Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അമർ ചിത്ര കഥയുമായി ചേർന്ന് നിക്ഷേപ ബോധവൽക്കരണ ചിത്രം പുറത്തിറക്കി സിഡിഎസ്എൽ

കൊച്ചി: സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും കൃത്യമായ നിക്ഷേപ രീതികളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് നിക്ഷേപക സംരക്ഷണ ഫണ്ട് (സിഡിഎസ്എൽ ഐപിഎഫ്) പുതിയ അനിമേഷൻ ചിത്രം പുറത്തിറക്കി. അമർ ചിത്ര കഥയുമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദി ഗാർഡൻ ഓഫ് പ്രോസ്പെരിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജനപ്രിയ കഥാപാത്രങ്ങളായ അക്ബറും ബീർബലും ചേർന്ന് ഒരു നവദമ്പതികൾക്ക് തങ്ങളുടെ വിവാഹ സമ്മാനങ്ങൾ എങ്ങനെ ബുദ്ധിപൂർവ്വം നിക്ഷേപിക്കാമെന്നാണ് കാണിക്കുന്നത്. ഒരു തോട്ടം പരിപാലിക്കുന്നതുപോലെ കൃത്യമായ […]
Read more

മുത്തൂറ്റ് എംക്രെഡിന്റെ അറ്റാദായത്തിൽ 232.73 ശതമാനം വർദ്ധനവ്; കൈകാര്യം ചെയ്യുന്ന ആസ്തി 7,098.38 കോടി രൂപയായി

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വർണ്ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർദ്ധിച്ച് ആദ്യപാദത്തിൽതന്നെ 100.29 കോടി രൂപയായി ഉയർന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ […]
Read more

24 മണിക്കൂറും റേഷൻ ലഭിക്കും; ഛത്തീസ്ഗഡിൽ പുതിയ ‘റേഷൻ എടിഎം’

റായ്പൂർ: 24 മണിക്കൂറും റേഷൻ ലഭ്യമാക്കുന്ന പുതിയ സംവിധാനവുമായി ഛത്തീസ്ഗഡ്. ‘അന്നപൂർതി ഗ്രെയിൻ എടിഎം’ എന്ന സംവിധാനത്തിലൂടെയാണ് റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. സാധാരണ എടിഎമ്മിൽ നിന്ന് പണം ലഭിക്കുന്നതിന് പകരം ഈ മെഷീനിൽ നിന്ന് ഭക്ഷ്യധാന്യങ്ങളാണ് ലഭിക്കുക. റേഷൻ വാങ്ങാൻ പ്രത്യേക ദിവസമോ സമയമോ ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത. ആവശ്യക്കാർക്ക് ഏത് സമയത്തും മെഷീന്റെ സേവനം ഉപയോഗിക്കാം. റേഷൻ കാർഡും വിരലടയാളവും ഉപയോഗിച്ചാണ് മെഷീനിൽ വിവരങ്ങൾ നൽകേണ്ടത്. […]
Read more

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരിയായ വണ്ടാനം മഠത്തിൽ പറമ്പിൽ ബഷീർ (74) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ചിങ്ങോലിയിലെ മകളുടെ വീട്ടിൽ പോയി വണ്ടാനത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ; അഡ്വാൻസ് 20,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്കും 2025-26 സാമ്പത്തിക വർഷത്തെ ഓണം ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അർഹരായ ജീവനക്കാർക്ക് 4,500 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്ത നൽകും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും. തുക ഓഗസ്റ്റ് 17 മുതൽ വിതരണം ചെയ്യും. ഏക അധ്യാപക വിദ്യാലയങ്ങളിലെയും പെരിപറ്ററ്റിക് വിദ്യാലയങ്ങളിലെയും അധ്യാപകർ, ആയമാർ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് […]
Read more

സ്വാതന്ത്ര്യദിനത്തിൽ CJPയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനമായ ശനിയാഴ്ച രാവിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ട് നീക്കം ചെയ്തതായി സിജെപി എക്‌സിലൂടെ അറിയിച്ചു. അക്കൗണ്ട് നീക്കം ചെയ്തതിനെതിരെ സിജെപി പ്രതിഷേധിച്ചു. സ്വാതന്ത്ര്യദിനം തന്നെ തിരഞ്ഞെടുത്ത് തങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് നടന്നതെന്ന് പാർട്ടി ആരോപിച്ചു. ഇത്തരം നടപടികൾക്ക് മുന്നിൽ ഭയപ്പെടില്ലെന്നും പാർട്ടി വ്യക്തമാക്കി. അക്കൗണ്ട് നീക്കം ചെയ്തവരെ സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ ഭീരുക്കളെന്ന് വിശേഷിപ്പിച്ചു. അതേസമയം, അക്കൗണ്ട് നഷ്ടപ്പെട്ട് ഏകദേശം അരമണിക്കൂറിനുള്ളിൽ തന്നെ അത് […]
Read more

ഇന്തോനേഷ്യയിൽ ഭൂചലനം: 7.7 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി തുടർചലനങ്ങളും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തിൽ കെട്ടിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായതായും ആളുകൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. നേരത്തെ നൽകിയ സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്.
Read more

മാര്‍ത്താണ്ഡത്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: മാർത്താണ്ഡത്ത് ബി.എസ്.സി നഴ്‌സിങ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉദിയൻകുളങ്ങര സ്വദേശിനിയായ അൻസിജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബത്‌ലഹേം കോളേജ് ഓഫ് നഴ്‌സിങിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് അൻസിജി. കോളേജിലെ മൂന്നാം നിലയിൽ നിന്നാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അൻസിജിയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അധികൃതർ അൻസിജിയുടെ ബാഗ് പരിശോധിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി മാനേജ്‌മെന്റ് പരസ്യമായി അപമാനിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മൊബൈൽ ഫോൺ വീട്ടിൽ […]
Read more

സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആദ്യമായി ചെങ്കോട്ടയിൽ ‘വന്ദേ മാതരം’ പൂർണമായും ആലപിച്ചു. ഏകദേശം മൂന്ന് മിനിറ്റ് നീണ്ട ഗാനാലാപനത്തിന് ശേഷമാണ് പതാക ഉയർത്തിയത്. തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാർഥികളുടെയും പരേഡ് നടന്നു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ‘വന്ദേ മാതരം’ എല്ലാ മനസുകളിലും അലയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച […]
Read more

ശബരിമല ടെൻഡർ വ്യവസ്ഥകൾ പരിഷ്കരിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ ടെൻഡർ വ്യവസ്ഥകൾ പരിഷ്കരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇനി മുതൽ കരാറുകാർ സാധനങ്ങൾ സന്നിധാനത്ത് എത്തിക്കേണ്ടതില്ല. സാധനങ്ങൾ പമ്പയിൽ എത്തിച്ച് ദേവസ്വം ബോർഡിന് കൈമാറിയാൽ മതിയാകും. പമ്പയിലെ ദേവസ്വം ബോർഡിന്റെ സ്റ്റോറിലാണ് സാധനങ്ങൾ സൂക്ഷിക്കുക. തുടർന്ന് ഗുണനിലവാര പരിശോധന പൂർത്തിയാക്കിയ ശേഷം ബോർഡ് നേരിട്ട് സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കും. നിലവാരം ഉറപ്പാക്കിയ സാധനങ്ങൾ മാത്രമേ സന്നിധാനത്തേക്ക് കൊണ്ടുപോകൂ. പൂജാ സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കുന്നതിനായി ദേവസ്വം ബോർഡ് രണ്ട് ട്രാക്ടറുകൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് മിൽമയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer