Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

വർക്കലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം റെയിൽവേ ട്രാക്കിനരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി എം. നവീൻ (21) ആണ് മരിച്ചത്. ചെറുന്നിയൂർ കട്ടിങ്ങിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദ്ദേഹം കണ്ട നാട്ടുകാർ ഉടൻ വർക്കല പൊലീസിനെ വിവരം അറിയിച്ചു. നവീന്റെ ബൈക്കും റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് (ശ്രദ്ധിക്കുക: […]
Read more

മാസപ്പടി കേസ്; പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകൾ ഉണ്ടായിരുന്നില്ലെന്നും ലഭിച്ചത് ചില ഡയറി രേഖകൾ മാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും സർക്കാർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനല്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ, പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജികളെ എൻഫോഴ്‌സ്‌മെന്റ് […]
Read more

പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് 12,000 രൂപ കവർന്നു; 150 ഓളം കേസുകളിലെ പ്രതി പിടിയിൽ

മലപ്പുറം: പോരൂർ ചെറുകോട് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് അകത്തുകയറി 12,000 രൂപയോളം കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷാജഹാൻ (51) പിടിയിൽ. കേരളത്തിലും പുറത്തുമായി 150 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മോഷണം. ഇരുമ്പുവടി ഉപയോഗിച്ച് പെട്രോൾ പമ്പിന്റെ ചില്ല് തകർത്താണ് പ്രതി അകത്തുകയറിയത്. തുടർന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അർധരാത്രിയോടെ കെഎസ്ആർടിസി ബസിൽ […]
Read more

ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ചികിത്സാ സഹായം; കുടിശ്ശിക രണ്ട് മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കുടിശ്ശിക രണ്ട് മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. തിരുവനന്തപുരം സ്വദേശിക്ക് ചികിത്സാ സഹായമായി അനുവദിച്ച 36,000 രൂപയിൽ 15,000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 21,000 രൂപ ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക സഹായത്തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് കുടിശ്ശികയായ 21,000 രൂപ രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്ന് […]
Read more

15കാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും

എറണാകുളം: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഞീഴൂർ മരങ്ങോലി അഞ്ജലിയിൽ വി.യു. അനന്തു (30)വിനെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴത്തുകയിൽ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2020 ഏപ്രിൽ 20 മുതൽ പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. […]
Read more

പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 5 പേർക്ക് ദാരുണാന്ത്യം

കറാച്ചി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ട്രെയിൻ പാളം തെറ്റി അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 5.15ഓടെ ഷേർ ഷായിലാണ് അപകടമുണ്ടായത്. കറാച്ചിയിൽ നിന്ന് പേഷ്വാറിലേക്ക് പോവുകയായിരുന്ന റെഹ്മാൻ ബാബ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റിയതിനെ തുടർന്ന് പരിക്കേറ്റവരെ മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാകിസ്ഥാനിൽ ട്രെയിൻ അപകടങ്ങൾ പതിവാകുന്നതിൽ റെയിൽവേ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ആശങ്കയുണ്ടാക്കുന്നുണ്ട്. ആവശ്യമായ നിക്ഷേപം ലഭിക്കാത്തതിനാൽ റെയിൽവേ ട്രാക്കുകളുടെയും സിഗ്നലിങ് […]
Read more

ജയിലിൽ നിന്നിറങ്ങി ആഘോഷം; വീണ്ടും മദ്യപിച്ച് വാഹനമോടിച്ച് അപകടം, നിയമവിദ്യാർഥി അറസ്റ്റിൽ

ഭുവനേശ്വർ: മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ നിയമവിദ്യാർഥി വീണ്ടും വാഹനാപകടക്കേസിൽ അറസ്റ്റിൽ. ഒഡിഷയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനായ സൗമ്യ രഞ്ജൻ റാഥാണ് പുതിയ കേസിൽ പ്രതിയായത്. ഇലക്ട്രിക് കാർ അമിതവേഗത്തിൽ ഓടിച്ച് നാലുപേരെ ഇടിച്ചുവീഴ്ത്തിയെന്നാണ് കേസ്. തിങ്കളാഴ്ച പുലർച്ചെയാണ് ഭുവനേശ്വറിൽ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം റോഡരികിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ സൗമ്യ രഞ്ജനും കടയുടമ തപൻ ദാസും തമ്മിൽ തർക്കമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ട് തർക്കം അവസാനിപ്പിച്ചെങ്കിലും പിന്നാലെ സൗമ്യ രഞ്ജൻ […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതിയായ സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി തുന്നിക്കെട്ടിയശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും കുടുംബം സംശയം ഉന്നയിച്ചു. കേസിൽ മകൾക്ക് നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടെന്ന് ഗോപികയുടെ അച്ഛൻ പറഞ്ഞു. മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും […]
Read more

ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയിൽ; മരുന്ന് ക്ഷാമത്തെച്ചൊല്ലി ഭരണ- പ്രതിപക്ഷ തർക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധിയും മരുന്ന് ക്ഷാമവും നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. കെ.വി. സുമേഷ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് അദ്ദേഹം ആരോപിച്ചതോടെ സഭയിൽ ബഹളമുണ്ടായി. ആരോഗ്യമേഖലയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും കഴിഞ്ഞ തവണയും ഇതേ വിഷയം ഉന്നയിച്ചതാണെന്നും മന്ത്രി കെ. മുരളീധരൻ മറുപടി നൽകി. കഴിഞ്ഞ മാർച്ചിൽ പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ പർച്ചേസ് ഓർഡർ നൽകാൻ കഴിഞ്ഞില്ലെന്ന് മന്ത്രി പറഞ്ഞു. മരുന്ന് കമ്പനികൾക്ക് വലിയ തുക കുടിശ്ശികയുണ്ടെന്നും 24 […]
Read more

കൊരട്ടി പള്ളിയിൽവെച്ച് കുട്ടിയുടെ സ്വർണപാദസരം മോഷ്ടിച്ചു; യുവതി പിടിയിൽ

തൃശ്ശൂർ: ചാലക്കുടി കൊരട്ടി പള്ളിയിൽ കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണപാദസരം മോഷ്ടിച്ച യുവതിയെ പൊലീസ് പിടികൂടി. തൃശ്ശൂർ കിള്ളന്നൂർ വില്ലേജ് തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31) ആണ് പിടിയിലായത്. ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണപാദസരമാണ് മോഷ്ടിച്ചത്. ഒക്ടോബർ 11ന് വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് സംഭവം. പള്ളിയുടെ അൾത്താരയ്ക്ക് സമീപം വെച്ച് കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ ജീന ജെറിന്റെ മകളുടെ കാലിൽ അണിഞ്ഞിരുന്ന പാദസരമാണ് മോഷണം പോയത്. സംഭവമറിഞ്ഞ ഉടൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix