Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ; പിണറായിയുടെ അപ്പീൽ ശനിയാഴ്ച പരിഗണിച്ചേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്.ഐ.ആർ കേസിൽ സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി ശനിയാഴ്ച പരിഗണിച്ചേക്കുമെന്നാണ് സൂചന. പിണറായിക്കായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ ഹാജരാകുമെന്നാണ് വിവരം.

കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയ പിണറായി വിജയന് ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് വിജിലൻസ് അന്വേഷണം പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഇന്നലെ ഉത്തരവിട്ടു.

ഉത്തരവ് ലഭിച്ചതിന് പിന്നാലെ കേസിൽ പ്രതിചേർക്കപ്പെട്ട പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർ ഹൈക്കോടതിയിൽ ഉത്തരവ് ഹാജരാക്കി. ഇതോടെ അപ്പീലിന് നമ്പർ നൽകി പരിഗണിക്കുന്നതിനുള്ള നടപടികൾക്ക് വഴിയൊരുങ്ങി. ശനിയാഴ്ച ഹൈക്കോടതി പ്രവർത്തി ദിവസമായതിനാൽ അന്നുതന്നെ അപ്പീൽ പരിഗണിക്കണമെന്ന ആവശ്യവുമായി അഭിഭാഷകർ രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രി അംഗീകരിച്ചാൽ ശനിയാഴ്ച തന്നെ അപ്പീൽ പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.

നേരത്തെ ജസ്റ്റിസ് എൻ. നടരാജൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാൽ ജസ്റ്റിസ് നടരാജൻ ഈ ദിവസങ്ങളിൽ അവധിയിലായതിനാൽ അപ്പീൽ അതേ ബെഞ്ചിന് മുന്നിലെത്താനുള്ള സാധ്യത കുറവാണ്. നവംബർ ആദ്യവാരം ജസ്റ്റിസ് നടരാജൻ വിരമിക്കുന്നതിനാൽ പുതിയ ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കാനാണ് സാധ്യത. നാളെ വൈകിട്ടോടെ ഹൈക്കോടതി അപ്പീൽ പരിഗണനാ പട്ടിക പ്രസിദ്ധീകരിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix