Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

അതിതീവ്ര ന്യൂന മർദ്ദം വരുന്നു; മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: മധ്യ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം. ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡിഷ തീരത്ത് കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ നാളെയും മറ്റന്നാളും മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് 25-ാം തീയതി […]
Read more

സ്വകാര്യ വാഹനം ഉപയോഗിക്കാൻ അനുമതി മൂന്ന് മന്ത്രിമാർക്ക് മാത്രം; കെ എം ഷാജിക്ക് അനുമതി ഒരു യാത്രയ്ക്ക്

തിരുവനന്തപുരം: മന്ത്രിമാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ രേഖകൾ പുറത്ത്. സ്വകാര്യ വാഹനം ഉപയോഗിക്കാൻ നിലവിൽ അനുമതിയുള്ളത് മൂന്ന് മന്ത്രിമാർക്ക് മാത്രമാണെന്നാണ് രേഖകളിലെ വിവരം. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുൾ ഗഫൂർ എന്നിവർക്കാണ് അനുമതിയുള്ളത്. കെ എം ഷാജിക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാൻ പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചത് ഒരു യാത്രയ്ക്ക് മാത്രമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. കണ്ണൂരിൽ നിന്ന് കൂർഗിലേക്ക് പോകുന്നതിനായി റേഞ്ച് റോവർ ഉപയോഗിക്കാനായിരുന്നു അനുമതി. സ്വകാര്യ […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷനിൽ അധികാര കേന്ദ്രീകരണം; രൂക്ഷ വിമർശനവുമായി എം.എ. ബേബി

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അധികാര കേന്ദ്രീകരണത്തെയും ഏകപക്ഷീയ നടപടികളെയും വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കമ്മീഷനിലെ ഭിന്നത സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂരിപക്ഷം എതിർത്തിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചുവെന്നാണ് ബേബിയുടെ ആരോപണം. ഇത്തരം നടപടികളിലൂടെ കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗ്യാനേഷ് കുമാർ പദവിയിൽ തുടരാൻ അർഹനല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷനിലെ തീരുമാനങ്ങൾ ഐക്യത്തോടെയോ ഭൂരിപക്ഷ അഭിപ്രായപ്രകാരമോ ആയിരിക്കണമെന്നാണ് നിയമം […]
Read more

സർക്കാരുമായി വിയോജിപ്പില്ല; ഇത്തവണത്തെ ശബരിമല തീർത്ഥാടനം ഭംഗിയായി നടത്തും: കെ ജയകുമാർ

തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരു വിയോജിപ്പുമില്ലെന്നും മണ്ഡലകാല തീർത്ഥാടനം വിജയകര പരിഹരിച്ച് മുന്നോട്ടുപോകും. അരവണ വിതരണത്തിലുണ്ടായ പ്രതിസന്ധിയും പരിഹരിക്കുമെന്നും വരാനിരിക്കുന്ന തീർത്ഥാടനകാലം സർക്കാരിനും ദേവസ്വം ബോർഡിനും അഭിമാനകരമായ രീതിയിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറെയുള്ള നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ രീതികളുടെ ഗുണഭോക്താക്കളായ ചിലരാണ് ബോർഡിനെതിരെ അപപ്രചാരണം നടത്തുന്നതമാക്കാൻ സർക്കാർ […]
Read more

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; നിർദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത പ്രതിവാര അവധി നൽകാൻ നിർദേശം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സേവനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് വിധേയമായി ഊഴമനുസരിച്ച് ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്നാണ് ക്രമസമാധാന വിഭാഗം എഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയത്. പോലീസ് സ്റ്റേഷനുകളിൽ ആവശ്യമായ അംഗബലവും മേൽനോട്ടവും ഉറപ്പാക്കിയ ശേഷമായിരിക്കണം പ്രതിവാര അവധി ക്രമീകരിക്കേണ്ടത്. പൊതുസുരക്ഷയെയും അത്യാവശ്യ പോലീസ് പ്രവർത്തനങ്ങളെയും ബാധിക്കാത്ത തരത്തിൽ അവധികൾ മുൻകൂട്ടി […]
Read more

CMRL കേസ്; സർക്കാർ എടുത്തുചാട്ടം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ സർക്കാർ യാതൊരുവിധ എടുത്തുചാട്ടവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുമെന്നും അതിന് ശേഷമായിരിക്കും കേസെടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരെയും വേട്ടയാടാനോ പ്രതികാരബുദ്ധിയോടെ പകപോക്കാനോ ഉള്ളതല്ല സർക്കാരെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളിൽ അന്വേഷണം നടത്തുക സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. പി.എം.എൽ.എ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പിക്ക് നൽകിയ കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പ് കൈമാറുകയായിരുന്നു. തുടർന്ന് നിയമോപദേശത്തിനായി […]
Read more

വടകര MDMA കേസ്; മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാന സ്വഭാവമുള്ള കേസുകളിൽ കാവ്യ മുൻപ് പ്രതിയായിട്ടില്ലെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമായിരുന്നു കാവ്യയുടെ വാദം. 58 ദിവസമായി ജയിലിൽ കഴിയുകയാണെന്നും കാവ്യയ്ക്കായി ഹാജരായ അഭിഭാഷകൻ എം.പി. പ്രിയേഷ് കുമാർ കോടതിയെ അറിയിച്ചു. കുറിച്ചിട് ചേർക്കാട് സ്വദേശിയായ കാവ്യ പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്നു. കേസിലെ രണ്ടാം പ്രതിയും […]
Read more

ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം; കരീബിയൻ പട തിരുവനന്തപുരത്തെത്തി

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി കരീബിയൻ ടീം തിരുവനന്തപുരത്ത് എത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്തംബർ 27 ഞാ‍യറാഴ്ച നടക്കുന്ന ആദ്യ പോരാട്ടത്തിനായി ഷായ് ഹോപ്പ് നയിക്കുന്ന ‍വെസ്റ്റ് ഇൻഡീസ് ‍ടീമിൽ 15 അം​ഗങ്ങളാണ് തിരുവനന്തപുരത്തെത്തിയത്. ജസ്റ്റിൻ ഗ്രീവ്സ്, ഷമർ ജോസഫ്, അൽസാരി ജോസഫ്, ഷെർഫാൻ റൂഥർഫോർഡ് തുടങ്ങിയവരെല്ലാം വിൻഡീസ് നിരയിലുണ്ട്. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം ഇന്ന് വൈകിട്ടോടെ തലസ്ഥാനത്തെത്തും. വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ, […]
Read more

കെ എം ഷാജിക്ക് റേഞ്ച് റോവര്‍ വെറുതെ കൊടുത്തതാണോ? വിമർശനവുമായി പി ജയരാജന്‍

കണ്ണൂർ: കെ എം ഷാജിക്ക് റേഞ്ച് റോവർ നൽകിയ വ്യവസായി യാക്കൂബിനായി സർക്കാർ വഴിവിട്ട ഇടപെടൽ നടത്തിയോ എന്ന റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. യാക്കൂബ് കെ എം ഷാജിക്ക് റേഞ്ച് റോവർ സൗജന്യമായി നൽകിയതാണോ എന്നും അദ്ദേഹം ചോദിച്ചു. കാവുംപടി എച്ച്എസ്എസ് മാനേജ്‌മെന്റ് തർക്കത്തിൽ വിദ്യാഭ്യാസമന്ത്രി ഇടപെട്ടതായും ജയരാജൻ ആരോപിച്ചു. മന്ത്രിമാരുടെ വിദേശയാത്രകളിൽ സർക്കാർ ചെലവാണോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. നിയമപരമായ പ്രശ്‌നമില്ലെങ്കിലും […]
Read more

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ

കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഒരാളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി മുരുകാനന്ദൻ ആചാരിയുടെ മകൻ ബിജു (48) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് എഴുകോൺ പൊലീസ് കേസെടുത്തത്. ‘കാടാംകുളം’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ബിജു അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്നാണ് പരാതി. പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് ബിജു മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. തുടർന്ന് ഇന്ന് രാവിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix