Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചി മാർക്കറ്റിലെ സിനഗോഗിന് സമീപം തീവെപ്പ്; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് സമീപമുള്ള ബ്ലോസം നഴ്സറിയിൽ തീവെച്ച കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പുത്തൻകുരിശ് സ്വദേശി എബിൻ പോൾ (32) ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഗൂഢാലോചനയും വിദേശബന്ധവും സംശയിക്കുന്ന സാഹചര്യത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.

ഒക്ടോബർ 12ന് പുലർച്ചെ 2.30ഓടെയാണ് സംഭവം. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

മാർക്കറ്റിലെ പല സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമായിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. എങ്കിലും ലഭ്യമായ ദൃശ്യങ്ങളും 150ഓളം പേരിൽനിന്ന് ശേഖരിച്ച വിവരങ്ങളും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പുത്തൻകുരിശിലെ വാടകവീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം വിദേശത്തുള്ളവരുമായി നടത്തിയ ആശയവിനിമയങ്ങളും വിവിധ ഓൺലൈൻ ഗ്രൂപ്പുകളിലെ സന്ദേശങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ‘ബോസ്’ എന്ന് വിശേഷിപ്പിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് തീവെപ്പ് നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലക്ഷ്യങ്ങൾ ആക്രമിച്ച് ദൃശ്യങ്ങൾ അയച്ചുനൽകുകയും ക്രിപ്റ്റോകറൻസി വഴി പ്രതിഫലം കൈപ്പറ്റുകയും ചെയ്യുന്നതായിരുന്നു രീതിയെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

രാജ്യത്തെ വിവിധ നഗരങ്ങളിലെ ആക്രമണങ്ങളെക്കുറിച്ചും യഹൂദ ആരാധനാലയങ്ങളെക്കുറിച്ചുമുള്ള പരാമർശങ്ങൾ സന്ദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനായി കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയിൽ നേരത്തെയുണ്ടായ ഒരു തീവെപ്പ് സംഭവത്തിലും പങ്കുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവ എറണാകുളം റൂറൽ പൊലീസിന് കൈമാറി.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ വേഗത്തിൽ പിടികൂടി തെളിവുകൾ ശേഖരിച്ച പൊലീസ് സംഘത്തെ സംസ്ഥാന പൊലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും പ്രശംസിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix