Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kozhikode medical college

‘കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തിക വര്‍ധിപ്പിക്കും’: ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തിക വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 12 എം.എൽ.എമാർ ആശുപത്രി വികസനത്തിനായി ഫണ്ട് അനുവദിക്കും എന്നും അദ്ദേഹം അറിയിച്ചു. വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ രോഗികൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക. കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തുക. ചില ഡിപ്പാർട്ട്മെന്റുകളിൽ സീനിയർ ഓഫീസർമാരെ നിയമിക്കുക. പി.എസ്.സി ഒഴിവുകൾ വേഗത്തിൽ നികത്താൻ നടപടികൾ. പഴയ ക്വഷാലിറ്റിയുടെ മേൽക്കൂര പുതുക്കൽ. വെർച്വൽ ഓട്ടോപ്‌സി പദ്ധതിക്ക് 30–40 കോടി രൂപ […]
Read more

പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ പരാതി

കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കുന്നതിനിടെ നവജാത ശിശുവിന്റെ കൈക്ക് പരിക്കേറ്റതായി പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിൻ – അമല ദമ്പതികളുടെ കുഞ്ഞിന്റെ വലത് കൈയുടെ എല്ല് പൊട്ടിയെന്നാണ് ആരോപണം. കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രസവശേഷം കുഞ്ഞിനെ മാതാപിതാക്കൾക്ക് കാണിക്കുന്നതിന് മുമ്പ് തന്നെ കൈക്ക് പ്ലാസ്റ്റർ ഇട്ടിരുന്നതായി കുടുംബം പറയുന്നു. എന്നാൽ രണ്ടാം ദിവസം തന്നെ പ്ലാസ്റ്റർ അഴിഞ്ഞ് വീണതായും അവർ ആരോപിച്ചു. കുഞ്ഞ് കടുത്ത വേദനയിൽ കരഞ്ഞിട്ടും ഡോക്ടർമാർ […]
Read more

മാനസികമായി പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പി.ജി. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. ഡോ. അനിതാ കുമാരിയെയും ഡോ. സി.ഐ. സ്മിതയെയുംതിരെയാണ് നടപടി സ്വീകരിച്ചത്. പ്രത്യേക അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പി.ജി. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍, അധ്യാപകര്‍ പൊതുവേദികളിലും രോഗികളുടെ മുന്നിലും നിരന്തരം അപമാനിക്കുകയും അവഹേളനപരമായ പെരുമാറ്റം കാട്ടുകയും ചെയ്തതായി ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പി.ജി. ഗ്രീവന്‍സ് സെല്ലിനുമാണ് പരാതി നല്‍കിയിരുന്നത്. മാസങ്ങളായി മാനസിക പീഡനവും പരസ്യാധിക്ഷേപവും തുടരുകയാണെന്നും, […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ആരോപണം; വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിചെന്ന് കുടുംബത്തിന്റെ ആരോപണം. വാണിമേൽ സ്വദേശിയായ റീജിത്താണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സ തേടിയാണ് അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റീജിത്തിന് ആദ്യ ശസ്ത്രക്രിയ നടത്തി. ഇടത് വശത്തെ കിഡ്‌നി സ്റ്റോണിന് ശസ്ത്രക്രിയ നടത്തേണ്ടതിനുപകരം വലത് വശത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളും പഴുപ്പും ഉണ്ടായെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് നിരവധി തവണ ചികിത്സയ്ക്കായി മെഡിക്കൽ […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകര്‍ക്കെതിരെ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (ഡിഎംഇ) മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ഡോ. അനിത കുമാരി, ഡോ. സി.എൽ. സ്മിത എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവർ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പിജി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. പൊതുവേദികളിലും രോഗികളുടെ മുന്നിലും വിദ്യാർത്ഥികളെ അപമാനിക്കുകയും തീസിസ് ഒപ്പിടാൻ വിസമ്മതിക്കുകയും മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സൈക്യാട്രി വിഭാഗത്തിലെ […]
Read more

കോഴിക്കോട് മെഡിക്കൽ കോളജിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ജോലി വാഗ്ദാനങ്ങൾ

കോഴിക്കോട്: ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനങ്ങൾ വ്യാജമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്. സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രങ്ങളിലൂടെയും കോളേജിന്റെ നോട്ടിസ് ബോർഡിലൂടെയും മാത്രമേ അറിയിക്കാറുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ ഔദ്യോഗികമല്ലെന്നും അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക നഷ്ടങ്ങൾക്കും ഇടയാക്കാമെന്ന് മുന്നറിയിപ്പുണ്ട്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരും വ്യക്തിഗത […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലിന് ഇമെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം. ഇന്ന് രാവിലെ 10 മണിയോടെയാണ് സന്ദേശം ലഭിച്ചത്. ഇമെയിൽ സന്ദേശത്തിൽ കോളേജ് പരിസരത്ത് ബോംബ് സ്ഥാപിച്ചിരിക്കാനായി പറയുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഭീഷണി സന്ദേശം തമിഴ്നാട്ടിൽ നിന്നുള്ള ഒരു മെയിൽ ഐഡിയിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും, സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും വിശദമായി പരിശോധിക്കുമെന്ന് പോലീസ് […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ളം മുടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ളം മുടങ്ങി. ഇതേ തുടർന്ന് രോഗികളും, കൂട്ടിരിപ്പുകാരും വലഞ്ഞു. കൂടാതെ പ്രഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാതെ ജനങ്ങൾ ഒന്നടങ്കം അസ്വസ്ഥരായി. സ്ഥിതി രൂക്ഷമായതിനെ തുടർന്ന് രാത്രിയോടെ ടാങ്കർ ലോറികളിൽ ജലം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജിൽ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ രോഗികളെയും, കൂട്ടിരിപ്പുകാരെയും സാരമായി ബാധിക്കുന്നുവെന്ന് ജനങ്ങൾ ആരോപിച്ചു. ഇത് തീർത്തും അധികാരികളുടെ അനാസ്ഥയാണെന്നും ആക്ഷേപമുണ്ട്.
Read more

കേരളത്തിൽ മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് അത്യാധുനിക സംവിധാനങ്ങൾ; 44.30 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ കാത്ത് ലാബുകള്‍ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കല്‍ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് […]
Read more

കോഴിക്കോട് മെഡിക്കൽ കോളജിലെ സന്ദർശന ഫീസ് താൽക്കാലികമായി നിർത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഫീസ് താൽകാലികമായി നിർത്തിവച്ചു.50 രൂപയായിരുന്നു സന്ദർശന ഫീസ്. കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചപ്പോൾ സന്ദർശകരെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഫീസ് ഏർപ്പെടുത്തിയത്. ഈമാസം 17 ന് ആശുപത്രി വികസന സമിതി ചേർന്ന് അന്തിമ തീരുമാനം എടുക്കും. മെഡിക്കൽ കോളജിൽ സന്ദർശകർക്ക് പ്രത്യേക പാസ് വഴി 50 രൂപ ഈടാക്കുന്നതിനെതിരെ യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. അമിത ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. പാസിന് ഏർപ്പെടുത്തിയ […]
Read more
Advertisement
WhiteswanTV Footer