Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; മഴയ്ക്കായി പ്രത്യേക പ്രാർത്ഥനയുമായി തമിഴ്നാട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ ലഭിക്കണമെന്ന പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ. തേനി ജില്ലയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ വെള്ളിയാഴ്ച പ്രത്യേക വരുണപൂജയും യാഗവും നടത്തി.

കമ്പം വാലി വാട്ടർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പൂജയും യാഗവും. കർഷകരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കണമെന്നാണ് കർഷകരുടെ പ്രാർത്ഥന.

നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.85 അടിയാണ്. മഴ ലഭിക്കാത്ത സാഹചര്യം കൃഷിയെയും ജലലഭ്യതയെയും ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

കഴിഞ്ഞ ജൂലൈയിലും മുല്ലപ്പെരിയാർ മേഖലയിൽ മഴ ലഭിക്കുന്നതിനും കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുമായി തമിഴ്നാട്ടിലെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു. അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന തേക്കടിയിലെ ഷട്ടറിന് സമീപത്തായിരുന്നു അഞ്ച് ജില്ലാ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രാർത്ഥന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix