കൊച്ചി: അൻവർ സാദത്ത് എംഎൽഎയെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മേയ്ക്കാട് സ്വദേശി ജോബിക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.
കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ജോബി ഫേസ്ബുക്കിലൂടെ എംഎൽഎയ്ക്കെതിരെ ഭീഷണി മുഴക്കിയത്. എംഎൽഎയെ കൊല്ലുമെന്നായിരുന്നു ഭീഷണി. കവർച്ചാ കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രതികരണമാണ് ജോബിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




