Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ ജീപ്പ് ട്രാക്കിൽ കുടുങ്ങി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കണ്ണൂർ: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങി. കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജീപ്പ് ട്രാക്കിൽ കുടുങ്ങിയതിനെ തുടർന്ന് അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചാണ് പിന്നീട് ജീപ്പ് ട്രാക്കിൽ നിന്ന് മാറ്റിയത്. സംഭവസമയത്ത് കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ട്രെയിൻ റെയിൽവേ ഗേറ്റിന് സമീപം നിർത്തിയിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ടുമുമ്പ് വാഹനങ്ങൾ ഗേറ്റ് കടക്കാൻ ശ്രമിക്കാറുണ്ടെന്ന് നാട്ടുകാർ […]
Read more

തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം; സുപ്രീംകോടതിയിൽ ഭിന്നവിധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള 2023ലെ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന് വിടണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രീംകോടതിയിൽ ഭിന്നവിധി. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന കാര്യത്തിൽ ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. തുടർന്ന് വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടാൻ കോടതി തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയ 2023ലെ നിയമത്തിനെതിരെയാണ് […]
Read more

ബെർലിനെ ചുവപ്പിച്ച് ഇടത് പാർട്ടിയായ ഡിലി‍ങ്കിന്റെ വിജയം, പക്ഷേ കുടിയേറ്റക്കാരും പ്രവാസികളും ആശ്വസിക്കാൻ വരട്ടെ! AFD മുന്നേറ്റത്തെ ഭയപ്പെടേണ്ടതുണ്ടോ?

ജർമനി വീണ്ടും ചുവപ്പണിയുകയാണോ എന്ന ചോദ്യമുയർത്തിക്കൊണ്ട് ബെർലിൻ സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടി കൈവരിച്ച മിന്നുന്ന വിജയമാണ് ഈ ദിവസങ്ങളിൽ ആഗോള രാഷ്ട്രീയത്തിലെ പ്രധാന വാർത്തകളിലൊന്ന്. ചാൻസലർ ഫ്രെഡ്രിക് മെർസിന്റെ ഭരണത്തിലുള്ള കൺസർവേറ്റീവ് ക്രിസ്ത്യൻ ഡെമോക്രാറ്റുകളെ (സി ഡി യു) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഡീലിങ്ക് പാർട്ടി (ലെഫ്റ്റ്) ഈ വൻ വിജയം സ്വന്തമാക്കിയത്. ജർമനിയുടെ പുനരേകീകരണത്തിന് ശേഷം ബെർലിനിൽ ഈ പാർട്ടിയിൽ നിന്ന് ആദ്യമായി ഒരു മേയർ അധികാരത്തിൽ വന്നേക്കാം എന്ന പ്രത്യേകതയും ഈ നിർണായക […]
Read more

ദില്ലി കൂട്ടബലാത്സംഗം; നിയമവാഴ്ചയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി

മലപ്പുറം: പ്രിയങ്ക ഗാന്ധി എം.പി. സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ദില്ലിയിൽ നടന്ന കൂട്ടബലാത്സംഗ സംഭവം അതീവ ഗൗരവമുള്ളതാണെന്നും നിയമവാഴ്ചയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും വയനാട് സന്ദർശനത്തിനിടെ പ്രിയങ്ക പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകളെ ബഹുമാനിക്കാനും അവരോട് മാന്യമായി പെരുമാറാനും പുരുഷന്മാരെ പഠിപ്പിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും പ്രിയങ്ക വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പ്രിയങ്ക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും പ്രിയങ്ക ഗാന്ധി വിമർശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് […]
Read more

പ്രകാശ് ജാവദേക്കർ പുറത്ത്; എം. നാഗരാജയ്ക്ക് കേരളത്തിന്റെ ചുമതല

ന്യൂഡൽഹി: സംഘടനാ അഴിച്ചുപണിക്ക് പിന്നാലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയുള്ള നേതാക്കളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറെ മാറ്റി എം. നാഗരാജയെ പുതിയ പ്രഭാരിയായി നിയമിച്ചു. എം. വങ്കടേശനാണ് കേരളത്തിന്റെ സഹപ്രഭാരി. ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകി. കേരളത്തിൽ നിന്നുള്ള മറ്റൊരു ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെ പ്രഭാരി ചുമതലയും ഗോവയുടെ സഹപ്രഭാരി ചുമതലയും നൽകി. ഛത്തീസ്ഗഢിന്റെയും ഹരിയാണയുടെയും പ്രഭാരിയായി സ്മൃതി ഇറാനിയെ നിയമിച്ചു. ഉത്തർപ്രദേശിന്റെ […]
Read more

പൊലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി

തിരുവനന്തപുരം: എസ്എച്ച്ഒ ഉൾപ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ നിർദേശം. സ്റ്റേഷന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ഡ്യൂട്ടി ക്രമീകരിക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ സർക്കുലറിൽ നിർദേശിച്ചു. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ ഡ്യൂട്ടി രജിസ്റ്റർ ക്രമീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. വിശേഷ ദിവസങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ ഡ്യൂട്ടിയെ ബാധിക്കാത്ത രീതിയിൽ അവധി അനുവദിക്കണമെന്നും നിർദേശമുണ്ട്. […]
Read more

തംര​ഗമാകാൻ പുതിയ ഥാർ OG എത്തി; വില 10.30 ലക്ഷം മുതൽ

മഹീന്ദ്രയുടെ പുതിയ 3-ഡോർ ഥാർ ഒജി ഇന്ത്യൻ വിപണിയിലേക്ക്. 10.32 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. പഴയ ഥാറിന് പകരക്കാരനായാണ് പുതിയ മോഡൽ എത്തുന്നത്. ആക്സ്റ്റ്, എൽഎക്സ്ടി, ഇസഡ്എക്സ്ടി എന്നിങ്ങനെ 3 വേരിയന്റുകളിലാണ് പുതിയ ഥാർ ഒറിജിൻ ലഭ്യമാകുക. 2026 ഒക്ടോബർ 11 മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. പുതിയ ഥാർ ഒറിജിന്റെ എൽഎക്സ്ടി പെട്രോൾ റിയർ-വീൽ ഡ്രൈവ് ഓട്ടോമാറ്റിക്കിന് 14.77 ലക്ഷം രൂപയാണ് വില. 4 വീൽ ഡ്രൈവ് മാനുവലിന് 15.60 ലക്ഷം […]
Read more

കൃഷി വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേറ്റു

തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ഐഎഎസ് ചുമതലയേറ്റു. കേര (KERA) പദ്ധതിയുടെ അഡീഷണൽ പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ ചുമതലകളും അർജുൻ പാണ്ഡ്യനാണ്. 2017 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ കാസർഗോഡ് ജില്ലാ കലക്ടർ പദവിയിൽ നിന്നാണ് കൃഷി വകുപ്പ് ഡയറക്ടറായി എത്തുന്നത്. നേരത്തെ തൃശൂർ ജില്ലാ കലക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ അസിസ്റ്റന്റ് […]
Read more

തെരുവുനായ ശല്യം പരിഹരിക്കാൻ തീവ്ര യജ്ഞം വേണം; സർക്കാരിനോട് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ദേശീയ ദുരന്തമായി മാറിയിരിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ കേരളത്തിൽ ഒരു തീവ്ര യജ്ഞ പദ്ധതി ഉടൻ ആവിഷ്കരിക്കണമെന്ന് സർക്കാരിനോട് അഭ്യർ‌ത്ഥിച്ച് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ഇരുനൂറിലധികം പേർ മരിക്കുകയും, മൂന്നു ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വീടുകളിൽ നിന്നും ഹോട്ടലുകളുകളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങൾ തെരുവിലേക്ക് വലിച്ചെറിയുകയും മൃഗസ്നേഹികൾ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നതു കൊണ്ടാണ് തെരുവുനായ്ക്കൾ പെറ്റുപെരുകുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ്ക്കളെ പാർപ്പിക്കാൻ എല്ലാ തദ്ദേശ […]
Read more

വൈദ്യുതി പ്രതിസന്ധി: രാജ്യത്താകെ പവർകട്ട്; അടുത്ത മാസം മുതൽ ലഭ്യത ഉറപ്പാക്കാൻ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ടെന്നും പുറത്തുനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സെപ്റ്റംബറിൽ വൈദ്യുതി ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആവശ്യമായ ആസൂത്രണം നടത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം മുതൽ സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി നാളെ വിപുലമായ യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞയാഴ്ച ഒരാഴ്ചയ്ക്കുള്ളിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതിസന്ധി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix