Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗവും സ്വർണ്ണ വായ്പാ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്കായി സെബിക്ക് ഡിആർഎച്ച്പി സമർപ്പിച്ചു. പാരമ്പര്യ ബിസിനസ്സിന്റെ ഭാഗമായി 1939- ൽ സ്വർണ്ണ വായ്പാ ബിസിനസ്സ് ആരംഭിച്ച് 86 വര്‍ഷത്തിലധികമായി ഈ രംഗത്തുള്ള കമ്പനി 3,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസിൽ റിപ്പോർട്ട് പ്രകാരം രാജ്യത്ത് സമാന ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ […]
Read more

കുന്ദമംഗലത്ത് വയോധികയെ കാണാതായി; പുഴയിൽ തിരച്ചിൽ

കോഴിക്കോട്: കുന്ദമംഗലത്ത് വയോധികയെ കാണാതായതായി പരാതി. താളികുണ്ട് സ്വദേശിനി രാധ (80)യെയാണ് ഇന്നലെ മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്ത് നിന്ന് രാധയുടെ മൊബൈൽ ഫോണും മോതിരവും കണ്ടെത്തി. ഇതോടെയാണ് വയോധിക പുഴയിൽ അകപ്പെട്ടതാകാമെന്ന സംശയം ഉയർന്നത്. സംഭവത്തെ തുടർന്ന് വെള്ളിമാടുകുന്ന് ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. സ്കൂബാ സംഘവും നാട്ടുകാരും ചേർന്ന് പൂനൂർ പുഴയിൽ വ്യാപകമായി പരിശോധന നടത്തുകയാണ്. രാധയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

പൂക്കറ്റ് എയർ ഇന്ത്യ വിമാനപകടത്തിൻ്റെ ബ്ലാക്ക് ബോക്സിൽ നിർണായക വിവരങ്ങൾ

ന്യൂഡൽഹി: ഓഗസ്റ്റ് 4ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് നാല് സെക്കൻഡ് നേരം പ്രധാന നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനം നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. വിമാനത്തിന് ഏകദേശം 300 അടി ഉയരം നഷ്ടപ്പെട്ട സംഭവത്തിൽ 24 യാത്രക്കാർക്ക് പരിക്കേറ്റു. എയർബസ് നടത്തിയ വിമാന ഡാറ്റയുടെ പ്രാഥമിക പരിശോധനയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളുടെയും പ്രവർത്തനം ഒരേസമയം തടസ്സപ്പെട്ടതായാണ് കണ്ടെത്തൽ. ഇതോടെ വിമാനത്തിന്റെ ഉയരവും ദിശയും നിയന്ത്രിക്കുന്ന പ്രധാന […]
Read more

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം ഇന്ന് ഇല്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. മെഡലിന് അർഹരായവരുടെ പട്ടികയിലെ പരിശോധന പൂർത്തിയാകാത്തതാണ് പ്രഖ്യാപനം മാറ്റാൻ കാരണം. ഇന്ന് മെഡൽ പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മെഡൽ പട്ടിക തയ്യാറാക്കുന്നതിലും പരിശോധന പൂർത്തിയാക്കുന്നതിലും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിവരം. മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് മെഡലിന് അർഹരായ ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ പട്ടികയിൽ സമയബന്ധിതമായി പരിശോധന പൂർത്തിയാക്കിയില്ല. പട്ടികയിൽ പരാതി ഉയർന്നതിനെ തുടർന്ന് അത് ആഭ്യന്തര വകുപ്പ് […]
Read more

സ്ത്രീകൾക്കെതിരായ അധിക്ഷേപ പരാമർശം; ആരിഫ് ഹുസൈനെതിരെ പരാതി

കോഴിക്കോട്: സ്ത്രീകൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് എക്സ്-മുസ്‌ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈനെതിരെ പരാതി. ഇസ്‌ലാമിക പ്രഭാഷകൻ അബ്ദുള്ള ബാസിലാണ് ഡിജിപിക്ക് പരാതി നൽകിയത്. ലൈംഗിക അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പരാതി. തന്റെ മാതാവിനെയും സഹോദരിയെയും ആരിഫ് ഹുസൈൻ അധിക്ഷേപിച്ചെന്നാണ് അബ്ദുള്ള ബാസിലിന്റെ പരാതിയിലെ ആരോപണം. മറ്റ് മുസ്‌ലിം സ്ത്രീകളെക്കുറിച്ചും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി അബ്ദുള്ള ബാസിൽ […]
Read more

കാസർകോട് എംഡിഎംഎ കേസ്; അന്വേഷണത്തിൽ അട്ടിമറി സംശയം

കാസർകോട്: യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട കാസർകോട് എംഡിഎംഎ കേസിൽ അന്വേഷണത്തിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാകുന്നു. വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്ന് അവകാശപ്പെട്ടിരുന്നവരാണ് കേസിലെ പ്രതികൾ. കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ തന്നെ സാക്ഷികളാക്കിയതിലാണ് ഇപ്പോൾ സംശയം ഉയരുന്നത്. ലഹരിമരുന്ന് പിടികൂടുമ്പോൾ സ്ഥലത്തില്ലായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾ സീസർ മഹസറിൽ സാക്ഷികളായി ഒപ്പിട്ടെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നാല് പേരാണ് സാക്ഷികളായത്. പൊലീസ് വിളിച്ചുവരുത്തിയാണ് ഇവരെ […]
Read more

എലത്തൂര്‍ കൊലപാതക കേസ്: പ്രതി ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: എലത്തൂർ കൊലപാതക കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വേങ്ങേരി സ്വദേശി വൈശാഖൻ (35) ആണ് മരിച്ചത്. തടമ്പാട്ടുതാഴത്തെ വീട്ടിൽ വിഷം കഴിച്ച നിലയിലാണ് വൈശാഖനെ കണ്ടെത്തിയത്. ഇയാൾ ജാമ്യത്തിലായിരുന്നു. മാളിക്കടവിലെ വർക്ക്‌ഷോപ്പിൽ യുവതിയെ കൊലപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ് വൈശാഖൻ. ജനുവരി 24നാണ് 26കാരിയായ യുവതിയെ വർക്ക്‌ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞാണ് വൈശാഖൻ യുവതിയെ വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരും ചേർന്ന് കയർ കെട്ടിയ ശേഷം […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; മിൽമയിൽ എസ്‌ഐടി പരിശോധന

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ അന്വേഷണസംഘം മിൽമയുടെ പത്തനംതിട്ട ഡയറിയിൽ പരിശോധന നടത്തി. പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖകൾ പിടിച്ചെടുത്തു. മാർക്കറ്റിങ് മാനേജറുടെ മൊഴിയും രേഖപ്പെടുത്തി. മിൽമയിലെയും ദേവസ്വം ബോർഡിലെയും ചില ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ശബരിമലയിലേക്ക് നെയ്യ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിലും സംശയങ്ങളുണ്ട്. ശബരിമലയിലേക്ക് 1.5 ലക്ഷം ലിറ്ററിലധികം നെയ്യ് എത്തിച്ചെങ്കിലും ഇതിൽ 19,800 ലിറ്റർ മാത്രമാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. അരവണ നിർമാണത്തിന് 36 വർഷമായി മേൽനോട്ടം വഹിക്കുന്ന […]
Read more

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറ്

തിരുവനന്തപുരം: കർണാടകയിൽ എക്സ്പ്രസ് ഹൈവേയിലൂടെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ്. ബസിന്റെ മുൻവശത്തെ ചില്ലിലേക്ക് മുട്ട എറിഞ്ഞതോടെ ഡ്രൈവറുടെ കാഴ്ച മറഞ്ഞെങ്കിലും നിയന്ത്രണം നഷ്ടപ്പെടാതെ ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ 9.15ഓടെ ബിഡദിയിൽ വച്ചാണ് സംഭവം. എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ ബസിന്റെ മുൻവശത്തെ ചില്ലിലേക്ക് മൂന്ന് മുട്ടകൾ എറിയുകയായിരുന്നു. മുട്ട പൊട്ടിയതോടെ മുൻവശത്തെ രണ്ട് ചില്ലുകളും കാഴ്ച മറയ്ക്കുന്ന […]
Read more

വർഷകാല സമ്മേളനത്തിന് സമാപനം; സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: സർക്കാരും പ്രതിപക്ഷവും തമ്മിൽ സമവായത്തിലെത്താതെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തിയതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ലോക്സഭയിലെ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ചു. വന്ദേമാതരം ആലപിക്കൽ മാത്രമാണ് പിന്നീട് നടന്നത്. സമ്മേളനത്തിന് ശേഷം സ്പീക്കർ ഒരുക്കിയ ചായസത്കാരവും ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയും അമിത് ഷായും സഭയിലെത്തിയത്. ഭരണപക്ഷം ഇരുവരെയും കൈയടികളോടെ സ്വീകരിച്ചപ്പോൾ […]
Read more

Recent News

Advertisement
WhiteswanTV Footer