Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

തൃണമൂൽ കോൺഗ്രസ് നേതാവ് ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിർഭും ജില്ലയിലെ രാംപുർഹട്ടിലുള്ള തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള പാർട്ടി ഓഫീസിൽ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണവിവരം പുറത്തുവന്നതോടെ ആശിഷ് ബാനർജിയുടെ വീടിനും പാർട്ടി ഓഫീസിനും മുന്നിൽ നിരവധി പേർ തടിച്ചുകൂടി. രാംപുർഹട്ട് മണ്ഡലത്തിൽ […]
Read more

പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം; നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത്

തിരുവനന്തപുരം: പട്ടത്ത് മെത്ത ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപ്പിടിത്തം. ശക്തമായ പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പൂർണമായി അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഗോഡൗണിന്റെ ഏത് ഭാഗത്താണ് തീ പടർന്നതെന്ന് വ്യക്തമായിട്ടില്ല. ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് സമീപത്തെ കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങൾ […]
Read more

ഓണവരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം

തൃപ്പൂണിത്തുറ: പൂക്കളും പൂവിളികളുമായി കേരളം ഓണത്തെ വരവേൽക്കുന്നു. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു. നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്നാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ തനത് കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയിൽ അവതരിപ്പിച്ചു. നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന വർണാഭമായ ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് തൃപ്പൂണിത്തുറയിലെത്തിയത്. […]
Read more

ഇറാൻ പൈലറ്റുമാരെ ഖത്തർ പിടികൂടിയെന്ന് ആരോപണം; നിഷേധിച്ച് ഖത്തർ

ദോഹ: യുദ്ധവിമാനം തകർന്നതിനെ തുടർന്ന് മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ പിടികൂടിയതായി ഇറാൻ ആരോപിച്ചു. പൈലറ്റുമാരെ മോചിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഇറാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബാഗർസാദെ അന്താരാഷ്ട്ര റെഡ് ക്രോസിന്റെ (ICRC) മേധാവിക്ക് കത്തയച്ചു. ജവാദ് സലേഹി, അബ്ദുൾ മജീദ് ദഷ്തിയൻ, ഇമ്രാൻ ബെഹ്റോഷിയൻ എന്നീ പൈലറ്റുമാരെ ആറ് മാസമായി ഖത്തർ തടങ്കലിൽ വെച്ചിരിക്കുകയാണെന്നാണ് കത്തിലെ ആരോപണം. മാർച്ച് രണ്ടിന് നടന്ന സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട മറ്റൊരു പൈലറ്റ് മജീദ് ഖസേമിയുടെ മൃതദേഹം […]
Read more

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

കാസർകോട്: ചെമ്മനാട് കോളിയടുക്കത്ത് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശികളായ ഗണേശൻ (47), മകൾ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. കോളിയടുക്കത്തെ വാടകവീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
Read more

നാലരക്കോടി ചെലവഴിച്ചെന്ന ആരോപണത്തിൽ മലക്കം മറിഞ്ഞ് പി സി ജോർജ്

തിരുവനന്തപുരം: പൂഞ്ഞാർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലരക്കോടിയോളം രൂപ ചെലവഴിച്ചെന്ന ആരോപണത്തിൽ മലക്കം മറിഞ്ഞ് പി സി ജോർജ്. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിലെ ബിജെപി യോഗത്തിൽ ചില പ്രവർത്തകർ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ആരോപണം ഉന്നയിച്ചതെന്ന് പി സി ജോർജ് വ്യക്തമാക്കി. പിന്നീട് അന്വേഷിച്ചപ്പോഴാണ് നാലരക്കോടി രൂപ ചെലവഴിച്ചെന്ന കണക്ക് തെറ്റാണെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. “ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ഞാൻ ആരിൽ നിന്നും […]
Read more

വന്ദേമാതരം ആലാപന വിവാദം; ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബിവി ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് വിശദീകരണം നൽകിയത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയതാണ് പൂർണമായ ആലാപനത്തിന് കാരണമെന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നാണ് സൂചന. അതിനിടെ, വന്ദേമാതരം തടസപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപിയിൽ ആലോചന ശക്തമായി. […]
Read more

വിവാദ പ്രസംഗത്തിൽ വിസിക്കെതിരെ എസ്എഫ്ഐ മാർച്ച് നടക്കും

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിവാദ പ്രസംഗത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധത്തിന്. നാളെ കേരള സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു. ആർഎസ്എസ് നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു വിസിയുടെ വിവാദ പരാമർശം.“അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമർശം. അമ്മ ആരാണെന്ന് അറിയുന്നവർ വന്ദേമാതരം എന്ന് തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു. വിസിയുടെ പദവിക്ക് ചേരാത്ത തരത്തിലുള്ള പരാമർശമാണ് ഉണ്ടായതെന്നാണ് വിമർശനം. ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച […]
Read more

വൈറ്റ്സ്വാൻ ടിവി ന്യൂസ്‌ സിഇഒ സിബി തോമസിന്റെ ഭാര്യാ മാതാവ് അന്തരിച്ചു

ഇടപ്പള്ളി: വൈറ്റ്സ്വാൻ ടിവി ന്യൂസ്‌ സിഇഒ സിബി തോമസിന്റെ ഭാര്യാ മാതാവ് അന്തരിച്ചു. ഇടപ്പള്ളി തോപ്പിൽ ‘മലമേൽ’ വീട്ടിൽ ജോസഫീന അവറാച്ഛൻ ആണ് വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചത്. 84 വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തോപ്പിൽ മേരി ക്വീൻ ചർച്ചിൽ.മക്കൾ : സുജ, വത്സ മരുമക്കൾ : രാജു, സിബി തോമസ്.
Read more

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ ബാൽക്കണി തകർന്നുവീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണി തകർന്നുവീണ് എട്ട് വയസ്സുകാരൻ മരിച്ചു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭാലിലെ മദാല ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിന്റെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാകാതെ കോൺക്രീറ്റ് ബാൽക്കണി തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ നൈസാം (8) ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഉടൻ […]
Read more

Recent News

Advertisement
WhiteswanTV Footer