തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അവിയൂർ തെക്കേക്കര പണിക്കവീട്ടിൽ ഷഹീർ (41) ആണ് അറസ്റ്റിലായത്.
എരുമപ്പെട്ടിയിൽ നിന്നാണ് ചെറുതുരുത്തി സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മുമ്പും നിരവധി പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചെറുതുരുത്തി എസ്ഐ വിൻസന്റ്, എഎസ്ഐമാരായ സതീഷ് കുമാർ, ജമാലുദ്ദീൻ എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ വിനീത്‌മോൻ, ഗിരീഷ്, രതീഷ്, ടിജോ വാഴപ്പിള്ളി എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


