Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വീണ്ടും പങ്കെടുത്ത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026’ പരിപാടിയിലാണ് വിസി മുഖ്യപ്രഭാഷകനായി പങ്കെടുത്തത്. വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച ശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്. ലോകത്തിലെ 60 ശതമാനം മരുന്നുകളും ഇന്ത്യയാണ് നിർമിക്കുന്നതെന്ന് പ്രസംഗത്തിൽ മോഹനൻ കുന്നുമ്മൽ പറഞ്ഞു. വിദേശരാജ്യങ്ങൾക്കും മരുന്നിനായി ഇന്ത്യയെ ആശ്രയിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടും അദ്ദേഹം സംസാരിച്ചു. കുട്ടികൾക്ക് […]
Read more

അരുണാചലിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും; 4 മരണം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം. മിന്നൽപ്രളയത്തിൽ നാല് പ്രദേശവാസികൾ മരിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാങ് താഴ്‌വരയിലെ 5-ാം ഗ്രനേഡിയേഴ്‌സിന്റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ രക്ഷപ്പെടുത്തി. കാണാതായ അഞ്ച് സൈനികർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഐടിബിപി, എസ്‌ഡിആർഎഫ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം […]
Read more

നിയന്ത്രണം നഷ്ടപ്പെട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. പെരിന്തൽമണ്ണ– കോട്ടക്കൽ പാതയിലെ സ്ഥിരം അപകടമേഖലയായ പുത്തൂർ ഇറക്കത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ ലോറി ഡ്രൈവർ നിഷാന്ത് (23), ക്ലീനർ മുരുകേഷൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് കോട്ടക്കലിലേക്ക് തണ്ണിമത്തൻ കയറ്റിയെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ ചുമർ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ ലോറിയുടെ കാബിനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് […]
Read more

ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഒളിവിലായിരുന്ന പ്രതി കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന വണ്ടൂർ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുൽ ഹമീദ് (39) കാപ്പാ നിയമപ്രകാരം അറസ്റ്റിൽ. കൊണ്ടോട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് വണ്ടൂർ പൊലീസ് പിടികൂടിയത്. വിവിധ കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്ന ഷാഹുൽ ഹമീദ് പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളിലാണ് വീണ്ടും അറസ്റ്റിലാകുന്നത്. കഴിഞ്ഞ മാർച്ച് 16നാണ് കേസിനാസ്പദമായ സംഭവം. കാളികാവ് പുറ്റമണയിലെ വാടക ക്വാർട്ടേഴ്സിൽ വച്ച് പ്രതിയും കാമുകിയും ചേർന്ന് ഭാര്യയെ […]
Read more

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

മലപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നടുവട്ടം സ്വദേശി ബഷീർ (55) അറസ്റ്റിൽ. ആഗസ്റ്റ് 13ന് രാത്രി 11 മണിയോടെയാണ് സംഭവം. ഭാര്യയുടെ വീട്ടിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലവിലിരിക്കെ, രാങ്ങാട്ടൂരിൽ ഭാര്യയും മകളും താമസിക്കുന്ന വീട്ടിലെ അടുക്കള മുറ്റത്തേക്ക് പ്രതി അതിക്രമിച്ച് കയറിയെന്നാണ് പരാതി. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ ഫ്യൂസ് ഊരിയശേഷം ഇരുട്ടിൽ മറഞ്ഞിരുന്ന പ്രതി, ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടുകയുമായിരുന്നു. […]
Read more

കാസർകോട് എംഡിഎംഎ കേസ്; പ്രതികൾക്ക് നൈജീരിയൻ ലഹരി സംഘവുമായി ബന്ധം

കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നവകാശപ്പെടുന്നയാൾ ഉൾപ്പെടെ പിടിയിലായ കാസർകോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾക്ക് നൈജീരിയൻ ലഹരി സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതി സൈനുൽ ആബിദ് ബെംഗളൂരുവിലെത്തി നൈജീരിയൻ സംഘത്തിൽ നിന്ന് നേരിട്ട് എംഡിഎംഎ വാങ്ങിയെന്നാണ് വിവരം. ഇടനിലക്കാരില്ലാതെയായിരുന്നു ഇടപാട് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിലാണ് ലഹരി എറണാകുളത്ത് എത്തിച്ചതെന്നും സൂചനയുണ്ട്. ലഹരി കടത്തുന്നതിൽ മറ്റൊരു യുവതിയുടെ സഹായം ലഭിച്ചിരുന്നുവെന്നും […]
Read more

താമരശ്ശേരിയിൽ അമിതവേഗത്തിലെത്തിയ ഥാർ ഇടിച്ച് 2 കാറുകൾ തകർന്നു

കോഴിക്കോട്: മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ട് കാറുകൾ തകർന്നു. താമരശ്ശേരി–മുക്കം റോഡിൽ പഴശ്ശിരാജ സ്‌കൂളിന് മുന്നിലാണ് അപകടം നടന്നത്. താമരശ്ശേരി ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ ഥാർ മുന്നിൽ പോയിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ മുന്നിലെ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു. ഇതോടെ രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഥാർ ഓടിച്ച കൊടുവള്ളി പുത്തൂർ വെണ്ണക്കാട് സ്വദേശി ഷാഹിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് ബിയർ […]
Read more

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി

ഇടുക്കി: എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എഴുകുംവയൽ സ്വദേശി ആന്റണിയെയും ഭാര്യ വത്സമ്മയെയുമാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വത്സമ്മയെ കിടപ്പുമുറിയിൽ വച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ആന്റണിയുടെ വയറിലും നെഞ്ചിലും കുത്തേറ്റിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷം പ്രതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ […]
Read more

തമിഴ്നാട് സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അതിഥിയായി തൃഷയും

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥിയായി നടി തൃഷ കൃഷ്ണൻ. ചെന്നൈ സെന്റ് ജോർജ് ഫോർട്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയിയുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പമാണ് തൃഷ പരേഡ് കണ്ടത്. തൃഷയ്ക്കൊപ്പം അമ്മ ഉമ കൃഷ്ണനും ചടങ്ങിൽ എത്തിയിരുന്നു. വിജയിയുടെ മാതാപിതാക്കൾക്കും തൃഷയുടെ അമ്മയ്ക്കുമൊപ്പം മുൻനിരയിൽ ഇരുന്നാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കണ്ടത്. ചടങ്ങിൽ പങ്കെടുക്കുന്ന തൃഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരേഡിനിടെ വിജയി തന്റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം […]
Read more

വി ഡി സതീശനെ വിമര്‍ശിച്ചുള്ള പോസ്റ്റ് നീക്കിയ നടപടി; മെറ്റയോട് വിവരം തേടി പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമർശിക്കുന്നതും വിമർശിക്കുന്നതുമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റയോട് വിശദീകരണം തേടി കേരള പൊലീസ്. സൈബർ പൊലീസ് മെറ്റയ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമർശിക്കുന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും വാർത്തകളും നീക്കം ചെയ്തതിനെക്കുറിച്ചാണ് പൊലീസ് വിവരം തേടിയത്. മാധ്യമങ്ങളുടെ ഓൺലൈൻ പേജുകളിൽ പ്രസിദ്ധീകരിച്ച വാർത്തകളും മെറ്റ നീക്കം ചെയ്തതായി റിപ്പോർട്ടുണ്ട്. ഒരു മാധ്യമസ്ഥാപനത്തിന്റെ മാത്രം ഇരുപതോളം വാർത്താകാർഡുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer