Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കാബൂളിൽ സ്കൂളിന് സമീപം ഗ്രനേഡ് ആക്രമണം; 50 കുട്ടികൾക്ക് പരുക്ക്

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 50ഓളം കുട്ടികൾക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സ്ഫോടനം ഉണ്ടായതെന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷിയാ മുസ്‌ലിം വിഭാഗത്തിലെ ഹസാര വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. നിരവധി കുട്ടികൾക്ക് പരുക്കേറ്റതായി കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. സ്കൂളിന് സമീപം കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി റിച്ചാർഡ് […]
Read more

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്നത് ഞെട്ടിക്കുന്നു: എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവും അറസ്റ്റിലായതോടെ ‘തൂഫാൻ ഒതുങ്ങിയെന്ന്’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാസർഗോഡ് ലഹരിക്കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അറസ്റ്റിന് തൊട്ടുമുമ്പ് വരെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഗോവിന്ദന്റെ ആരോപണം. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നൽകാത്തത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തക്കാരെ തൊട്ടാൽ ഏത് ‘തൂഫാനും’ കെട്ടടങ്ങുമെന്നും ഗോവിന്ദൻ പരിഹസിച്ചു. മുൻ […]
Read more

70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ; ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടിൽ 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജാണ് നിയമസഭയിൽ പദ്ധതി പ്രഖ്യാപിച്ചത്. വരുമാന പരിധിയില്ലാതെ 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കണക്ക്. സൗജന്യവും കാഷ്‌ലെസ് ചികിത്സയും പദ്ധതിയിലൂടെ ഉറപ്പാക്കും. വിട്ടുമാറാത്ത രോഗങ്ങൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള വിദഗ്ധ ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഉയർന്ന […]
Read more

വിജയ്‍യുടെ ലക്ഷ്യം അഴിമതി ഇല്ലാതാക്കലെന്ന് ആധവ് അർജുന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി 100 ദിവസം പൂർത്തിയാക്കിയ നടൻ വിജയ് ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി ആധവ് അർജുന. മുഖ്യമന്ത്രിയുടെ പ്രവർത്തന രീതിയെക്കുറിച്ച് ചെന്നൈയിൽ നടന്ന ‘ഇന്ത്യ ടുഡേ തമിഴ്‌നാട് കോൺക്ലേവിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ് പുലർച്ചെ നാലിന് തന്നെ ഉണർന്ന് വിവിധ മന്ത്രിമാരെ ഫോണിൽ വിളിച്ച് അവരുടെ വകുപ്പുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ടെന്ന് ആധവ് അർജുന പറഞ്ഞു. ജനങ്ങൾ നൽകിയ വലിയ വിജയത്തിൽ ആഘോഷിച്ച് നിൽക്കാതെ സംസ്ഥാനത്തെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് […]
Read more

പഞ്ചസാര വില സർവകാല റെക്കോർഡിലേക്ക്; ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഉത്സവ സീസൺ അടുത്തതോടെ രാജ്യത്ത് പഞ്ചസാര വില കുത്തനെ ഉയരുന്നു. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കാനോ ഗണ്യമായി കുറയ്ക്കാനോ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇറക്കുമതി തീരുവ കുറച്ചാൽ രാജ്യത്തെ പഞ്ചസാരയുടെ ലഭ്യത വർധിപ്പിക്കാനും വില നിയന്ത്രിക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നിലവിൽ പഞ്ചസാര ഇറക്കുമതിക്ക് 100 ശതമാനം തീരുവയാണ് ഈടാക്കുന്നത്. ഇത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് […]
Read more

കൃത്യനിർവഹണത്തിനിടെ എസ്.ഐയെ ചവിട്ടിവീഴ്ത്തി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കൃത്യനിർവഹണത്തിനിടെ പൊലീസ് എസ്.ഐയെ ചവിട്ടിവീഴ്ത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് അറസ്റ്റിലായത്. നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീട്ടിനടുത്ത് ഒരാൾ ബഹളം വയ്ക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം സ്ഥലത്തെത്തി. കൈയിൽ പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിൽ റോഡിൽ നിന്ന് ബഹളം വയ്ക്കുകയായിരുന്നു സുജിത്ത്. പരിക്കേറ്റ ഇയാളെ […]
Read more

ഡൽഹിയിൽ പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ; ബന്ധു പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അജിത് വിഹാറിലെ റോഡിൽ ഉപേക്ഷിച്ച സ്യൂട്ട്കേസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയതായി ഇയാൾ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാളെ സ്ഥലത്തെത്തിച്ചാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് […]
Read more

ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ ബലപ്രയോഗം ഉണ്ടായില്ലന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ച് നിയമവിരുദ്ധമായിരുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഡൽഹി പൊലീസ് നിലപാട് വ്യക്തമാക്കിയത്. രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 30,000 പേർ ജന്തർ മന്തറിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ […]
Read more

സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമം ഹീനമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ കേരളത്തിലെ പൊതുസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണെന്നും അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്താണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തന്നെ കാണാൻ എത്തുന്നവരോട് വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾ വളരെ ഹീനമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഓരോ […]
Read more

മാസപ്പടി കേസ്; നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിനെ പിന്തുണച്ച് പാർട്ടി നേതൃത്വം. ഇഡി നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ പരിശോധനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. ഇഡി പരിശോധന നടക്കുന്ന നിഖിലിന്റെ ഫ്ലാറ്റിലെത്തിയ ശേഷമാണ് മെഹബൂബ് പ്രതികരിച്ചത്. നിഖിലിന് രാഷ്ട്രീയമായും നിയമപരമായും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ഇപ്പോൾ ബിജെപി മാത്രമല്ല, കോൺഗ്രസും ഉപയോഗിക്കുന്നുണ്ടെന്നും മെഹബൂബ് ആരോപിച്ചു. നിഖിലുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer