കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. കുട്ടമശ്ശേരി സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി റോഡിൽ തടഞ്ഞുനിർത്തിയാണ് ഒരു സംഘം അഫ്സലിനെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടമശ്ശേരി സ്വദേശികളായ ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂണിൽ അഫ്സൽ ഇവരെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും ആലുവ ടൗൺ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



