Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്റെ പിതാവിന്റെ സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട് പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. കേസിൽ പൊലീസിന്റെ നടപടിക്കെതിരെ സിപിഎമ്മും രംഗത്തെത്തി. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രവർത്തകർ മാർച്ച് നടത്തി. അപകടവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്തിയില്ലെന്നും കൂടുതൽ വകുപ്പുകൾ ചുമത്തിയില്ലെന്നും ആരോപിച്ചാണ് സിപിഎം മാർച്ച് നടത്തിയത്.

അതേസമയം, മന്ത്രി എം. ലിജു പ്രതിക്ക് അനുകൂലമായി ഇടപെട്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണം മന്ത്രി നിഷേധിച്ചു. ഡിവൈഎഫ്ഐയുടെ ആരോപണം പൂർണമായും തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി.

അതിനിടെ, അപകടത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു. സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സുഹൈൽ സ്ഥിരമായി ഗതാഗത നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. റോഡ് അപകടങ്ങളിൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും നിയമലംഘനം നടത്തിയാൽ നടപടിയുണ്ടാകുമെന്നും ആർടിഒ പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്നും ബിജു ഐസക് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix