Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ആഘോഷിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു ചടങ്ങുകൾ. മനയം, അഴിയ്ക്കൽ എന്നീ അവകാശി കുടുംബങ്ങളിൽ നിന്ന് കൊണ്ടുവന്ന കതിർക്കറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ അരിമാവണിഞ്ഞ നാക്കിലയിൽ നിരത്തി വെച്ചു. ശാന്തിയേറ്റ കീഴ്ശാന്തി കൊടയ്ക്കാട്ട് കൃഷ്ണൻ നമ്പൂതിരി തീർഥം കളിച്ചതിന് ശേഷം, കീഴിയേടം വാസുദേവ് നമ്പൂതിരിയുടെ നേതൃത്വത്തിൽ 50 ഓളം കീഴ്ശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തി. രാവിലെ 8.30ന് കൊടിമരച്ചുവട്ടിൽ ഇല്ലം നിറ പൂജാ ചടങ്ങുകൾ ആരംഭിച്ചു. […]
Read more

തിരുവനന്തപുരം– എറണാകുളം എക്‌സിക്യുട്ടീവ് ക്ലാസ് ബസ് വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: വിമാനത്തിലേതിന് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ വ്യാഴാഴ്ച മുതൽ സർവീസ് നടത്തും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 9.45ന് എറണാകുളത്ത് എത്തും. 4 മണിക്കൂർ 15 മിനിറ്റാണ് യാത്രാസമയം. എറണാകുളത്തുനിന്ന് വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിന് പിന്നാലെയാണ് ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിൽ വന്ദേഭാരതിലെ ചെയർകാർ ടിക്കറ്റ് നിരക്ക് 690 രൂപയാണ്. […]
Read more

രാമക്ഷേത്ര സംഭവനക്കൊള്ള കേസ് ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും ക്ലീൻ ചിറ്റ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട കേസിൽ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ ട്രസ്റ്റി അനിൽ മിശ്രയ്ക്കും പ്രത്യേക അന്വേഷണ സംഘം (എസ്.ഐടി) ക്ലീൻ ചിറ്റ് നൽകിയതായി റിപ്പോർട്ട്. ഇരുവർക്കുമെതിരെ കേസിൽ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് എസ്.ഐ.ടി.യുടെ അന്തിമ റിപ്പോർട്ടിലുള്ളത്. അന്തിമ റിപ്പോർട്ട് തുടർനടപടികൾക്കായി ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിന് കൈമാറി. സംഭാവന മോഷണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ജൂൺ 27-ന് ചമ്പത് റായിയും അനിൽ മിശ്രയും ട്രസ്റ്റിലെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. തുടർന്ന് […]
Read more

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണം, അപമര്യാദ പാടില്ല’: ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പൊലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരോട് ചില പോലീസുകാർ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് നിർദേശം. കഴിഞ്ഞ ദിവസം ചേർന്ന ശബരിമല അവലോകനയോഗത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡല-മകരവിളക്ക് കാലത്ത് പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാർക്ക് ഭക്തരോട് എങ്ങനെ പെരുമാറണമെന്നതിൽ പ്രത്യേക പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിനായി പത്തനംതിട്ട എസ്.പി. ആർ. ആനന്ദിനെ ചുമതലപ്പെടുത്തി. തിരക്ക് […]
Read more

കെഎസ്ഇബിയിലെ യൂണിയൻകാരുടെ കൊമ്പ് ഒടിക്കണം: വെള്ളാപ്പള്ളി

ആലപ്പുഴ: കേരളം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെഎസ്ഇബിയിലെ യൂണിയൻരാജാണ് ഇതിന് പ്രധാന കാരണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെഎസ്ഇബിയിലെ യൂണിയൻ നേതാക്കളുടെ സ്വാധീനം കുറയ്ക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും അതിനുള്ള ധൈര്യം വി.ഡി. സതീശൻ സർക്കാർ കാണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് പൂർണമായും വൈദ്യുതി വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം നേരിടുന്നത് സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയാണെന്നും […]
Read more

ഓടിക്കൊണ്ടിരുന്ന KSRTC ബസിനു തീപിടിച്ചു; ഡ്രൈവർക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് ഡ്രൈവർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച വൈകീട്ട് പട്ടം സെയ്ന്റ് മേരീസ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. ഡ്രൈവർ സുരേഷിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന സിറ്റി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ബോണറ്റിൽനിന്നാണ് തീയും പുകയും ഉയർന്നത്. തീപിടിത്തത്തിൽ ബോണറ്റ് പൂർണമായും കത്തിനശിച്ചു. സിറ്റി ഡിപ്പോയിൽ നിന്നുള്ള ബസായിരുന്നു ഇത്. ചെങ്കൽച്ചൂളയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read more

സിഎംആർഎൽ– എക്സാലോജിക് കേസ്; കോഴിക്കോട് അടക്കം 8 ഇടങ്ങളിൽ ഇഡി പരിശോധന

കോഴിക്കോട്: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് അടക്കം എട്ട് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. പി. നിഖിലിന്റെ കരുവൻതുരുത്തിയിലെ വീടും അശോകപുരത്തെ ഫ്‌ളാറ്റും ഇഡി പരിശോധിക്കുന്നുണ്ട്. വീണ ടി.യുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ പേരുകൾ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നാണ് വിവരം. വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ ഓഫീസിലും ഇഡി പരിശോധന നടത്തുന്നുണ്ട്. നേരത്തെ സ്ഥാപനത്തിന്റെ അക്കൗണ്ടിലെ 16.5 ലക്ഷം രൂപ […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടലിൽ ഇറങ്ങുന്നവർ പ്രത്യേക […]
Read more

ബംഗാളിൽ CJP പ്രവർത്തകന്റെ പിതാവ് കൊല്ലപ്പെട്ടു; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അഭിജീത് ദീപ്കെ

ബൻകുര: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവർത്തകന്റെ പിതാവ് മരിച്ചു. സി.ജെ.പി പ്രവർത്തകൻ അബ്ദുൽ ഹാഫിസിന്റെ പിതാവാണ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. സി.ജെ.പിയുടെ ‘സ്കൂൾ ടീക് കരോ’ (സ്കൂൾ നന്നാക്കൂ) ക്യാമ്പയിന്റെ ഭാഗമായി അബ്ദുൽ ഹാഫിസ് താൻ പഠിച്ച സ്കൂളിന്റെ മോശം അവസ്ഥ ക്യാമറയിൽ പകർത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു സംഘം ആളുകൾ ഹാഫിസിന്റെ വീട്ടിൽ കയറി അദ്ദേഹത്തെയും പ്രായമായ […]
Read more

മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

മംഗളൂരു: ചീഞ്ഞതും ദുർഗന്ധമുള്ളതുമായ ചിക്കൻ വിതരണം ചെയ്തെന്ന പരാതിയെ തുടർന്ന് മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കെ.എസ്. റാവു റോഡിലെ സിറ്റി സെന്റർ മാളിലുള്ള ഔട്ട്‌ലെറ്റാണ് പരിശോധനയ്ക്ക് ശേഷം പൂട്ടിയത്. സ്ഥാപനത്തിന്റെ സ്റ്റോറും സീൽ ചെയ്തു. ഓൺലൈൻ വഴി ഓർഡർ ചെയ്ത ‘ചിക്കൻ പെരി പെരി’യിൽ ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്നായിരുന്നു പരിശോധന. മംഗളൂരു മുൻ മേയറും ബിജെപി നേതാവുമായ കവിത സനിൽ കുട്ടിക്കായി ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer