Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

ഭക്ഷണ വിതരണ രംഗത്തേക്ക് ഫ്ലിപ്കാർട്ടും; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾക്ക് വെല്ലുവിളിയാകുന്ന പുതിയ സേവനം ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കുന്ന സേവനത്തിന്റെ പരീക്ഷണം കമ്പനി ആരംഭിച്ചതായാണ് വിവരം. ‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ പരീക്ഷണ ഘട്ടത്തിൽ ‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ എന്ന പേരിലാണ് ഫ്ലിപ്കാർട്ട് പുതിയ ഭക്ഷണ വിതരണ സേവനം പരീക്ഷിക്കുന്നത്. ടെക്‌ക്രഞ്ചിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടെക്കാണ് ഇക്കാര്യം […]
Read more

പിണറായിക്കെതിരായ വിജിലൻസ് കേസ് സ്റ്റേ ചെയ്തതിൽ പ്രത്യേക ആനുകൂല്യം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരായ വിജിലൻസ് കേസ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും ഷോൺ ജോർജും. സുപ്രീംകോടതി പിണറായി വിജയനും കൂട്ടാളികൾക്കും പ്രത്യേക ആനുകൂല്യം നൽകിയിട്ടില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. കേസിലെ എഫ്ഐആർ കോടതി റദ്ദാക്കിയിട്ടില്ലെന്നും പ്രതികൾക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ സമയം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചത് കേസ് […]
Read more

ഡൽഹിയിൽ ശൈത്യകാല നിയന്ത്രണങ്ങൾ; പിയുസി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല, വർക്ക് ഫ്രം ഹോം നിർബന്ധം

ന്യൂഡൽഹി: ശൈത്യകാലത്ത് രൂക്ഷമാകുന്ന വായുമലിനീകരണവും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ ഡൽഹി സർക്കാർ പുതിയ കർമ്മപദ്ധതി പ്രഖ്യാപിച്ചു. നവംബർ 1 മുതൽ ഫെബ്രുവരി 28 വരെയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സാധുവായ പുക പരിശോധനാ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ തിരഞ്ഞെടുത്ത 500ഓളം പെട്രോൾ പമ്പുകളിൽ നിന്ന് നവംബർ 1 മുതൽ ഇന്ധനം നൽകില്ല. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന കർശനമാക്കും. 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം […]
Read more

പത്തനംതിട്ടയിലെ എൽഡിഎഫ് ഹർത്താലിൽ മാറ്റമില്ല

പത്തനംതിട്ട: പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 24ന് എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി രാജു എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ഏഴ് വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടും ഒന്നുപോലും ഒഴിവാക്കിയിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വെറുംകൈയോടെ വീടുവിട്ട് ഇറങ്ങിപ്പോകണമെന്നാണോ റാന്നി എംഎൽഎ പറയുന്നതെന്ന് രാജു എബ്രഹാം ചോദിച്ചു. ഹർത്താലിനെ റാന്നി എംഎൽഎ എതിർക്കുന്നതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എൽഡിഎഫിന്റെ ഹർത്താൽ ആഹ്വാനത്തെ വിമർശിച്ച് പഴകുളം […]
Read more

എപ്‌സ്റ്റീനുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്; ഹർദീപ് സിങ് പുരിയോട് വിശദീകരണം തേടി പ്രതിപക്ഷം

ന്യൂഡൽഹി: അമേരിക്കയിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീനുമൊത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി (ശരദ് പവാർ വിഭാഗം) തുടങ്ങിയ പാർട്ടികളുടെ നേതാക്കളാണ് മന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടത്. എപ്‌സ്റ്റീനെ കണ്ടത് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായാണെന്ന ഹർദീപ് സിങ് പുരിയുടെ മുൻ വിശദീകരണത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. പുറത്തുവന്ന ചിത്രങ്ങളിൽ കൂടിക്കാഴ്ചയുടെ സാഹചര്യം വ്യക്തമാക്കണമെന്നും മന്ത്രി മറുപടി നൽകണമെന്നും നേതാക്കൾ […]
Read more

വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ ‘വിജ്ഞാന ദർശിനി’; കുറഞ്ഞ ചെലവിൽ പഠനയാത്രകൾ

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദത്തോടൊപ്പം അറിവും പകരാൻ കെഎസ്ആർടിസി പുതിയ യാത്രാ പദ്ധതി ആരംഭിച്ചു. ‘വിജ്ഞാന ദർശിനി’ എന്ന പേരിലുള്ള പദ്ധതിക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് നേതൃത്വം നൽകുന്നത്. വിദ്യാർഥികൾക്ക് ചരിത്രം, ശാസ്ത്രം, പ്രകൃതി, സംസ്കാരം എന്നിവ നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കാണ് യാത്രകൾ ക്രമീകരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊന്മുടി, കാപ്പുകാട് […]
Read more

ചൂരൽമല ദുരന്തത്തിൽ 30 സെന്റ് സ്ഥലം നഷ്ടമായി; നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

വയനാട്: മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടിനായി ഒരുക്കിയ 30 സെന്റ് സ്ഥലം നഷ്ടമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. ചൂരൽമല സ്വദേശി വിജിയാണ് സഹായം ലഭിക്കാത്തതിനെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയത്. നിരവധി തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമായില്ലെന്നാണ് വിജിയുടെ ആരോപണം. മൈസൂരുവിൽ ബേക്കറി ബിസിനസ് നടത്തുകയാണ് വിജി. നാട്ടിലെത്തുമ്പോൾ മേപ്പാടി കോഞ്ഞാംകുളത്തെ തറവാട്ടുവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് നിർമിക്കാനായി അഞ്ച് വർഷം മുമ്പ് ചൂരൽമല വെള്ളാർമല സ്കൂളിന് സമീപം പടവെട്ടിക്കുന്ന് റോഡിൽ 15 സെന്റ് സ്ഥലം […]
Read more

തൃശ്ശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: തൃശ്ശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് കൈമാറി. എട്ട് മാസമായിട്ടും റിപ്പോർട്ട് കൈമാറിയില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി കൈമാറും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവമ്പാടി ദേവസ്വത്തിലെ ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരാണ് കേസിലെ പ്രതികൾ. സർക്കാർ അനുമതി ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുക, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് […]
Read more

‘രാമായണ’ത്തിന് യു സർട്ടിഫിക്കറ്റ്; 3 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യം

കൊച്ചി: നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ ആദ്യ ഭാഗത്തിന് സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റ് ലഭിച്ചു. 2026 നവംബർ 5ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറും 15 മിനിറ്റുമാണ് ദൈർഘ്യം. ചിത്രത്തിലെ ‘രാവണതാണ്ഡവം’ എന്ന ഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എ.ആർ. റഹ്മാനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായും അരുൺ ഗോവിൽ ദശരഥ […]
Read more

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര് മുറുകുന്നു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തവർ ജയിലിലായപ്പോൾ രാഹുൽ വിദേശത്ത് സുഖിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റ് സമ്മേളനത്തിനിടെ വിദേശയാത്രകൾ നടത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു. ഗോവയിൽ നടന്ന കോൺഗ്രസ് റാലിക്കുശേഷം രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങിയിരുന്നില്ല. പിന്നീട് വിമാനത്തിലിരിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ശക്തമായത്. രാഹുൽ വിയറ്റ്നാമിലേക്ക് പോയെന്ന തരത്തിലായിരുന്നു ബിജെപി നേതാക്കളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix