Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

ഡൽഹിയിൽ പ്രതിഷേധത്തിന് സാധ്യത; എംപിമാരോട് സജ്ജരായിരിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദേശം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രതിഷേധം ശക്തമാക്കാനുള്ള നീക്കങ്ങൾക്കിടെ, മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് വിവരം. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുന്ന രീതിയിൽ സജ്ജരായിരിക്കണമെന്നും ഇന്ത്യാസഖ്യ നേതാക്കളോട് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജന്തർ മന്തർ വളയാൻ ചില സംഘടനകൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 20 വരെ ഡൽഹിയിൽ കേന്ദ്രസേനകളുടെ സാന്നിധ്യം തുടരണമെന്ന് […]
Read more

പാപ്പനംകോട് സാനിറ്ററി ഷോപ്പിൽ മോഷണം; 29കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം സ്വദേശി ജസീമിനെ (29) നേമം പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽനിന്ന് 52,000 രൂപയും മൊബൈൽ ഫോണും മോഷണം പോയെന്ന പരാതിയിലാണ് നടപടി. ശനിയാഴ്ച പുലർച്ചെയാണ് പൂഴിക്കുന്ന് ജങ്ഷനു സമീപമുള്ള കടയിൽ മോഷണം നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. മുഖം തുണികൊണ്ട് മറച്ചയാൾ കടയിലെ മേശപ്പുറത്തുണ്ടായിരുന്ന സാധനങ്ങൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. […]
Read more

വണ്ടൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വ്യാപാരി മരിച്ചു; 93 പേർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: വണ്ടൂരിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താർ (45) ആണ് മരിച്ചത്. പ്രദേശത്ത് ഇതുവരെ 93 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായാണ് വിവരം. മഞ്ഞപ്പിത്തം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് സത്താറിനെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൂർ–മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം […]
Read more

ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ ഗൗരി പാർവതി (15) ആണ് മരിച്ചത്. അയിലം ചന്തയ്ക്ക് സമീപം താമസിക്കുന്ന ഷിമി–ഷൈജു ദമ്പതികളുടെ മകളാണ് ഗൗരി പാർവതി. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വീട്ടിൽ കുട്ടിയെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അമ്മയും അയൽവാസികളും ചേർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗൗരിയുടെ അച്ഛൻ ഷൈജു കഴിഞ്ഞ രണ്ടുവർഷമായി […]
Read more

തൃശ്ശൂരിൽ 79കാരിയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്നു

തൃശ്ശൂർ: കാറളത്ത് വീട്ടിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സാവിത്രി (79) ധരിച്ചിരുന്ന ഏകദേശം 16 പവൻ സ്വർണം നഷ്ടമായിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പട്ടാപ്പകൽ ജനവാസ മേഖലയിലാണ് സംഭവം നടന്നത്. സാവിത്രി മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് വിജയനും മകനും മരുമകളും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വൈകിട്ട് 4.15ഓടെ വീട്ടിലെത്തിയ ചെറുമകൾ റിതികയാണ് സാവിത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാവിത്രി ധരിച്ചിരുന്ന അഞ്ച് […]
Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 1,08,720 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,590 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,08,720 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. അന്ന് ഗ്രാമിന് 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിനും ബുധനാഴ്ച വില കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയായി. ഒരു പവന്റെ വില 89,320 രൂപയാണ്. […]
Read more

കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; 18കാരൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. ഏലൂർ കുറ്റിക്കാട്ടുകര കരിപ്പായി പറമ്പ് വീട്ടിൽ ജിനു ജോസഫിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ എറണാകുളം സ്വദേശി കിഷോർ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുതുകിൽ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. 12ന് രാത്രി പത്തുമണിയോടെ കളമശ്ശേരിയിലെ ഒരു ബാറിൽ മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് ബാറിന്റെ പാർക്കിങ് ഏരിയയിൽവെച്ച് ജിനു ജോസഫ് കിഷോറിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽവെച്ചാണ് […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വടകര സ്വദേശിനി തങ്കമണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. പൊലീസ് അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) കൈമാറും. തുടർന്ന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും തുടർനടപടികൾ […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്. അപകടവുമായി ബന്ധപ്പെട്ട് പ്രതിയായ സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സുഹൈൽ സജീവിന്റെ ഭാഗത്തുനിന്ന് സ്ഥിരമായി നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആർടിഒ അറിയിച്ചു. റോഡ് അപകടങ്ങളിൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും നിയമം ലംഘിച്ചാൽ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്നും ബിജു […]
Read more

പാമ്പാകുട ബാർ പരിസരത്ത് ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: പാമ്പാകുട ബാർ പരിസരത്ത് ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കാക്കൂർ വെട്ടിമൂട് കദളിക്കാട്ട് വീട്ടിൽ ബെന്നി (63), വെട്ടിമൂട് മുറ്റത്ത് കുന്നേൽ വീട്ടിൽ രവി (54) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബാറിൽനിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികൾ വെട്ടിമൂട് സ്വദേശിയായ റീജോയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. 2019ൽ റീജോയും ബെന്നിയും തമ്മിലും കഴിഞ്ഞ വർഷം റീജോയും രവിയും തമ്മിലും അടിപിടി നടന്നിരുന്നു. ഈ സംഭവങ്ങളിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix