Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വെെദ്യുതാഘാതമേറ്റു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

എറണാകുളം: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനി സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂളിൽ പോകുന്നതിനായി യൂണിഫോം ഇസ്തിരിയിടുന്നതിനിടെയാണ് സ്വാതിക്ക് ഷോക്കേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഉടൻ ഓടിയെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ […]
Read more

വാരാണസി വിമാനത്താവളത്തിൽ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്ക്

വാരാണസി: വാരാണസിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. മുംബൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ IX1810 വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഉത്തർപ്രദേശിലെ അസംഘഡ് സ്വദേശിയായ കമലേഷ് റായിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടിയുതിർത്തത്. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് മുമ്പ് തോക്കും വെടിയുണ്ടകളും സുരക്ഷാ വിഭാഗത്തിന് മുന്നിൽ കാണിച്ച് പരിശോധന നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. AAICLAS വിഭാഗത്തിലെ വനിതാ സുരക്ഷാ […]
Read more

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലിൽ തിരച്ചിൽ ശക്തമാക്കി

കൊല്ലം: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി കായലിൽ ഫയർഫോഴ്‌സും പൊലീസും എൻഡിആർഎഫും ചേര്‍ന്ന് വിപുലമായ തിരച്ചിൽ നടത്തുന്നു. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനെയാണ് കാണാതായത്. വീട്ടിൽ നിന്ന് കളിക്കാനായി ഇറങ്ങിയ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള കായലക്കരെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയത്. കായലിൽ ശക്തമായ അടിയൊഴുക്കുള്ളത് നിലവിൽ തിരച്ചിലിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതിനിടെ, ബിലാൽ കൂട്ടുകാരനൊപ്പം കായലിന് സമീപത്തേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടി […]
Read more

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം

മലപ്പുറം: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയെന്ന പരാതിയിൽ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കൊണ്ടോട്ടി പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്. പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നതെന്നാണ് പരാതി. മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായതെന്നാണ് ആരോപണം. സംഭവം നടന്നതിന് പിന്നാലെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ കണ്ടക്ടർ തയ്യാറായില്ലെന്നും വിദ്യാർത്ഥിനി ആരോപിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച കണ്ടക്ടർ, എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നതെന്ന് ചോദിച്ചതായും […]
Read more

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിൽ പോകൂ’; വിവാദ പരാമർശവുമായി സ്‌കൂള്‍ ഉടമ

തൃശ്ശൂർ: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമര്‍ശവുമായി സ്‌കൂള്‍ ഉടമ. തൃശ്ശൂർ മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂള്‍ ഉടമ ഡോ. രാജു ഡേവിസാണ് രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിവാദ സന്ദേശം പങ്കുവെച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്നും അവധി ദിവസമായിരുന്നിട്ടും സ്‌കൂളിലെത്താത്തവര്‍ വിശദീകരണം നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ വിവിധ സ്ഥലങ്ങളിലേക്ക് സ്‌കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരവധി രക്ഷിതാക്കള്‍ കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. ഇതിന് പിന്നാലെയാണ് […]
Read more

പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്കുചാലില്‍: മന്ത്രി കെ എം ഷാജി

കണ്ണൂര്‍: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎം ശ്രീ അറബിക്കടലിലേക്ക് അല്ല, അഴുക്കുചാലിലേക്കാണ് വലിച്ചെറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്രീഡം ടോക്ക് പരിപാടിയിലാണ് കെ എം ഷാജി ഇക്കാര്യം പറഞ്ഞത്. പിഎം ശ്രീ തന്റെ വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും അതിനാല്‍ മന്ത്രിയായിരിക്കുമ്പോള്‍ തനിക്ക് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്റെ […]
Read more

രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്നു; ലൈസന്‍സ് റദ്ദാക്കി എക്‌സൈസ് മന്ത്രി എം ലിജു

കോട്ടയം: എക്‌സൈസ് സംഘം പൂട്ടി സീല്‍ ചെയ്ത ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കോട്ടയം മണര്‍കാടുള്ള രാജ് റീഗല്‍ ബാറിനെതിരെ കടുത്ത നടപടി. ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്‌സൈസ് മന്ത്രി എം. ലിജു നിര്‍ദേശം നല്‍കി. ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇടയായതില്‍ വീഴ്ച വരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന ഫീല്‍ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നിയമവിരുദ്ധമായി പുലര്‍ച്ചെ മുതല്‍ ബാര്‍ പ്രവര്‍ത്തിക്കുന്നതായി […]
Read more

വൈറൽ ‘കുട്ടി സഖാവ്’ മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും പൂട്ടി മെറ്റ

കോഴിക്കോട്: വൈറൽ ‘കുട്ടി സഖാവ്’ മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടി. ഇൻസ്റ്റഗ്രാമിലൂടെ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. വീഡിയോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ കമന്റ് ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളിൽ വീഡിയോയ്ക്ക് രണ്ട് മില്യൺ വ്യൂസ് ലഭിച്ചിരുന്നു. അക്കൗണ്ട് തിരിച്ചുകിട്ടുന്നതിനായി മെറ്റയ്ക്ക് അപ്പീൽ നൽകിയതായി സിയാന്റെ കുടുംബം അറിയിച്ചു. അക്കൗണ്ട് പൂട്ടിയതിൽ വിഷമമില്ലെന്ന് സിയാൻ പറഞ്ഞു. “ചെങ്കൊടി നമ്മുടെ […]
Read more

ഫ്രഷ് കട്ട് തർക്കം; വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എംഎൽഎമാരും ചർച്ചയിൽ പങ്കെടുത്തു. പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള വഴികൾ ചർച്ച ചെയ്തെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ ധാരണയായില്ല. കേസുകൾ പിൻവലിക്കുന്നതിൽ വ്യക്തമായ തീരുമാനം ഉണ്ടാകാത്തതിനാൽ വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, ചർച്ചകൾ തുടരുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ […]
Read more

12,300 കോടി രൂപയിലധികം ആസ്തിയുമായി യുടിഐ മിഡ് ക്യാപ് ഫണ്ട്

കൊച്ചി: ഇടത്തരം കമ്പനികളിൽ പ്രധാനമായും നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ യുടിഐ മിഡ് ക്യാപ് ഫണ്ടിന്റെ ആകെ ആസ്തി 2026 ജൂലൈ 31-ലെ കണക്കുകൾ പ്രകാരം 12,300 കോടി രൂപ കടന്നു. അതിവേഗം വളരുന്ന ചെറുകിട കമ്പനികൾക്കും വൻകിട കമ്പനികൾക്കും ഇടയിലുള്ള മികച്ചൊരു നിക്ഷേപ അവസരമാണ് ഈ ഫണ്ടിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്. 2004 ഏപ്രിൽ 7-നാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് ആരംഭിച്ചത്. 2026 ജൂലായ് 31-ലെ കണക്കനുസരിച്ച് ഫണ്ടിന്റെ 66 ശതമാനം നിക്ഷേപം മിഡ് […]
Read more

Recent News

Advertisement
WhiteswanTV Footer