Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

ജിദ്ദ വിമാനത്താവളത്തിൽ വയനാട് സ്വദേശിനിയായ നഴ്‌സിനെ കാണാതായെന്ന് പരാതി

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽവെച്ച് വയനാട് സ്വദേശിനിയായ നഴ്‌സിനെ കാണാതായതായി കുടുംബത്തിന്റെ പരാതി. റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഫിലോമിന (32)യെയാണ് കാണാതായത്. സുൽത്താൻ ബത്തേരിക്കടുത്ത് അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ഫിലോമിന വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവിൽനിന്ന് സൗദിയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ ഇറങ്ങിയശേഷം കണക്ഷൻ വിമാനത്തിൽ റിയാദിലെത്താനായിരുന്നു പദ്ധതി. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്റെ പിതാവിന്റെ സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

ആലപ്പുഴ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട് പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. കേസിൽ പൊലീസിന്റെ നടപടിക്കെതിരെ സിപിഎമ്മും രംഗത്തെത്തി. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രവർത്തകർ മാർച്ച് നടത്തി. അപകടവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്തിയില്ലെന്നും കൂടുതൽ വകുപ്പുകൾ ചുമത്തിയില്ലെന്നും ആരോപിച്ചാണ് സിപിഎം മാർച്ച് നടത്തിയത്. അതേസമയം, മന്ത്രി എം. ലിജു പ്രതിക്ക് അനുകൂലമായി ഇടപെട്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ […]
Read more

സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വർണം തട്ടി; യുവാവ് അറസ്റ്റിൽ

കൊച്ചി: സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രമുഖ ജ്വല്ലറിയിൽനിന്ന് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ് സുലൈമാൻ (31) ആണ് പിടിയിലായത്. സ്വർണം കൈക്കലാക്കിയ ശേഷം ഒന്നര മാസത്തോളം പ്രതി വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. ബംഗളൂരു, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ മഞ്ചേരി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്ന് ആഡംബര […]
Read more

കെ. പൊന്മുടിക്കെതിരായ കള്ളപ്പണക്കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ കെ. പൊന്മുടിക്കെതിരായ കള്ളപ്പണക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) തിരിച്ചടിയായിരിക്കുകയാണ് കോടതി നടപടി. പൊന്മുടിയും മകനും പ്രതികളായ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2006 മുതൽ 2011 വരെ ഖനിവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അനധികൃത ചെമ്മണ്ണ് ഖനനത്തിലൂടെ സർക്കാരിന് 28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഖനനത്തിലൂടെ ലഭിച്ച പണം പൊന്മുടിയും മകനും ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇഡിയുടെ ആരോപണം. എന്നാൽ, കള്ളപ്പണക്കേസ് രജിസ്റ്റർ […]
Read more

സുരക്ഷാ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്– ഡൽഹി എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി

ന്യൂഡൽഹി: സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബോയിംഗ് 787-9 വിഭാഗത്തിൽപ്പെട്ട എഐ 2030 വിമാനമാണ് ജയ്പൂരിൽ ഇറക്കിയത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കൂടുതൽ പരിശോധനകൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റി. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ പരിശോധന നടത്തിവരികയാണ്. വിമാനം മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലൂടെ സഞ്ചരിക്കുമ്പോൾ പൈലറ്റ് ‘സ്ക്വാക്ക് കോഡ് 7500’ ഉപയോഗിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. വിമാനം […]
Read more

ഡൽഹിയിൽ പ്രതിഷേധത്തിന് സാധ്യത; എംപിമാരോട് സജ്ജരായിരിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദേശം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രതിഷേധം ശക്തമാക്കാനുള്ള നീക്കങ്ങൾക്കിടെ, മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് വിവരം. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുന്ന രീതിയിൽ സജ്ജരായിരിക്കണമെന്നും ഇന്ത്യാസഖ്യ നേതാക്കളോട് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജന്തർ മന്തർ വളയാൻ ചില സംഘടനകൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 20 വരെ ഡൽഹിയിൽ കേന്ദ്രസേനകളുടെ സാന്നിധ്യം തുടരണമെന്ന് […]
Read more

പാപ്പനംകോട് സാനിറ്ററി ഷോപ്പിൽ മോഷണം; 29കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം സ്വദേശി ജസീമിനെ (29) നേമം പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽനിന്ന് 52,000 രൂപയും മൊബൈൽ ഫോണും മോഷണം പോയെന്ന പരാതിയിലാണ് നടപടി. ശനിയാഴ്ച പുലർച്ചെയാണ് പൂഴിക്കുന്ന് ജങ്ഷനു സമീപമുള്ള കടയിൽ മോഷണം നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. മുഖം തുണികൊണ്ട് മറച്ചയാൾ കടയിലെ മേശപ്പുറത്തുണ്ടായിരുന്ന സാധനങ്ങൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. […]
Read more

വണ്ടൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വ്യാപാരി മരിച്ചു; 93 പേർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: വണ്ടൂരിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താർ (45) ആണ് മരിച്ചത്. പ്രദേശത്ത് ഇതുവരെ 93 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായാണ് വിവരം. മഞ്ഞപ്പിത്തം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് സത്താറിനെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൂർ–മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം […]
Read more

ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ ഗൗരി പാർവതി (15) ആണ് മരിച്ചത്. അയിലം ചന്തയ്ക്ക് സമീപം താമസിക്കുന്ന ഷിമി–ഷൈജു ദമ്പതികളുടെ മകളാണ് ഗൗരി പാർവതി. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വീട്ടിൽ കുട്ടിയെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അമ്മയും അയൽവാസികളും ചേർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗൗരിയുടെ അച്ഛൻ ഷൈജു കഴിഞ്ഞ രണ്ടുവർഷമായി […]
Read more

തൃശ്ശൂരിൽ 79കാരിയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്നു

തൃശ്ശൂർ: കാറളത്ത് വീട്ടിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സാവിത്രി (79) ധരിച്ചിരുന്ന ഏകദേശം 16 പവൻ സ്വർണം നഷ്ടമായിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പട്ടാപ്പകൽ ജനവാസ മേഖലയിലാണ് സംഭവം നടന്നത്. സാവിത്രി മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് വിജയനും മകനും മരുമകളും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വൈകിട്ട് 4.15ഓടെ വീട്ടിലെത്തിയ ചെറുമകൾ റിതികയാണ് സാവിത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാവിത്രി ധരിച്ചിരുന്ന അഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix