വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ മാല പൊട്ടിച്ചു; 45കാരൻ പിടിയിൽ
കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് (45) ആണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്. രണ്ടര പവൻ തൂക്കമുള്ള സ്വർണമാലയാണ് ഇയാൾ കവർന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോട്ടുവള്ളിക്കാവ് ക്ഷേത്രത്തിൽ പോയി മകളുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന 68കാരിയായ ലതികയുടെ മാലയാണ് സ്കൂട്ടറിലെത്തിയ പ്രതി പൊട്ടിച്ചെടുത്തത്. വഴി ചോദിക്കാനെന്ന വ്യാജേന സമീപത്തെത്തിയ ശേഷമായിരുന്നു മോഷണം. ആൾത്തിരക്കില്ലാത്ത സ്ഥലത്തുവച്ചായിരുന്നു സംഭവം. […]
Read more