Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വിവാഹഭ്യർത്ഥന നിരസിച്ചു; വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി

ന്യൂഡൽഹി: നാഗ്പൂരിൽ ആൺസുഹൃത്തുമായുള്ള വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹം സംബന്ധിച്ച തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. യുവാവ് പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇരുവരും വർഷങ്ങളായി പരിചയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാഗ്പൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ധന്തോളി പ്രദേശത്ത് സുഹൃത്തിനൊപ്പമായിരുന്നു താമസം. പൂണെയിൽ പി.എച്ച്.ഡി ചെയ്യുകയായിരുന്ന യുവാവ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ്. […]
Read more

വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി

മലപ്പുറം: വയനാട്ടിലെ സന്ദർശനത്തിനിടെ ഒരുക്കിയ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. തനിക്ക് ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂടുന്നത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഇക്കാര്യം സുരക്ഷാ ചുമതലയുള്ള സിആർപിഎഫ് ഉദ്യോഗസ്ഥരോട് നേരിട്ട് അറിയിച്ചതായാണ് വിവരം. ഇത്തരം വലിയ സുരക്ഷാ ക്രമീകരണം വീണ്ടും ആവർത്തിച്ചാൽ വയനാട്ടിലേക്കുള്ള തന്റെ സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. […]
Read more

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കം; ചരിത്രനേട്ടവുമായി മീരാബായ് ചാനു

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിൽ ചരിത്ര മെഡൽ സ്വന്തമാക്കി ഇന്ത്യൻ ഭാരദ്വഹന താരം സാഖോം മീരാബായ് ചാനു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ചാനു ആകെ 198 കിലോഗ്രാം ഉയർത്തിയാണ് നേട്ടം സ്വന്തമാക്കിയത്. 28 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് ഭാരദ്വഹനത്തിൽ മെഡൽ ലഭിക്കുന്നത്. 1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി വെള്ളി നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ഭാരദ്വഹന താരം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നത്. സ്നാച്ചിൽ […]
Read more

DRDOയിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ; പ്രതിമാസം 37,000 രൂപ ലഭിക്കും

പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് (ഡിആർഡിഒ) കീഴിലുള്ള ബെംഗളൂരുവിലെ മൈക്രോവേവ് ട്യൂബ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 37,000 രൂപ സ്‌റ്റൈപ്പൻഡും എച്ച്ആർഎയും ലഭിക്കും. ഒക്ടോബർ 15-നാണ് അഭിമുഖം നടക്കുക. രണ്ട് വർഷത്തേക്കാണ് പ്രാഥമിക നിയമനമെങ്കിലും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പരമാവധി നാല് വർഷം വരെ ദീർഘിപ്പിക്കാൻ വ്യവസ്ഥയുണ്ട്. ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് […]
Read more

‘ജയിലർ 2’ ഒക്ടോബർ 15ന്; രണ്ടാം ഗാനം നാളെ

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ റിലീസിനൊരുങ്ങുന്നു. നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ചിത്രം ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ രണ്ടാം ഗാനം നാളെ പുറത്തിറങ്ങുമെന്ന് നിർമാതാക്കൾ അറിയിച്ചു. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുന്നത്. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃത്വിക് റോഷൻ, വിനായകൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. […]
Read more

ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊന്നു; പ്രതി ഏറ്റുമുട്ടലിൽ മരിച്ചു

ആസംഗഢ്: ഉത്തർപ്രദേശിലെ ആസംഗഢിൽ ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊന്ന ശേഷം മൂന്ന് മക്കളെ ബന്ദികളാക്കിയയാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. അഹ്രൗള സ്വദേശി അർവിന്ദാണ് മരിച്ചത്. വെടിവെപ്പിൽ ഭാര്യ ബബിത സിങ് (32), പൂജാരിമാരായ മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരും കൊല്ലപ്പെട്ടു. അഹ്രൗള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശംഭൂപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയ അർവിന്ദ് ഭാര്യയും അമ്മയും രണ്ട് പൂജാരിമാരുടെ നേതൃത്വത്തിൽ പൂജ നടത്തുന്നത് കണ്ടതോടെയാണ് തർക്കമുണ്ടായത്. അർവിന്ദിന്റെ മാനസിക […]
Read more

സമസ്തയ്ക്ക് പുതിയ നേതൃത്വം; കൊയ്യോട് ഉമർ മുസ്‌ലിയാർ ജനറൽ സെക്രട്ടറി

മലപ്പുറം: സമസ്തയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ. കൊയ്യോട് ഉമർ മുസ്‌ലിയാരെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നേരത്തെ സംഘടനയുടെ ട്രഷററായിരുന്ന ഉമർ മുസ്‌ലിയാർ, ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. വി മൂസക്കോയ മുസ്‌ലിയാർ, എ വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ എന്നിവർ വൈസ് പ്രസിഡന്റുമാരാകും. പനങ്കാങ്ങര ഹൈദർ ഫൈസിയാണ് സെക്രട്ടറി. എം ടി അബ്ദുള്ള മുസ്‌ലിയാരെ പുതിയ ട്രഷററായും തെരഞ്ഞെടുത്തു. മുശാവറ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. സമസ്തയുടെ വിഷയങ്ങളിൽ […]
Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണ നേട്ടം; കമാലിനിക്ക് തമിഴ്നാട് സർക്കാരിന്റെ ആദരം

ചെന്നൈ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ മധുര സ്വദേശിനിയായ 18കാരി ജി. കമാലിനിക്ക് തമിഴ്നാട് സർക്കാരിന്റെ വൻ ആദരം. ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായ കമാലിനിക്ക് തമിഴ്നാട് സർക്കാർ 75 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. “ഏഷ്യൻ ഗെയിംസിൽ ചരിത്ര സ്വർണം നേടിയ ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും. ക്രിക്കറ്റ് താരം കമാലിനിയുടെ നേട്ടത്തിന് പാരിതോഷികമായി തമിഴ്നാട് സർക്കാർ 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് […]
Read more

സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും

ന്യൂഡൽഹി: രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് മുന്നോടിയായി സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് അവധി ദിവസമായ ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 28 മുതൽ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 26 ശനിയാഴ്ചയും 27 ഞായറാഴ്ചയും അവധി ദിവസങ്ങളായതിനാൽ, പണിമുടക്ക് കൂടി ചേരുന്നതോടെ തുടർച്ചയായി ദിവസങ്ങളിൽ […]
Read more

പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി

മലപ്പുറം: പാതായ്ക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പറമ്പിൽ പാമ്പിനെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. വനംവകുപ്പിന്റെ സർപ്പ റെസ്ക്യൂ സംഘത്തിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. പരിക്കേറ്റ പെരുമ്പാമ്പിനെ പെരിന്തൽമണ്ണ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ പരിശോധന നടത്തി ആവശ്യമായ ചികിത്സ നൽകി. ആരോഗ്യനില മെച്ചപ്പെടുന്നതുവരെ പാമ്പിനെ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് തീരുമാനം. ചികിത്സ പൂർത്തിയാക്കിയ ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix