Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ ടി സെക്ഷനിലേക്ക് മാറ്റുന്ന കേസുകളുടെയും രേഖകളുടെയും വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കില്ല. അതേസമയം, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകളിലെ വിവരങ്ങൾ മറച്ചുവെക്കാനാണ് നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്.

ഏതൊക്കെ രേഖകൾ വിജിലൻസിന്റെ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് തീരുമാനിക്കാനുള്ള അധികാരം വിജിലൻസ് ഡയറക്ടർക്കാണ്. ഇതോടെ ടി സെക്ഷനിലേക്ക് മാറ്റുന്ന ഫയലുകളിലെ വിവരങ്ങൾ വിവരാവകാശ അപേക്ഷകളിലൂടെ ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാകും. സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിലൂടെ പുറത്തുവരാതെ പോകുമെന്ന ആശങ്കയുണ്ട്.

വിവരാവകാശ നിയമം നിലവിൽ വന്നപ്പോൾ വിജിലൻസിലെ രഹസ്യ വിഭാഗമായ ടി സെക്ഷനെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ 2022ൽ ഈ വിഭാഗത്തെ വീണ്ടും വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തി. ഇപ്പോൾ വീണ്ടും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനുകളെ നേരത്തേ തന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു.

ടി സെക്ഷനിലേക്ക് രേഖകൾ മാറ്റാനുള്ള അധികാരം വിജിലൻസ് ഡയറക്ടർക്കായതിനാൽ പ്രധാന കേസുകളിലെ വിവരങ്ങൾ രഹസ്യമാക്കാൻ കഴിയുമെന്ന വിമർശനവും ഉയരുന്നുണ്ട്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകളിലെ വിവരങ്ങൾ പോലും വിവരാവകാശ നിയമപ്രകാരം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് ആശങ്ക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix