Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mullaperiyar

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; ആദ്യഘട്ടം പൂർത്തിയായി

ഇടുക്കി: മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായി. പരിശോധനാ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് അഞ്ചംഗ വിദഗ്ധ പാനൽ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി. അണക്കെട്ടിൽ രണ്ട് ദിവസവും സമഗ്ര പരിശോധന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് കേരളത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ആവശ്യം അംഗീകരിക്കാത്ത പക്ഷം സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ […]
Read more

മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് സമിതിയുടെ അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് സമർപ്പിച്ച ഹർജിയിലാണ് 2022-ൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ […]
Read more

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട; കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട്. നിലവിലെ അണക്കെട്ട് ശക്തമാണെന്ന് സുപ്രീംകോടതിയുടെ വിവിധ സമിതികൾ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്നും തമിഴ്നാട് വൈദ്യുതി വകുപ്പ് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ഉന്നയിച്ചിരുന്നു. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് കേരളം നിലപാട് ആവർത്തിച്ചത്. പുതിയ അണക്കെട്ടിന്റെ നിർമാണച്ചെലവ് പൂർണമായും കേരളം വഹിക്കാമെന്നും മുഖ്യമന്ത്രി […]
Read more

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; നിലപാട് മാറ്റാതെ തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ അണക്കെട്ടിനുള്ള സ്ഥലം തമിഴ്നാട് സർക്കാരിന് തീരുമാനിക്കാമെന്നും അണക്കെട്ടിലെ വെള്ളം പൂർണമായും തമിഴ്നാടിന് നൽകാമെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ട് നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചെന്നൈ മഹാബലിപുരത്ത് നടന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിലാണ് കേരളത്തിന്റെ നിലപാട് അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് മാറ്റാൻ തയ്യാറല്ലെന്ന് […]
Read more

മുല്ലപ്പെരിയാർ കേസിൽ പുതിയ സ്പെഷ്യൽ കൗൺസൽ; റോയ് ഏബ്രഹാമിനെ നിയമിച്ച് കേരളം

ന്യൂഡൽഹി: മുല്ലപ്പെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ സുപ്രീംകോടതിയിൽ പുരോഗമിക്കുന്നതിനിടെ കേസിൽ ഹാജരാകാൻ കേരളം പുതിയ സ്പെഷ്യൽ കൗൺസലിനെ നിയമിച്ചു. പ്രമുഖ അഭിഭാഷകൻ റോയ് ഏബ്രഹാമിനെയാണ് സംസ്ഥാന സർക്കാർ സ്പെഷ്യൽ കൗൺസലായി നിയമിച്ചത്. കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും വിവിധ ട്രിബ്യൂണലുകളിലും പരിഗണിക്കുന്ന അന്തർസംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് ഏബ്രഹാം സംസ്ഥാനത്തിനുവേണ്ടി ഹാജരാകും. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് ഏബ്രഹാം ഹാജരാകുമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ […]
Read more

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം; സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി

ഡല്‍ഹി : മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജന്‍സിയെ കൊണ്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഇതിന് തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു. സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് റസല്‍ ജോയി ആണ് ഹര്‍ജിക്കാരന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. 135 […]
Read more

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; 13 ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രതാ നിര്‍ദേശം

ഇടുക്കി : ജലനിരപ്പ് 136 അടി ആയതിനേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പില്‍ വേ ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. ഉച്ചയ്ക്ക് 12 ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, 11. 35 ഓടെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. സെക്കന്റില്‍ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകള്‍ തുറന്ന് […]
Read more

മുല്ലപ്പെരിയാറില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

ഇടുക്കി: മുല്ലപ്പെരിയാറില്‍ നീന്തൽ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിയെ കാണാതായി. കുമളി മന്നാകുടി സ്വദേശി അരിയാന്റെ മകന്‍ അര്‍ജുനെയാണ് (17) കാണാതായത്. ഇന്നലെ സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. അർജുനെ കാണാതയതോടെ അന്വേഷണം നടത്തിയപ്പോഴാണ് ഒഴുക്കില്‍ പെട്ട വിവരം സുഹൃത്തുകള്‍ പുറത്ത് പറയുന്നത്. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.
Read more

മുല്ലപെരിയാർ: കേരളത്തിന് ആശ്വാസം, ഇനി ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിൽ

ന്യൂ ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറാൻ ഉത്തരവായി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി. അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളില്‍ നേരത്തെ തമിഴ്നാടിനായിരുന്നു മേല്‍ക്കൈ. എന്നാൽ ഡാമിന്റെ സുരക്ഷ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിൽ വരുന്നതോടെ ചെയർമാനായിരിക്കും സമിതിയുടെ പുതിയ അധ്യക്ഷൻ. കേരളത്തിന്റെയും, തമിഴ്നാടിന്റേയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
Read more

മുല്ലപെരിയാർ ഡാം അറ്റകുറ്റപ്പണിക്ക് അനുമതി

മുല്ലപെരിയാർ ഡാം അറ്റകുറ്റപ്പണി നടത്താൻ തമിഴ് നാടിന് താൽക്കാലിക അനുമതി നൽകി സംസ്ഥാനം. നിബന്ധനകൾക്ക് വിധേയമായാണ് അനുമതി നൽകിയത്. ജനങ്ങളുടെ ഭീതി മാറ്റുക എന്നതാണ് അറ്റകുറ്റപണിയുടെ പ്രാഥമിക ലക്‌ഷ്യം. നേരത്തെ അറ്റകുറ്റപ്പണി നടത്താൻ എത്തിയ തമിഴ് നാട് സംഘത്തെ വനം വകുപ്പ് തടഞ്ഞിരുന്നു. തുടർന്ന് അനുമതി തേടി തമിഴ് നാട് സംസ്ഥാനത്തിന് കത്തയിച്ചിരുന്നു. വന സംരക്ഷണ നിയമം അനുസരിച്ച് നിബന്ധനകൾ പാലിച്ച് വേണം അറ്റകുറ്റപ്പണി നടത്താനാണ് താൽക്കാലിക അനുമതി നൽകിയത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix