Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സ്ത്രീകൾക്കായി ‘ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ’ അവതരിപ്പിച്ചു

കൊച്ചി: സ്ത്രീകളുടെ മാറുന്ന സാമ്പത്തിക, ആരോഗ്യ, സംരക്ഷണ ആവശ്യങ്ങൾ പരിഗണിച്ച് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ‘ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ’ അവതരിപ്പിച്ചു. ലൈഫ് ഇൻഷുറൻസിനൊപ്പം ആരോഗ്യ, വെൽനസ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന സമഗ്ര ടേം പ്ലാനാണിത്. സ്ത്രീകൾക്ക് 15% ആജീവനാന്ത പ്രീമിയം കിഴിവും പ്രീമിയം അടവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പ്രഗ്നൻസി ബ്രേക്ക് ആനുകൂല്യവും പദ്ധതിയിൽ ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 10 വർഷത്തേക്ക് വരുമാനം വർധിക്കുന്ന പേഔട്ട് ഓപ്ഷനും ലഭ്യമാണ്. ഇതിലൂടെ മരണാനന്തര ആനുകൂല്യം നോമിനിക്ക് […]
Read more

ലോക്കല്‍ ട്രെയിനില്‍ ജെന്‍സിക്കും ജെന്‍ ആല്‍ഫയ്ക്കും പ്രത്യേക കോച്ച് വേണം;BJP കൗണ്‍സിലറുടെ കത്ത്

ന്യൂഡൽഹി: മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ബിഎംസി ബിജെപി കൗൺസിലർ തേജസ്വി അഭിഷേക് ഘോസാൽക്കറാണ് ആവശ്യം ഉന്നയിച്ചത്. ചർച്ച്ഗേറ്റ്–ദഹാനു, ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ–ഡോംബിവ്ലി/അസംഗാവ് റൂട്ടുകളിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനുകളിൽ രാവിലെ 5 മുതൽ 11 വരെ മൂന്ന് കോച്ചുകൾ വിദ്യാർത്ഥികൾക്കായി മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ സബർബൻ ട്രെയിനുകളിൽ യാത്ര ചെയ്യുന്നുണ്ട്. തിരക്കേറിയ ട്രെയിനുകളിൽ സ്കൂളുകളിലേക്കും […]
Read more

മുഖ്യമന്ത്രിയുടെ പരാമർശം തീരമേഖലയെ അവഹേളിക്കുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ വീഴ്ചയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ മാറിയെങ്കിലും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളിൽപ്പെട്ടവർ നിരാലംബരാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായം ഉറപ്പാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഭരണനേതൃത്വത്തിൽ നിന്നുള്ള ചില പരാമർശങ്ങൾ അതിരുകടന്നതായും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ ചില പ്രസ്താവനകൾ തീരദേശവാസികളെ വൈകാരികമായി പ്രകോപിപ്പിച്ചെന്നും അവഹേളിക്കപ്പെട്ടുവെന്ന തോന്നലിലേക്ക് അവരെ എത്തിച്ചെന്നും പിണറായി […]
Read more

താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ‘ഫ്രഷ് കട്ട്’ അറവുമാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പ്ലാന്റ് ഉടമസ്ഥർ തയ്യാറാണെന്ന് അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്താനാണ് നീക്കം. പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പ്ലാന്റ് മാറ്റാനുള്ള തീരുമാനമെന്നാണ് ഉടമസ്ഥരുടെ നിലപാട്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിലവിൽ പ്ലാന്റ് […]
Read more

എംഡിഎംഎ കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം: മുഹമ്മദ് റിയാസ്

കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎൽഎ. ദീപ ലേഖയുടെ മരണം സർക്കാരിന്റെ നിലപാട് മൂലമുണ്ടായ ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്നും റിയാസ് ആരോപിച്ചു. ദീപ ലേഖയുടെ വേർപാടിൽ സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും വിമർശിച്ചുകൊണ്ടാണ് റിയാസ് മാധ്യമങ്ങളോട് സംസാരിച്ചത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് ദീപ ലേഖയെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് ദീപ […]
Read more

ഫാത്തിമത്ത് റിസയുടെ ആത്മഹത്യ; ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തു

കണ്ണൂർ: പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ, ഫാത്തിമത്ത് റിസയ്ക്ക് മർദനമേറ്റതിനെക്കുറിച്ചോ ആസിഫിന്റെ ലഹരി ഉപയോഗത്തെക്കുറിച്ചോ അറിവില്ലെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. ആസിഫ് റിസയെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നും മകൻ ലഹരി ഉപയോഗിക്കുന്നതായി അറിയില്ലെന്നും ഇരുവരും മൊഴി നൽകി. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആസിഫിന്റെ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. കഴിഞ്ഞ മാസം 28-നാണ് ഫാത്തിമത്ത് റിസയെ സ്വന്തം […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് 760 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,195 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,560 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരമാണ് പുതിയ വില. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 2,320 രൂപയോളം വർധിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് വില കുറഞ്ഞ് ഒരു പവന് 1,12,800 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില […]
Read more

ദക്ഷിണേന്ത്യയെ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിലും നിലവിലെ വിതരണത്തിലും മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒരുങ്ങുന്നു. നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ നിലനിർത്തണമെന്നും 2029ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. പ്രമേയം അവതരിപ്പിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ശനിയാഴ്ച ചെന്നൈ കലൈവാണർ അരങ്ങിൽ നടന്ന എംപിമാരുടെ പ്രത്യേക യോഗത്തിന് ശേഷമാണ് സർക്കാർ നീക്കം ശക്തമാക്കിയത്. എന്നാൽ ഡിഎംകെ, […]
Read more

ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി

കോഴിക്കോട്: ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് കാണാതായത്. ബാസിലിനൊപ്പം തോണിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ചാലിയാറിലെ മണന്തല കടവിന് സമീപമായിരുന്നു അപകടം. മൂന്ന് പേരും ചേർന്ന് പുഴയിൽ മീൻപിടിക്കുന്നതിനിടെയാണ് ചെറിയ തോണി പെട്ടെന്ന് മറിഞ്ഞത്. രക്ഷപ്പെട്ടവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബാസിലിനായി തിരച്ചിൽ തുടരുകയാണ്. പുലർച്ചെയായതിനാൽ വെളിച്ചക്കുറവ് തിരച്ചിലിന് […]
Read more

എറണാകുളത്ത് രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: എറണാകുളം ജില്ലയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലുമാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ട് കുട്ടികളും സമീപത്തെ കടകളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. അതേസമയം, കിഴക്കേ കടുങ്ങല്ലൂരിലെ പമ്പുകവലയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസുകാരിയെ ഒരു യുവാവ് വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് കൈയിൽ പിടിക്കുകയായിരുന്നു. കുട്ടി കുതറിയോടി സമീപത്തെ കടയിൽ കയറി. പിന്നാലെ യുവാവും കടയിലെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer