Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഖത്തർ കെഎംസിസി ഓഫീസിലെ 8 കോടിയുടെ കവർച്ച; ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് എട്ട് കോടി രൂപ കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശിയായ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

ജോലി വാഗ്ദാനം ചെയ്ത് തന്നെ ഖത്തറിലേക്ക് കൊണ്ടുപോയെന്നാണ് ബാലകൃഷ്ണൻ പൊലീസിന് നൽകിയ മൊഴി. ഖത്തറിലെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെട്ടതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. ഏകദേശം എട്ട് കോടി രൂപയാണ് ഇവിടെനിന്ന് കവർന്നത്.

ബാലകൃഷ്ണന്റെ കീഴടങ്ങലോടെ കേസിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മോഷണത്തിന്റെ മറ്റ് വിവരങ്ങളും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix