Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മുത്തൂറ്റ് എംക്രെഡിന്റെ അറ്റാദായത്തിൽ 232.73 ശതമാനം വർദ്ധനവ്; കൈകാര്യം ചെയ്യുന്ന ആസ്തി 7,098.38 കോടി രൂപയായി

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വർണ്ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർദ്ധിച്ച് ആദ്യപാദത്തിൽതന്നെ 100.29 കോടി രൂപയായി ഉയർന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ […]
Read more

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽനിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസ് സംഘം എത്തുന്നത് കണ്ടതോടെ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന മൂന്ന് പേരെ പ്രതികളാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 74 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. […]
Read more

ജോസഫ് വിജയിയുടെ ജനനായകൻ ആഗസ്റ്റ് ഇന്ന് മുതൽ സീ5ൽ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ജനനായകൻ ആഗസ്റ്റ് 21 മുതൽ സീ5-ൽ സ്ട്രീമിങ് ആരംഭിക്കും. എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ ചിത്രം തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ZEE5-ൽ പ്രീമിയർ ചെയ്യും. ‘ജനനായകൻ’, അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന വെട്രി കൊണ്ടാൻ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്. ശക്തരായ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിലൂടെ അവൻ ജനങ്ങളുടെ നായകനായും പ്രതീക്ഷയുടെ പ്രതീകമായും വളരുന്നു. ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും […]
Read more

ചോദ്യങ്ങൾ തയാറാക്കിയത് എഐ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണം

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (എൻടിഎ) ഗുരുതര ആരോപണവുമായി വിദഗ്ധർ. ചോദ്യങ്ങൾ പരിശോധിക്കാൻ ആവശ്യമായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ചോദ്യപേപ്പറിലെ ഭൂരിഭാഗം ചോദ്യങ്ങളും എഐയുടെ സഹായത്തോടെ തയ്യാറാക്കിയതായും വിദഗ്ധർ ആരോപിച്ചു. ചോദ്യങ്ങളുടെ തർജ്ജിമയും എഐ സഹായത്തോടെയാണ് തയ്യാറാക്കിയതെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ എൻടിഎ നിഷേധിച്ചു. യുജിസി നെറ്റ് ചോദ്യപേപ്പർ തയ്യാറാക്കാൻ എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻടിഎയുടെ വിശദീകരണം. ഉത്തരസൂചികയെക്കുറിച്ചുള്ള പരാതികളിലും എൻടിഎ വിശദീകരണം നൽകി. ഉത്തരസൂചിക തയ്യാറാക്കുന്ന സംവിധാനം […]
Read more

ഭാര്യയെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ലഖ്‌നൗ: ഒരു വർഷത്തോളമായി വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിയെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. എസ്ബിഐ ജീവനക്കാരനായ മാനസ് വാജ്‌പേയി (38) ആണ് ഭാര്യ ദിവ്യ മിശ്രയെ കൊലപ്പെടുത്തിയത്. ഐസിഐസിഐ ബാങ്ക് ജീവനക്കാരിയായ ദിവ്യയെ ജോലി സ്ഥലത്തെത്തി വിളിച്ചിറക്കിയ ശേഷമാണ് മാനസ് വെടിവെച്ചുകൊന്നത്. ദിവ്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ മാനസ് സഹോദരി ശിവയെയും വെടിവെച്ച് കൊലപ്പെടുത്തി. […]
Read more

കോട്ടയത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ സ്വദേശിനിയായ ആര്യയാണ് 18ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഭർതൃമാതാവും അവരുടെ അമ്മയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. യുവതിയുടെ മുഖത്ത് മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംസ്കാര ചടങ്ങിൽ ഭർതൃമാതാവും അവരുടെ അമ്മയും പങ്കെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മരണത്തിന് കാരണം ഭർത്താവ് ദീപക് ബാബുവിന്റെ മദ്യപാനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് […]
Read more

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; നിലപാട് മാറ്റാതെ തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ അണക്കെട്ടിനുള്ള സ്ഥലം തമിഴ്നാട് സർക്കാരിന് തീരുമാനിക്കാമെന്നും അണക്കെട്ടിലെ വെള്ളം പൂർണമായും തമിഴ്നാടിന് നൽകാമെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ട് നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചെന്നൈ മഹാബലിപുരത്ത് നടന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിലാണ് കേരളത്തിന്റെ നിലപാട് അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് മാറ്റാൻ തയ്യാറല്ലെന്ന് […]
Read more

തടവിൽ കഴിയുന്നതിനിടെ കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു

ന്യൂഡൽഹി: മുൻ കോൺഗ്രസ് എംപിയും 1984ലെ സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയുമായ സജ്ജൻ കുമാർ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട്. ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അടുത്തിടെ രണ്ട് കേസുകളിൽ സജ്ജൻ കുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ […]
Read more

1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: ചാവക്കാട് 1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഫവാസ് (32) ആണ് അറസ്റ്റിലായത്. ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. അന്യസംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഫവാസ് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചാവക്കാട് മേഖലയിൽ വളർന്നുവരുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് വരാനിരിക്കുന്ന ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയാൻ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. നടപടികൾ തുടരുമെന്നും പൊലീസ് […]
Read more

എസ്ഐടി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ; സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന എംആർ അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ

തിരുവനന്തപുരം: സസ്‌പെൻഷൻ റദ്ദാക്കണമെന്ന മുൻ എഡിജിപി എം.ആർ. അജിത് കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ. എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടിയെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പിടാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സർക്കാർ പറഞ്ഞു. മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെച്ചിട്ടില്ലെന്ന അജിത് കുമാറിന്റെ വാദവും സർക്കാർ തള്ളി. സസ്‌പെൻഷൻ നടപടിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും സർക്കാർ വ്യക്തമാക്കി. പ്രമോഷൻ തടയുന്നതിനാണ് സസ്‌പെൻഷൻ എന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ പറഞ്ഞു. ചട്ടങ്ങൾ പാലിച്ചാണ് നടപടിയെടുത്തതെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer