത്രയുടെ ദൃശ്യങ്ങൾ 17-കാരൻ സ്വന്തം ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോകളിൽ വാഹനം മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ ഓടിച്ചതായി വ്യക്തമാകുന്നുണ്ട്.

2012 മോഡൽ കറുത്ത ബെൻസ് കാർ 2022-ലാണ് ജഡ്ജി വാങ്ങിയത്. കോടതിയിലേക്കുള്ള യാത്ര ഉൾപ്പെടെയുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വാഹനമാണിത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കാറിന്റെ ആർ.സി. ഉടമയായ ജഡ്ജിയെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ചേരാനല്ലൂരിൽ അപകടമുണ്ടായത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂട്ടർ യാത്രികനായ ജയപാലകൃഷ്ണനാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ബെൻസ് കാർ ജയപാലകൃഷ്ണൻ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.

സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ഇടിയുടെ ആഘാതത്തിൽ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix