Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

കൈക്കൂലി കേസ്; വൈക്കം സിഐ ഷമീർ ഖാനെ സസ്‌പെൻഡ് ചെയ്തു

കോട്ടയം: കൈക്കൂലി ആരോപണത്തെ തുടർന്ന് വൈക്കം സിഐ ഷമീർ ഖാനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് നടപടി. സസ്‌പെൻഷൻ ഉത്തരവ് ഐജി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. തുടർന്ന് ഉത്തരവ് വൈക്കം ഡിവൈഎസ്പിക്ക് കൈമാറി. കഴിഞ്ഞ ദിവസം സിഐക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഗൂഗിൾ പേ വഴി 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അസം സ്വദേശിയായ ജോഗട്ട് ഗൊഗോയിയുടെ അക്കൗണ്ടിൽനിന്നാണ് ഈ തുക കൈമാറിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പരിശോധനയ്ക്കിടെ […]
Read more

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്; ഇന്ന് ഹാജരാകാൻ നിർദേശം

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ സംഭവത്തിൽ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡൽഹി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇന്ന് ഡൽഹിയിലെ രജൗരി ഗാർഡൻ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ജന്തർ മന്തറിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ചെന്നാണ് ഇവർക്കെതിരായ കേസ്. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇരുവരും പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് ലഭിച്ചത്. ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെ നിരോധനം മറികടന്ന് സിജെപി നേതാക്കൾ ഇവിടെ പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് […]
Read more

തൃശ്ശൂർ പൂരം കലക്കൽ; പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം രംഗത്ത്. നിലവിലെ അന്വേഷണ റിപ്പോർട്ടിനെ വിമർശിച്ച് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ രംഗത്തെത്തി. റിപ്പോർട്ട് യഥാർഥ വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പൂരം കലക്കലിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്നും ഗിരീഷ് കുമാർ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന നിലപാടിലാണ് ദേവസ്വം. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ദേവസ്വം മന്ത്രി എന്നിവരെ […]
Read more

ഭർത്താവിനെ കണ്ടെത്തണം; മൊബൈൽ ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാഭീഷണി

ബെംഗളൂരു: ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ ഒടുവിൽ പൊലീസ് സുരക്ഷിതമായി താഴെയിറക്കി. മൂന്ന് ദിവസം നീണ്ട സംഭവങ്ങൾക്കൊടുവിൽ പാവഗഡ സ്വദേശിനിയായ സിന്ധു (20)വിനെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം ആറിനായിരുന്നു സിന്ധുവിന്റെയും ഗണേഷ് എന്ന യുവാവിന്റെയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ സിന്ധുവിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഗണേഷ് വീട്ടിൽനിന്ന് പോയെന്നാണ് റിപ്പോർട്ട്. ഭർത്താവിനെ കാണാതായതോടെ സിന്ധു മദനായകനഹള്ളി […]
Read more

ഏഷ്യൻ പാരാ ഗെയിംസിനിടെ ലൈംഗികാതിക്രമ പരാതി; ഇന്ത്യൻ പാരാ നീന്തൽ താരത്തെ ജപ്പാനിൽ നിന്ന് തിരിച്ചയച്ചു

ഐച്ചി-നാഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിനിടെ ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് ഇന്ത്യൻ പാരാ നീന്തൽ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. സംഭവത്തിൽ താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ പരിഗണിക്കുന്നതായി പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. താരങ്ങൾ താമസിച്ചിരുന്ന ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിലെ നേപ്പാൾ വംശജയായ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. പരാതിക്കാരിയായ ജീവനക്കാരി […]
Read more

സൗദിയിലെ ഡ്രോൺ ആക്രമണം; ഇന്ത്യൻ പൗരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റു. ഫിലിപ്പീൻസ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. പരിക്കേറ്റ ഇന്ത്യൻ പൗരന് വിദഗ്ധ ചികിത്സ നൽകിവരികയാണ്. പാകിസ്ഥാൻ സ്വദേശിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ ശൈബ എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തിരുന്നു. എന്നാൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയിലെ ദമ്മാമിലുള്ള […]
Read more

ശിവമോഗയിൽ ദസറ ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു

കർണാടക: ശിവമോഗയിൽ ദസറ ആഘോഷത്തിനിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരു മണിക്കൂറിലേറെ പരിഭ്രാന്തി. സോമണ്ണ എന്ന ആനയാണ് ഇടഞ്ഞത്. നിരവധി വാഹനങ്ങൾ തകർത്ത ആനയെ ഒടുവിൽ വനംവകുപ്പ് അധികൃതർ മയക്കുവെടിവെച്ച് തളച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ആനയെ ശാന്തമാക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. സാഗർ എന്ന മറ്റൊരു ആനയും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. തുടക്കത്തിൽ ഘോഷയാത്ര ശാന്തമായാണ് മുന്നോട്ടുപോയത്. സാധാരണയായി സാഗർ വഹിച്ചിരുന്ന […]
Read more

മൈസൂരു ദസറയിൽ കേരളത്തിന് തിളക്കമാർന്ന അരങ്ങേറ്റം; ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിച്ചു

മൈസൂരു: കർണാടകയിലെ പ്രശസ്തമായ മൈസൂരു ദസറ ജംബൂസവാരിയിൽ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, കലാരൂപങ്ങൾ, പ്രകൃതിഭംഗി, വിനോദസഞ്ചാര സാധ്യതകൾ എന്നിവ പരിചയപ്പെടുത്തിയ അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി. കർണാടക സർക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളം പരിപാടിയിൽ പങ്കെടുത്തത്. ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടിന് മൈസൂരു കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് 6.45ന് ബന്നിമണ്ഡപിൽ സമാപിച്ചു. ആകെ 53 നിശ്ചലദൃശ്യങ്ങളും 50 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരന്നു. കേരളത്തിന്റെ അനുഷ്ഠാനകലയുടെ പ്രതീകമായ തെയ്യവും ശാസ്ത്രീയ […]
Read more

സിജെപി നേതാക്കൾക്ക് പിന്തുണ; ബിജെപിയെ വിമർശിച്ച് കെ. അണ്ണാമലൈ

ചെന്നൈ: സിജെപി നേതാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ച് ബിജെപിയെ വിമർശിച്ച് തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ഭരണപരമായ നടപടികളിലെ വീഴ്ചകൾ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണത ബിജെപിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധിച്ച സിജെപി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെയും അണ്ണാമലൈ വിമർശിച്ചു. സിജെപിയുടെ സമരരീതിയോട് വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിന് പകരം അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും […]
Read more

ബീഡി നൽകാത്തതിലുള്ള വൈരാഗ്യം; ബിഹാർ സ്വദേശിയായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

തൃശൂർ: ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പൻ (58) ആണ് അറസ്റ്റിലായത്. ബിഹാർ സ്വദേശിയായ വികാസ് കുമാർ (18) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35ഓടെ കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുന്നിലായിരുന്നു സംഭവം. ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കേസിൽ അറസ്റ്റിലായ രാജപ്പനെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix