Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9-ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

കൊച്ചി: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസിലെ മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്. മറ്റ് പ്രതികൾക്ക് ഏർപ്പെടുത്തിയ അതേ ജാമ്യവ്യവസ്ഥകൾ ഹരീഷ് കുമാറിനും ബാധകമാക്കി. ഇതോടെ സർക്കാരിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. മെയ് 27നാണ് തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള […]
Read more

കുന്നംകുളത്ത് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ

തൃശ്ശൂർ: കുന്നംകുളം അക്കിക്കാവ്–പന്നിത്തടം ബൈപാസിന് സമീപത്തെ നിർമ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. പെരുമ്പാവൂർ മരംപള്ളി സ്വദേശി ശ്രീക്കുട്ടൻ (29) ആണ് അറസ്റ്റിലായത്. ജൂലൈ 30ന് വൈകിട്ട് 5.30നും ജൂലൈ 31ന് രാവിലെ 8.30നും ഇടയിലാണ് മോഷണം നടന്നത്. വിനീത് എം എന്നയാളുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ സ്ഥലത്താണ് മോഷണം നടന്നത്. രണ്ടാം നിലയുടെ വാർപ്പ് പൂർത്തിയാക്കിയ ശേഷം താഴെ സൂക്ഷിച്ചിരുന്ന 85 ജാക്കികൾ, 81 ഇരുമ്പ് പൈപ്പുകൾ, 10 […]
Read more

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ AQIS ബന്ധമെന്ന് യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്‌കോണ്ടിനന്റിന് (AQIS) പങ്കുണ്ടെന്ന വിലയിരുത്തൽ യുഎൻ സുരക്ഷാ കൗൺസിലിന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടതായി റിപ്പോർട്ട്. യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീമിന്റെ 38-ാമത് റിപ്പോർട്ടിലാണ് AQIS സംബന്ധിച്ച പരാമർശമുള്ളത്. ദക്ഷിണേഷ്യയിൽ AQIS പ്രവർത്തനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ ചെറിയ സെല്ലുകൾ രൂപീകരിക്കാനും സാമ്പത്തിക, ലോജിസ്റ്റിക് ശൃംഖലകൾ വികസിപ്പിക്കാനും സംഘടന […]
Read more

ഖർഗെയെ അപമാനിതനായതിൽ പ്രധാനമന്ത്രി മാപ്പ് പറയണം; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിൽ വൈകീട്ട് പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പരിപാടിക്കെത്തിയപ്പോൾ അപമാനിക്കപ്പെട്ടെന്നാണ് മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പരാതി പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച ഖർഗെ പ്രസംഗിച്ച വേദി […]
Read more

ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിലിന് വത്തിക്കാനിൽ വീണ്ടും നിയമനം

കൊച്ചി: വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രിയിലെ അംഗമായി വീണ്ടും നിയമിച്ചു. ലിയോ പതിനാലാമൻ പാപ്പയാണ് നിയമനം നൽകിയത്. അഞ്ച് വർഷത്തേക്കാണ് പുതിയ നിയമനം. പാപ്പയുടെ നിയമന ഉത്തരവ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേത്രോ പരോളിൻ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിലിനെ അറിയിച്ചു. പ്രഥമ സുവിശേഷവൽക്കരണത്തിന്റെയും പുതിയ പ്രാദേശിക സഭകളുടെയും വിഭാഗത്തിലാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ആഗോള സഭയുടെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങളിലും മിഷൻ പ്രവർത്തനങ്ങളിലും ആർച്ച് ബിഷപ്പ് തുടർന്നും […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെട്ടതിന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം. കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പുതിയതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലേർട്ട് തുടരും. സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ […]
Read more

ഫ്രഷ് കട്ട് പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല അനുമതി നൽകി. പ്ലാന്റിന് പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. പ്ലാന്റ് പ്രവർത്തിക്കുന്ന സമയത്ത് വീണ്ടും പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. പ്ലാന്റിൽ നിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. അതേസമയം, പ്ലാന്റ് അടച്ചുപൂട്ടാനുള്ള നടപടികളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. പ്ലാന്റ് അടച്ചുപൂട്ടുന്നതിന് മുമ്പ് പൊല്യൂഷൻ കൺട്രോൾ ബോർഡും ശുചിത്വ മിഷനും വിശദമായ […]
Read more

ഒമാൻ തീരത്ത് എണ്ണക്കപ്പൽ അപകടം; എണ്ണച്ചോർച്ച കരയിലേക്ക് വ്യാപിക്കുന്നു

മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക് വ്യാപിക്കാൻ തുടങ്ങിയതായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) അറിയിച്ചു. ശക്തമായ മൺസൂൺ കാറ്റ് തുടരുന്നതിനാൽ എണ്ണച്ചോർച്ച തടയാനുള്ള രക്ഷാപ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ജൂൺ 30നാണ് ‘കരോലിൻ ബെസെംഗി’ എന്ന ക്രൂഡ് ഓയിൽ ടാങ്കർ ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ടത്. നിലവിൽ ഷർബിഥാത് തീരത്ത് നിന്ന് 22 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്. കപ്പലിൽ നിന്ന് ചോർന്ന എണ്ണ അൽ-ഖിബ്ലിയ ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗത്തേക്ക് ഒഴുകുകയാണ്. എണ്ണ ഇപ്പോൾ ഒമാന്റെ […]
Read more

മരണാനന്തരം 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി

കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനായ നോട്ടോയിൽ ഇതിനായി രജിസ്റ്റർ ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിഷ ഇക്കാര്യം അറിയിച്ചത്. തന്റെ മരണം മറ്റൊരാളുടെ ജീവിതത്തിന് പുതിയ തുടക്കമാകട്ടെയെന്ന് നിഷ പറഞ്ഞു. മരണം വെറുമൊരു വിടവാങ്ങലായി അവസാനിക്കാതെ മറ്റൊരാളുടെ ജീവിതത്തിന് തുടർച്ചയാകണമെന്നാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി. ഹൃദയം, കണ്ണുകൾ, വൃക്ക, കരൾ, […]
Read more

ഓണം അടിച്ചു പൊളിക്കാൻ കിടിലൻ ഏത്തപ്പഴം പായസം

ഓണം കളറാക്കാൻ അടിപൊളി ഏത്തപ്പഴം പായസം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഈ പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ ഏത്തപ്പഴം ( ചെറുതായി അരിഞ്ഞത് ) 1 കപ്പ് ഇഞ്ചി ( ചെറുതായി അരിഞ്ഞത് ) 1 ടേബിൾ സ്പൂൺ റവ ഒന്നര ടേബിൾ സ്പൂൺ പഞ്ചസാര ഒന്നേ കാൽ കപ്പ് ശർക്കര തേങ്ങാപ്പാൽ ഒന്നാം പാൽ ഒരു കപ്പ് രണ്ടാം പാൽ 4 കപ്പ് നെയ്യ് ഒരു ടേബിൾ സ്പൂൺ […]
Read more

Recent News

Advertisement
WhiteswanTV Footer