ഇംതിയാസിനെ കാണാതായ സംഭവം; അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്
മലപ്പുറം: താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ അന്വേഷണം മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നാഗ്പൂരിലെത്തി പ്രാഥമിക അന്വേഷണം നടത്തി. കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ പൊലീസ് സംഘം നാഗ്പൂരിൽ കൂടുതൽ അന്വേഷണം നടത്തും. ഈ മാസം ഏഴിന് ബംഗളൂരുവിലെത്തിയതിന് ശേഷമാണ് ഇംതിയാസിനെ കാണാതായത്. ബംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ ഇംതിയാസ് എത്തിയതിന്റെ ദൃശ്യങ്ങളും […]
Read more