Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ജാദവ്പൂർ സർവകലാശാലയിൽ ഇടത്- എബിവിപി സംഘർഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയിൽ ഇടതുപക്ഷ- എബിവിപി പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി സ്റ്റുഡന്റ്സ് യൂണിയന്റെ ജനറൽ ബോഡി യോഗവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറത്തുനിന്നുള്ളവരെ ക്യാമ്പസിലെത്തിച്ച് എബിവിപി പ്രവർത്തകർ അക്രമം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വടികളുമായി എത്തിയ സംഘം ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുകയും എസ്എഫ്ഐയുടെ പതാകകൾ കത്തിക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. അരബിന്ദോ ഭവന് തീയിടാനും ശ്രമിച്ചെന്നാണ് ആരോപണം. ബിജെപി എംഎൽഎ ശർബാരി മുഖർജിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പസിൽ […]
Read more

കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡർ; പ്രതിഷേധിച്ച് പാകിസ്ഥാൻ

ന്യൂഡൽഹി: ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയിൽ പാകിസ്ഥാൻ കടുത്ത അതൃപ്തി അറിയിച്ചു. ഇസ്ലാമാബാദിലെ യുഎസ് എംബസിയിലെ ചാർജ് ദ അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചത്. ജമ്മുകശ്മീർ തർക്ക പ്രദേശമാണെന്ന നിലപാട് അമേരിക്ക മറക്കരുതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. എന്നാൽ സെർജിയോ ഗോറിന്റെ പ്രസ്താവനയെ കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്വാഗതം ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗോർ ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് പറഞ്ഞത്. കൂടുതൽ അമേരിക്കൻ […]
Read more

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാൻ നീക്കം

മലപ്പുറം: വേങ്ങര ബ്ലോക്ക് മുസ്ലിം ലീഗ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ബഹളം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെയാണ് ഒരു വിഭാഗം അംഗങ്ങൾ പ്രതിഷേധിച്ചത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി ചേർന്ന യോഗം ബഹളം കാരണം പിരിച്ചുവിട്ടു. യോഗത്തിൽ നന്ദി പറയാനുള്ള അവസരം പോലും അനുവദിക്കാതെ അംഗങ്ങൾ ഇറങ്ങിപ്പോയതായാണ് വിവരം. പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു. നിരീക്ഷകനായ എം.കെ. ബാവ […]
Read more

ഒമാനിൽ കനത്ത മഴ; അൽ ശർഖിയയിൽ വാദികൾ നിറഞ്ഞൊഴുകി

മസ്‌കറ്റ്: ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ശക്തമായ മഴ ലഭിച്ചു. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് നിരവധി വാദികളിലും താഴ്‌വരകളിലും വെള്ളം നിറഞ്ഞു. ഇബ്ര വിലായത്തിലെ അൽ ഹൈമ, ഖഫീഫ, ജാദ്യ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതോടെ നിരവധി വാദികൾ നിറഞ്ഞൊഴുകി. അൽ മുദൈബി, ബിദിയ, അൽ ഖാബിൽ, ദിമ വ അത്തായീൻ തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി. ചില വാദികളിൽ […]
Read more

ഓണം ഓഫറുകളുമയി ഹൈസൻസ് ഇന്ത്യയും തോഷിബയും

കൊച്ചി: ആഗോള ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനികളായ ഹൈസൻസും തോഷിബ ടിവിയും കേരളത്തിലുടനീളം ഓണം കാമ്പയിന് തുടക്കമിട്ടു. കാമ്പയിൻ്റെ ഭാഗമായി ആകർഷകമായ ഡിസ്‌കൗണ്ടാണ് വിവിധ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 26 വരെയാണ് കാമ്പയിൻ. ഓണക്കാലത്ത് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. കൂടാതെ സീറോ ഡൗൺപെയ്മെന്‍റ്, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ, ഒരു ഇഎംഐ ഫ്രീ തുടങ്ങിയ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് രണ്ട് വർഷം വരെ അധിക […]
Read more

‘വിസ് വോയേജര്‍’ മള്‍ട്ടി- കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കാന്‍ വിസ്മണിയും ഒമാന്‍ എയറും കൈകോര്‍ക്കുന്നു

കൊച്ചി: വിസ്മണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒമാന്‍ എയറും ചേര്‍ന്ന് ‘വിസ് വോയേജര്‍’ കൊ-ബ്രാന്‍ഡഡ് മള്‍ട്ടി-കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. വിവിധ അന്താരാഷ്ട്ര കറന്‍സികളില്‍ സുഗമമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഈ പുതിയ ട്രാവല്‍ കാര്‍ഡിലൂടെ സാധിക്കും. വിസ്മണിയുടെ ഫിന്‍ടെക് മികവും ഒമാന്‍ എയറിന്‍റെ ആഗോള നെറ്റ്വര്‍ക്കും ഒന്നിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ പേയ്മെന്‍റുകള്‍, റിവാര്‍ഡുകള്‍, യാത്രാ ആനുകൂല്യങ്ങള്‍ എന്നിവ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും ആയാസരഹിതവുമായ യാത്രാ-സാമ്പത്തിക അനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ […]
Read more

വയനാട്ടിൽ മാല മോഷണ സംഘം പിടിയിൽ; 2 പേർ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ത്രീകളുടെ മാല മോഷ്ടിച്ച സംഘത്തിലെ രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര സ്വദേശി എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. മലപ്പുറം ഐക്കരപടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബത്തേരിയിൽ നടന്ന മാല മോഷണ കേസിൽ നേരത്തെ പിടിയിലായവരുടെ കൂട്ടാളികളാണ് ഇവരെന്ന് […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 3160 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 395 രൂപയും പവന് 3,160 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലും വില വർധിക്കാൻ കാരണമായത്. ഓണക്കാലം അടുത്തിരിക്കെ സ്വർണവിലയിലെ ഈ കുതിപ്പ് ആഭരണങ്ങൾ വാങ്ങാനൊരുങ്ങുന്നവർക്ക് തിരിച്ചടിയാണ്. സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് […]
Read more

“പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവെർഗ്രീൻ ഗ്യാങ്ന്റെ ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹൻലാൽ,മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച്, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാതിരാക്കുറുക്കൻ’ സെപ്തംബറിൽ പ്രദർശനത്തിനെത്തും. ​തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന നാലുപേർ […]
Read more

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു

പാലക്കാട്: കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു റിഹാൻ. മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer