Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ മാല പൊട്ടിച്ചു; 45കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് (45) ആണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്. രണ്ടര പവൻ തൂക്കമുള്ള സ്വർണമാലയാണ് ഇയാൾ കവർന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോട്ടുവള്ളിക്കാവ് ക്ഷേത്രത്തിൽ പോയി മകളുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന 68കാരിയായ ലതികയുടെ മാലയാണ് സ്കൂട്ടറിലെത്തിയ പ്രതി പൊട്ടിച്ചെടുത്തത്. വഴി ചോദിക്കാനെന്ന വ്യാജേന സമീപത്തെത്തിയ ശേഷമായിരുന്നു മോഷണം. ആൾത്തിരക്കില്ലാത്ത സ്ഥലത്തുവച്ചായിരുന്നു സംഭവം.

ഭയന്നുപോയ ലതിക മകളുടെ വീട്ടിലെത്തിയെങ്കിലും മകൾ ജോലിക്ക് പോയിരുന്നു. തുടർന്ന് പള്ളുരുത്തിയിലെ വീട്ടിലെത്തിയ ലതിക അടുത്ത ബന്ധുവിനോട് വിവരം പറഞ്ഞു. പിന്നാലെ രാത്രിയോടെ വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മുൻപ് മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതോടെയാണ് ചേരാനെല്ലൂർ ഭാഗത്തുനിന്ന് ഉമേഷിനെ പിടികൂടിയത്.

ഹിൽ പാലസ്, കാലടി, മുളന്തുരുത്തി, പറവൂർ, എളമക്കര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ മാലപൊട്ടിക്കൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ചൂതാട്ടത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായും അധികൃതർ വ്യക്തമാക്കി.

മോഷ്ടിച്ച സ്വർണമാല പറവൂരിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒന്നര ലക്ഷം രൂപയ്ക്ക് പണയംവച്ച നിലയിൽ പൊലീസ് കണ്ടെത്തി. വരാപ്പുഴ എസ്എച്ച്ഒ സുനെഖ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix