Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ജന്തർ മന്തർ പ്രതിഷേധം; പരിക്കേറ്റ വിദ്യാർഥിയുമായി രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ സഞ്ജീവിനൊപ്പമാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് നടപടിക്കെതിരെ പരാതി നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ പരാതി സ്വീകരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ ആരംഭിച്ചു. നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലും പരാതി നൽകാൻ […]
Read more

കുന്നംകുളത്ത് യുവാക്കളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളം പഴഞ്ഞി പെരുംതുരുത്തി സെന്ററിൽ യുവാക്കളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുംതുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെരുംതുരുത്തി സെന്ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനോടും സുഹൃത്ത് അലിയോടും പ്രതികൾ സ്കൂട്ടറിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം […]
Read more

മത്സ്യഫെഡിൽ ഒഴിവുകൾ പിഎസ്.സിക്ക്‌ വിടുന്നില്ലന്ന് ഉദ്യോഗാർഥികളുടെ ആരോപണം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും മത്സ്യഫെഡിൽ അക്കൗണ്ടന്റ് തസ്തികയിൽ പിൻവാതിൽ നിയമനം നടക്കുന്നതായി ഉദ്യോഗാർഥികളുടെ ആരോപണം. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യൽ റൂൾ പ്രകാരം അക്കൗണ്ടന്റ് തസ്തികയിൽ പി.എസ്.സി വഴിയുള്ള നേരിട്ടുള്ള നിയമനവും അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽനിന്നുള്ള സ്ഥാനക്കയറ്റവും വഴിയാണ് നിയമനം നടത്തേണ്ടത്. ആകെയുള്ള ഒഴിവുകളിൽ 1:1 അനുപാതത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽ 2020 ഓഗസ്റ്റ് 27ന് ശേഷം സ്ഥിരം ജീവനക്കാരാരും ജോലി ചെയ്യുന്നില്ലെന്ന് ഉദ്യോഗാർഥികൾ […]
Read more

ബെവ്കോയ്ക്ക് സാമ്പത്തിക നഷ്ടം; ഈ വർഷം 180 കോടി രൂപ നഷ്ടം

തിരുവനന്തപുരം: ഗ്യാലനേജ് ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് ബെവ്കോയ്ക്ക് വൻ സാമ്പത്തിക നഷ്ടം. ഈ സാമ്പത്തിക വർഷം ബെവ്കോയ്ക്ക് 180 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മദ്യം വിൽപ്പനയുടെ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് അടയ്ക്കേണ്ട ഗ്യാലനേജ് ഫീസ് കുത്തനെ വർധിപ്പിച്ചതാണ് നഷ്ടത്തിന് പ്രധാന കാരണം. നേരത്തെ ഒമ്പത് ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു ഗ്യാലനേജ് ഫീസ്. ഇത് പിന്നീട് 10 രൂപയായി ഉയർത്തി. ഫീസ് വർധിച്ചതോടെ സർക്കാരിലേക്ക് അടയ്ക്കേണ്ട തുക വലിയ തോതിൽ വർധിച്ചു. നേരത്തെ 10 കോടി […]
Read more

ബെവ്കോയ്ക്ക് സാമ്പത്തിക നഷ്ടം; ഈ വർഷം 180 കോടി രൂപ നഷ്ടം

തിരുവനന്തപുരം: ഗ്യാലനേജ് ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് ബെവ്കോയ്ക്ക് വൻ സാമ്പത്തിക നഷ്ടം. ഈ സാമ്പത്തിക വർഷം ബെവ്കോയ്ക്ക് 180 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മദ്യം വിൽപ്പനയുടെ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് അടയ്ക്കേണ്ട ഗ്യാലനേജ് ഫീസ് കുത്തനെ വർധിപ്പിച്ചതാണ് നഷ്ടത്തിന് പ്രധാന കാരണം. നേരത്തെ ഒമ്പത് ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു ഗ്യാലനേജ് ഫീസ്. ഇത് പിന്നീട് 10 രൂപയായി ഉയർത്തി. ഫീസ് വർധിച്ചതോടെ സർക്കാരിലേക്ക് അടയ്ക്കേണ്ട തുക വലിയ തോതിൽ വർധിച്ചു. നേരത്തെ 10 കോടി […]
Read more

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ഓരോ പ്രതിയും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണക്കോടതിയുടെ വിധിയിൽ ചില പിഴവുകൾ ഉണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് വയനാട് ജില്ലാ പ്രിൻസിപ്പൽ […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് പവന് 110 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,710 രൂപയായി. ഒരു പവന് 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,680 രൂപയായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതിയ വില പുറത്തുവിട്ടത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 3,160 രൂപയുടെ വർധനവുണ്ടായിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,600 രൂപയും […]
Read more

പത്തനംതിട്ടയിൽ സ്കൂട്ടർ യാത്രികനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

പത്തനംതിട്ട: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. നാരങ്ങാനം തെക്കേത്തടത്തിൽ വീട്ടിൽ ജിനുവിനാണ് (48) ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ അന്ത്യാളങ്കാവ് മാർത്തോമാ പള്ളിക്ക് സമീപമായിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ജിനുവിനെ കാർ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. […]
Read more

മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ വിജയനെതിരെ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തെ വിമർശിച്ച് ദേശാഭിമാനി ദിനപത്രം മുഖപ്രസംഗം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്നത് പകപോക്കലാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അപസർപ്പക കഥകൾ മെനയുകയാണെന്നും വിമർശനമുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുകയും തെളിവുകൾ പുറത്തുകൊണ്ടുവരികയും വേണമെന്ന് മുഖപ്രസംഗം പറയുന്നു. സമാനമായ ആരോപണങ്ങൾ നേരിടുന്ന എല്ലാവർക്കുമെതിരെ അന്വേഷണം […]
Read more

മത്സ്യത്തൊഴിലാളികൾക്ക് 20 കോടി രൂപ ധനസഹായം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി സർക്കാർ 20 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. ‘സമ്പാദ്യ സമാശ്വാസ പദ്ധതി’യുടെ (എസ്.സി.ആർ.എസ്) രണ്ടാം ഗഡുവായാണ് തുക അനുവദിച്ചത്. പ്രതികൂല കാലാവസ്ഥ, ട്രോളിംഗ് നിരോധനം തുടങ്ങിയ കാരണങ്ങളാൽ മത്സ്യബന്ധനം നടത്താൻ കഴിയാത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തീരദേശ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നടപ്പ് സാമ്പത്തിക വർഷം പദ്ധതിക്കായി 62.463 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര വിഹിതമായ 10 കോടിയും സംസ്ഥാന […]
Read more

Recent News

Advertisement
WhiteswanTV Footer