Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന് ക്രൂരപീഡനം; മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കുട്ടിക്കാണ് പിതാവിന്റെ ബന്ധുക്കളിൽ നിന്ന് പീഡനം നേരിട്ടത്. സംഭവത്തിൽ പിതൃസഹോദരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. വാച്ച് കാണാതായതിനെ തുടർന്ന് കുട്ടിയെ സംശയിച്ച ബന്ധുക്കൾ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയിട്ടെന്നും കണ്ണിൽ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തിൽ ഈർക്കിൽ കയറ്റിയെന്നും പരാതിയുണ്ട്. രാത്രി 11 മണിയോടെ കൈകാലുകളിലെ കെട്ടിന്റെ മുറുക്കം കുറഞ്ഞപ്പോൾ കുട്ടി രക്ഷപ്പെടുകയായിരുന്നു. ടെറസിനോട് ചേർന്ന കവുങ്ങിലൂടെ […]
Read more

വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മൂന്ന് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ 12ന് കുട്ടിയും കുടുംബവും നാഗർകോവിലിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയിരുന്നു. യാത്രയ്ക്കിടെ കുട്ടിയുടെ രക്ഷിതാക്കൾ റോഡരികിൽ നിന്ന് സർബത്ത് വാങ്ങി കുടിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസം രാവിലെ കുട്ടിക്ക് ശക്തമായ വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. പരിശോധനയിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. […]
Read more

സിഇടിയിൽ വന്ദേമാതരം ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി.ഇ.ടി) എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു. പരിപാടിയിൽ വന്ദേമാതരം ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു. പരിപാടിയുടെ റിവ്യൂ പറയാൻ നാല് വിദ്യാർഥികളെ വേണമെന്നും അതിൽ രണ്ട് പേർ തട്ടമിട്ട മുസ്ലിം വിദ്യാർഥിനികളായിരിക്കണമെന്നും എൻഎസ്എസ് അധികൃതർ നിർബന്ധിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജുകളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.
Read more

ഇലന്തൂർ നരബലിക്കേസ് പ്രതിയിൽനിന്ന് ഹാഷിഷ് പിടികൂടി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽനിന്ന് ആറ് ഗ്രാം ഹാഷിഷ് പിടികൂടി. നരബലിക്കേസിന്റെ വിചാരണ നടന്ന കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹാഷിഷ് കണ്ടെത്തിയത്. പനമ്പിള്ളി നഗറിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസം വിചാരണയ്ക്ക് ശേഷം ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ട് മടക്കിപ്പിടിച്ച നിലയിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുണ്ടിന്റെ മടിക്കുത്തിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി ഒളിപ്പിച്ചിരുന്ന […]
Read more

സബ്‌സിഡി സാധനങ്ങൾ ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമം; കുവൈത്തിൽ വൻ റേഷൻ വേട്ട

കുവൈത്ത് സിറ്റി: പൗരന്മാർക്ക് സബ്‌സിഡി നിരക്കിൽ നൽകുന്ന റേഷൻ സാധനങ്ങൾ വിദേശത്തേക്ക് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് തടഞ്ഞു. ഷുവൈഖ് തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയിരുന്ന ആറ് കണ്ടെയ്നറുകളിൽ നിന്ന് 2,236 കവർ സബ്‌സിഡി റേഷൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. വിവിധ ഷിപ്പിംഗ്, കയറ്റുമതി കമ്പനികളുടെ പേരിലുള്ള കണ്ടെയ്നറുകളായിരുന്നു ഇവ. രാജ്യം വിടുന്നതിന് മുമ്പുള്ള കയറ്റുമതി നടപടികൾ പൂർത്തിയാക്കുന്നതിനിടെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങളിൽ 211 ക്യാൻ സബ്‌സിഡി പാൽപ്പൊടി, 349 ബാഗ് […]
Read more

കാറിന് സൈഡി കൊടുത്തില്ല; ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥനും ഡ്രൈവർക്കും മർദനം

കോഴിക്കോട്: തൊണ്ടയാടിൽ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനും ഡ്രൈവർക്കും മർദനം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ പി.ജി. ഉൻമേഷിനും ഡ്രൈവർ പ്രമോദിനുമാണ് മർദനമേറ്റത്. ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിൽ എത്തിക്കാനായി വകുപ്പ് വാഹനത്തിൽ പോകുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ എത്തിയ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ചേവായൂർ സ്വദേശി സജീവ് രാജാണ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും മർദിച്ചതെന്നാണ് ആരോപണം. ഇയാൾ വാഹനത്തിന്റെ ജനൽ അടിച്ചുതകർത്തതായും പരാതിയുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
Read more

മുഖസ്തുതി മടുത്തെന്ന് മുഖ്യമന്ത്രി വിജയ്; എംഎൽഎമാർക്ക് മുന്നറിയിപ്പ് നൽകി സ്‌പീക്കർ

ചെന്നൈ: തന്നെ അമിതമായി പുകഴ്ത്തുന്നതിൽ താൽപര്യമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നിയമസഭയിൽ തന്നെ അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരോട് ഇത്തരത്തിലുള്ള പ്രസംഗങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കറും മന്ത്രിയും നിർദേശിച്ചു. മുഖ്യമന്ത്രി വിജയ് തന്നെ അമിതമായി പുകഴ്ത്തുന്നത് അനുവദിക്കരുതെന്ന് എഴുതി നൽകിയതായി സ്പീക്കർ ജെസിഡി പ്രഭാകർ അറിയിച്ചു. എംഎൽഎമാർ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രസംഗിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിജയ് മുഖസ്തുതി ഇഷ്ടപ്പെടുന്ന വ്യക്തിയല്ലെന്ന് മന്ത്രി ആധവ് അർജുനയും പറഞ്ഞു. മറ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് വിജയിനുള്ളതെന്നും […]
Read more

ദ്വാരം വീണ് വെള്ളം കയറി; ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

പത്തനംതിട്ട: ആറന്മുളയിലെ പ്രസിദ്ധമായ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. തോണിയിൽ ദ്വാരം വീണ് വെള്ളം കയറിയതിനെ തുടർന്നാണ് മുങ്ങിയത്. തിരുവോണത്തോണിയുടെ കേടുപാടുകൾക്ക് ദേവസ്വം ബോർഡിന്റെ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് കാരണമെന്നാണ് നാട്ടുകാരുടെയും ഉപദേശക സമിതിയുടെയും ആരോപണം. ആറന്മുള ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളുടെ ഭാഗമാണ് തിരുവോണത്തോണി. കാട്ടൂർ മനയിലെ കാരണവർ ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി എത്തുന്ന വഞ്ചിയാണ് തിരുവോണത്തോണി എന്നറിയപ്പെടുന്നത്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് തോണിയുടെ സംരക്ഷണം. ആറന്മുള ക്ഷേത്രക്കടവിന് സമീപമുള്ള തോണിപ്പുരയിലാണ് സാധാരണയായി തിരുവോണത്തോണി സൂക്ഷിക്കുന്നത്. എന്നാൽ […]
Read more

സവർക്കർ വിവാദ ചോദ്യം; അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂൾ അധ്യാപകൻ കെ. ഗുരുപ്രസാദിന്റെ സസ്പെൻഷനാണ് കോടതി സ്റ്റേ ചെയ്തത്. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. ആഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസിലാണ് വിവാദമായ ചോദ്യം ഉൾപ്പെടുത്തിയത്. എൽ.പി സ്കൂൾ വിദ്യാർഥികൾക്കായുള്ള ക്വിസിൽ സവർക്കറെ […]
Read more

വഖഫ് ബോർഡിലെ അമുസ്‌ലിം അംഗ നിയമനം; നിലപാട് മാറ്റി സംസ്ഥാന സർക്കാർ

കൊച്ചി: വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാട് മാറ്റി. സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷം മാത്രമേ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിൽ തീരുമാനമെടുക്കൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം അമുസ്‌ലിം അംഗങ്ങളെ നിയമിക്കുമെന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ഈ നിലപാടിൽ നിന്നാണ് ഇപ്പോൾ സർക്കാർ പിന്നോട്ടുപോയത്. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലെ സുപ്രീംകോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. സംസ്ഥാന […]
Read more

Recent News

Advertisement
WhiteswanTV Footer