Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കാവേരി ബന്ദിന് കർണാടകയിൽ തണുത്ത പ്രതികരണം; ഗതാഗതം സാധാരണ നിലയിൽ തന്നെ

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദിന് സംസ്ഥാനത്ത് തണുത്ത പ്രതികരണം. വാഹനഗതാഗതത്തെ ബന്ദ് കാര്യമായി ബാധിച്ചില്ല. കടകമ്പോളങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിച്ചു. തമിഴ്നാട് അതിർത്തിയിലും വാഹനങ്ങൾ തടഞ്ഞില്ല. അത്തിബലെ അതിർത്തിയിൽ പ്രതിഷേധം മാത്രമാണ് ഉണ്ടായത്. പ്രതിഷേധിച്ച കന്നഡ ജാഗൃതി വേദികെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. അന്തർസംസ്ഥാന ബസ് സർവീസുകൾ കർണാടക നിർത്തിവെച്ചു. സേലം […]
Read more

വെള്ളപ്പൊക്കത്തിന് പിന്നാലെ മാന്നാറിൽ കുടിവെള്ളക്ഷാമം രൂക്ഷം

ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ മലിനമായതോടെ മാന്നാറിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ നിരവധി പ്രദേശങ്ങളിലാണ് ദിവസങ്ങളായി കുടിവെള്ളത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുന്നത്. വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര, ഇരമത്തൂർ, കൊച്ചുതറ, മണപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളിൽ ചെളിയും മാലിന്യങ്ങളും നിറഞ്ഞതോടെ വെള്ളം കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. പൈപ്പ് ലൈൻ വഴി ലഭിച്ചിരുന്ന കുടിവെള്ള വിതരണവും ഏതാനും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. മാന്നാറിലേക്ക് വെള്ളം എത്തിക്കുന്ന പ്രായിക്കര ജലശുദ്ധീകരണ ശാലയിലെ മോട്ടോർ പമ്പ് സെറ്റ് ഹൈ […]
Read more

വൃദ്ധദമ്പതികളുടെ വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി

കൊച്ചി: മട്ടാഞ്ചേരിയിൽ വൃദ്ധദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി. നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിൽ എ.വി. ജോയിയുടെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടമായത്. വീടിന്റെ മുകളിലെ നിലയിലെ ഹാളിലെ അലമാരയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മേയ് 10ന് ദമ്പതികൾ വിവാഹ ആവശ്യത്തിനായി ഞാറയ്ക്കലിലേക്ക് പോയിരുന്നു. അന്ന് അലമാരയിൽ സ്വർണം ഉണ്ടായിരുന്നതായി വീട്ടുടമ പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് തോപ്പുംപടി […]
Read more

ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

കൊച്ചി: മഞ്ഞുമ്മലിൽ പുഴയിൽ വീണ യുവാവ് മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേൽ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ആന്റണി പുഴയിൽ വീണത്. രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 2020ൽ നാട്ടിൽ തനിക്കെതിരെ നടന്ന അപവാദ പ്രചാരണം മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്ന് വീഡിയോയിൽ ആന്റണി പറഞ്ഞിരുന്നു. ഇതുമൂലം വർഷങ്ങളായി മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും യുവാവ് പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

വിവാഹമോചനം വേഗത്തിലാക്കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം രൂപ തട്ടി; പ്രതി അറസ്റ്റിൽ

കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിൽ നേടിക്കൊടുക്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പൂജകളിലൂടെ പരിഹരിക്കാമെന്നും വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റിനെയാണ് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം തെന്മലയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന ഉദുമ സ്വദേശിനിയെയാണ് പ്രതി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് […]
Read more

കെഎസ്ആർടിസിയുടെ KL 15 കുപ്പിവെള്ള പദ്ധതി അവസാനിച്ചു

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിന് പുറമെ അധിക വരുമാനം നേടാനായി കെഎസ്ആർടിസി ബസുകളിൽ ആരംഭിച്ച കുപ്പിവെള്ള വിൽപ്പന വിജയിച്ചില്ല. ജീവനക്കാരുടെ നിസ്സഹകരണവും ആവശ്യമായ സൗകര്യങ്ങളുടെ കുറവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ കുപ്പിവെള്ളം വിൽക്കാൻ തീരുമാനിച്ചത്. സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി സഹകരിച്ച് ‘കെ.എൽ. 15’ എന്ന പേരിലാണ് കുപ്പിവെള്ളം പുറത്തിറക്കിയത്. ഒരു ലിറ്റർ കുപ്പിക്ക് 13 രൂപയായിരുന്നു വില. കുപ്പിവെള്ള വിൽപ്പനയുടെ ചുമതല ഡ്രൈവർക്കും കണ്ടക്ടർക്കുമാണ് നൽകിയത്. ഓരോ കുപ്പിക്കും കണ്ടക്ടർക്ക് […]
Read more

മദ്യപാനത്തിനിടെ തർക്കം; കൊട്ടരക്കരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചതിനെത്തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതിയുടെ വീട്ടിൽവെച്ചായിരുന്നു മദ്യപാനം. ഇതിനിടെയാണ് വാക്കുതർക്കമുണ്ടായത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ആദർശിനെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടുകയുംചെയ്തു. പ്രതിതന്നെയാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി പൊലീസിന് ഫോൺചെയ്ത് താൻ കൊലപാതകം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. പ്രതി […]
Read more

ആയിരം രൂപയുടെ അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം: ദുർബല വിഭാഗങ്ങൾക്കുള്ള ഓണക്കിറ്റിന് പുറമെ, പൊതുജനങ്ങൾക്കായി അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. 21 ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റിന് 1000 രൂപയാണ് വില. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങിയ സാധനങ്ങൾ കിറ്റിലുണ്ടാകും. സപ്ലൈകോയുടെ വിവിധ വിൽപ്പനശാലകളിൽ കിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യയ്ക്ക് ആവശ്യമായ സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി മറ്റ് പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും. 25 ഇനങ്ങളുള്ള ഉത്രാടം കിറ്റിന് 1500 രൂപയും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം […]
Read more

മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് 2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് ആയിരിക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനും […]
Read more

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റ‍‍ർ ഉൾപ്പെട്ട കേസ്; അബ്ദുൾ സലാമിന് ഗുണ്ടാ ബന്ധവും

കൊച്ചി: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അറസ്റ്റിലായ അബ്ദുൾ സലാമിന് ഗുണ്ടാ ബന്ധമുണ്ടെന്ന് പൊലീസ്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ സംഘത്തിൽ സലാം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സലാമിന്റെ ഗുണ്ടാ ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കേസിലെ മറ്റൊരു പ്രതിയായ സൈനുൽ ആബിദിനെതിരെയും നിരവധി സൈബർ കേസുകളുണ്ടെന്നാണ് വിവരം. തട്ടിപ്പ് സംഘങ്ങൾക്ക് മ്യൂൾ അക്കൗണ്ടുകൾ എത്തിച്ചുനൽകിയിരുന്നത് ആബിദാണെന്നാണ് പൊലീസ് കണ്ടെത്തൽ. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങൾക്ക് പുറമേ ആന്ധ്രാപ്രദേശിലും ഇയാൾക്കെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer