കൊടകരയിൽ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ആക്രമണം; 2 പേർ അറസ്റ്റിൽ
തൃശ്ശൂർ: കൊടകരയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് 54കാരനെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കൊടകര മനകുളങ്ങര സ്വദേശികളായ ആദിത്യൻ (22), ആഷിത് (21) എന്നിവരെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ആദിത്യൻ ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. ഒക്ടോബർ 19ന് രാത്രി 8.30ഓടെ കൊടകര ഗോൾഡൻ ബാറിന്റെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നെല്ലായി വയലൂർ സ്വദേശി സതീശന്റെ (54) പരിചയക്കാരനായ കാർത്തിക്കുമായി പ്രതികൾ […]
Read more