Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വടകര സ്വദേശിനി തങ്കമണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. പൊലീസ് അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) കൈമാറും. തുടർന്ന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായാണ് തങ്കമണിയെ ഒക്ടോബർ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ എട്ടിനായിരുന്നു ശസ്ത്രക്രിയ. തുടർന്ന് വാർഡിലേക്ക് മാറ്റിയ തങ്കമണിക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടു.

പിന്നീട് നടത്തിയ സ്കാനിങ്ങിലാണ് വൻകുടലിൽ മുറിവുള്ളതായി കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കിടെയാണ് മുറിവുണ്ടായതെന്നും ഇതാണ് അണുബാധയ്ക്ക് കാരണമായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

തുടർന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും തങ്കമണിയുടെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ പിഴവുണ്ടായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണത്തിനും മെഡിക്കൽ വിദഗ്ധരുടെ പരിശോധനയ്ക്കും ശേഷമേ വ്യക്തമാകൂ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix