Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ വിമർശനം; സോഫ്റ്റ്‌വെയർ കമ്പനിയെ തിരഞ്ഞെടുത്തതിൽ ചോദ്യങ്ങൾ

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റുമായി ബന്ധപ്പെട്ട പിഴവുകളിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ സമർപ്പിച്ച മറുപടി സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല. സോഫ്റ്റ്‌വെയർ നിർമിക്കാൻ ലോജിക്കൽ സ്റ്റെപ് എന്ന കമ്പനിയെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ എന്താണെന്ന് കോടതി ചോദിച്ചു. ടെൻഡർ വിളിക്കാതെ ഇത്തരമൊരു നടപടിയിലേക്ക് പോകാൻ കഴിയുമോയെന്നും കോടതി ആരാഞ്ഞു. സോഫ്റ്റ്‌വെയർ നിർമാണത്തിനായി ഒരു സ്വകാര്യ വ്യക്തി പണം മുടക്കാമെന്ന് അറിയിച്ചതിന്റെ ആവശ്യകതയും കോടതി ചോദ്യം ചെയ്തു. ദേവസ്വത്തിന്റെ കാര്യങ്ങൾക്ക് സ്വകാര്യ വ്യക്തിയുടെ പണം എന്തിനാണെന്നും […]
Read more

തിരുവനന്തപുരം വിമാനത്താവളത്തിൽ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; സർവീസുകൾ 4% വർധിക്കും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിലുണ്ടാകുക. വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയുണ്ടാകും. പുതിയ സമയക്രമം അനുസരിച്ച് പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ എണ്ണം 620ൽ നിന്ന് 644 ആയി ഉയരും. റിയാദിലേക്ക് പുതിയ സർവീസ് ആരംഭിക്കും. ബഹ്‌റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വർധിക്കും. ആഭ്യന്തര […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ സീലിംഗ് അടർന്നു വീണു; രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ സീലിംഗ് അടർന്നു വീണു. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. അപകടത്തിൽ നിന്ന് രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് സംഭവം. ആശുപത്രിയിൽ രോഗികൾ എത്തുന്ന ഭാഗത്താണ് സീലിംഗ് അടർന്നു വീണത്. സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.
Read more

സ്റ്റേഡിയത്തിൽ കാർ ഓടിച്ച് ഗ്രൗണ്ട് നശിപ്പിച്ചു; 57,212 രൂപ പിഴ ചുമത്തി പഞ്ചായത്ത്

എറണാകുളം: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ അനുമതിയില്ലാതെ കാർ ഓടിച്ച് ഗ്രൗണ്ട് നശിപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് മാറാടി പഞ്ചായത്ത്. കുരുക്കുന്നുപുരത്തെ ലീഡർ കെ. കരുണാകരൻ സ്മാരക സ്റ്റേഡിയത്തിൽ കാർ ഓടിച്ച് ഗ്രൗണ്ട് തകർത്തതിന് വാഹന ഉടമയ്ക്ക് 57,212 രൂപ പിഴ ചുമത്തി. കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ നടത്താൻ തയ്യാറാക്കിയ പിച്ചും ഗ്രൗണ്ടും കാർ ഓടിച്ച് ഡ്രിഫ്റ്റിംഗ് നടത്തിയതിനെ തുടർന്ന് തകർന്നത് വെള്ളിയാഴ്ച രാവിലെയാണ്. ഗ്രൗണ്ട് പഴയ നിലയിലാക്കുന്നതിനുള്ള നഷ്ടപരിഹാരമായി 47,212 രൂപയും പിഴയായി 10,000 […]
Read more

വയനാട്ടിൽ കുരുമുളക് സ്പ്രേ ചെയ്ത് കാർ കവർന്ന കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

വയനാട്: മീനങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് പണവും വാഹനവും കവർന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂർ മണത്തണ സ്വദേശികളായ പി. പ്രണവ് (24), കെ. കനകരാജ് (28), ചൊക്ലി പെരിങ്ങളം സ്വദേശി നിഥുൽ കുമാർ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രണവിനെയും കനകരാജിനെയും പേരാവൂർ എടത്തൊട്ടിയിൽനിന്നും നിഥുൽ കുമാറിനെ കണ്ണൂർ കണ്ണമ്പള്ളിയിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ മീനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസിൽ […]
Read more

കോട്ടയത്ത് ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന് പരാതി

കോട്ടയം: കോട്ടയത്ത് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദിച്ചതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി. ആർ. അഭിലാഷിനാണ് മർദനമേറ്റതായി പരാതി ഉയർന്നത്. വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്നലെയാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തിയാണ് പൊലീസ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തതെന്ന് പരാതിയിൽ പറയുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽവെച്ച് മർദിച്ചെന്നാണ് ആരോപണം. എന്നാൽ സ്റ്റേഷനിലെത്തിച്ച ശേഷം അഭിലാഷിനെ വിട്ടയച്ചു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. സംഭവത്തിൽ പാലാ ഡിവൈഎസ്പിക്ക് പരാതി […]
Read more

ക്ഷേത്രത്തിൽ നിന്ന് രണ്ടരലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു; പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്ന് ഓട്ടുപാത്രങ്ങളും വിളക്കുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റിൽ. പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് അറസ്റ്റിലായത്. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് രണ്ടരലക്ഷം രൂപയോളം വിലവരുന്ന ക്ഷേത്രസാമഗ്രികൾ മോഷ്ടിച്ചത്. പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, പറ, മണികൾ, പാത്രങ്ങൾ, കെടാവിളക്ക് തുടങ്ങിയവയാണ് മോഷണം പോയത്. ജൂൺ ഒന്നിനാണ് പ്രിൻസ് ക്ഷേത്രത്തിൽ പൂജാരിയായി ചുമതലയേറ്റത്. തുടർന്ന് പല തവണകളിലായി ക്ഷേത്രസാമഗ്രികൾ കടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. […]
Read more

വെങ്ങാനൂരിൽ വീട്ടിലെ ഫ്രിഡ്ജിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനടയിലെ വീട്ടിൽ ഫ്രിഡ്ജിന് തീപിടിച്ചു. സമീപത്ത് പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരുക്കില്ല. ചാവടിനട അശ്വതി ഭവനിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിനാണ് തീപിടിച്ചത്. വീട്ടുകാർ ഉറക്കത്തിലായിരുന്ന സമയത്താണ് സംഭവം. പുക ഉയരുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്. അടുക്കളയിലേക്കുള്ള വാതിൽ അടച്ചിരുന്നതിനാൽ പുക മറ്റ് മുറികളിലേക്ക് കാര്യമായി പടർന്നില്ല. വാതിൽ തുറന്നപ്പോൾ അടുക്കളയിൽ പുക നിറഞ്ഞിരുന്നതിനാൽ ആദ്യം ഒന്നും വ്യക്തമായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജ് പൂർണമായും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; പവന് 80 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 13,070 രൂപയും ഒരു പവന് 1,04,560 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ 2,640 രൂപയുടെ കുറവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ നേരിയ വർധന രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,000 ഡോളറിന് […]
Read more

എസ്എംഎ മരുന്ന് വിവാദം; മരുന്ന് ശുപാർശ ചെയ്തത് എൽഡിഎഫ് സർക്കാരിന്റെ കാലത്തതെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ പുതിയ വഴിത്തിരിവ്. നാറ്റ്കോയുടെ മരുന്ന് വാങ്ങാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന മിഷൻ ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട ടെക്നിക്കൽ കമ്മിറ്റി മെയ് എട്ടിനാണ് നാറ്റ്കോയുടെ മരുന്ന് ശുപാർശ ചെയ്തത്. എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു. ആർ. രാഹുൽ ഒപ്പിട്ട കത്തിലാണ് കമ്മിറ്റിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഡിഎഫ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix