Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബൈക്കിൽ യാത്ര ചെയ്ത കുടുംബത്തെ തടഞ്ഞ് ആക്രമണം; തിരൂരിൽ യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും രക്ഷിക്കാനെത്തിയ മറ്റൊരാളെ മർദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി അജിത്ത് (30) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്. തിരൂർ വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പ്രതി തടഞ്ഞുനിർത്തി ആക്രമിച്ചതായാണ് പരാതി. ആക്രമണം തടയാൻ എത്തിയ മറ്റൊരാളെയും ഇയാൾ മർദിച്ചു. ഇതിനിടെ ബൈക്കും തകർത്തു. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്തിനെ പിടികൂടിയത്. പ്രതിക്കെതിരെ നിരവധി അടിപിടിക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പ്രതിയുടെ പെരുമാറ്റം പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തിരൂർ ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അജിത്തിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix