Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vigilance

വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല

തിരുവനന്തപുരം: വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. പൊതുതാൽപ്പര്യ ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. ടി സെക്ഷന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളാണ് വിജിലൻസിലെ ടി1, ടി2 സെക്ഷനുകൾ. രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണങ്ങളും ഈ വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്നതിനാൽ, അത്തരം കേസുകളുമായി […]
Read more

വിജിലൻസിലെ ടി സെക്ഷനുകൾ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി; വിശദീകരണവുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: വിജിലൻസിലെ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിജിലൻസ് ഡയറക്ടർ നൽകിയ ശുപാർശ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ സർക്കാരിന് താൽപര്യമില്ലെന്നും അന്വേഷണങ്ങളെ ബാധിക്കാത്തവിധം സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. വത്സരാജ് നിയമസഭയിൽ ഉന്നയിച്ച അടിയന്തര ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. രഹസ്യസ്വഭാവമുള്ള കേസുകളിലെ വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അതിനാൽ ചില […]
Read more

വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ ടി സെക്ഷനിലേക്ക് മാറ്റുന്ന കേസുകളുടെയും രേഖകളുടെയും വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കില്ല. അതേസമയം, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകളിലെ വിവരങ്ങൾ മറച്ചുവെക്കാനാണ് നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്. ഏതൊക്കെ രേഖകൾ വിജിലൻസിന്റെ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് തീരുമാനിക്കാനുള്ള അധികാരം വിജിലൻസ് ഡയറക്ടർക്കാണ്. ഇതോടെ ടി സെക്ഷനിലേക്ക് മാറ്റുന്ന ഫയലുകളിലെ വിവരങ്ങൾ വിവരാവകാശ അപേക്ഷകളിലൂടെ ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാകും. സംസ്ഥാനത്തെ ബാധിക്കുന്ന […]
Read more

വൈക്കം സിഐ ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണം: വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു

കോട്ടയം: വൈക്കം സിഐ ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. സിഐക്കെതിരായ വകുപ്പുതല നടപടികൾക്കുള്ള റിപ്പോർട്ട് ഉടൻ കൈമാറും. ഗൂഗിൾ പേ വഴി 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം വൈക്കം സിഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. സ്റ്റേഷൻ പരിധിയിലെ ടിപ്പർ, ടോറസ്, ലോറി ഉടമകളിൽനിന്നും മണ്ണ് മാഫിയ സംഘങ്ങളിൽനിന്നും വിവിധ കേസുകളിലെ പ്രതികളിൽനിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. നേരിട്ടും […]
Read more

വൈക്കം സിഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന; 2.28 ലക്ഷം രൂപയുടെ ഇടപാടുകൾ കണ്ടെത്തി

കോട്ടയം: വൈക്കം സിഐ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സിഐ ഷമീർ ഖാൻ അനധികൃതമായി പണം കൈപ്പറ്റിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. സ്റ്റേഷൻ പരിധിയിലെ ടിപ്പർ, ടോറസ്, ലോറി ഉടമകളിൽനിന്നും മണ്ണ് മാഫിയകളിൽനിന്നും വിവിധ കേസുകളിലെ പ്രതികളിൽനിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിലാണ് നടപടി. നേരിട്ടും യുപിഐ ഇടപാടുകൾ വഴിയും പണം കൈപ്പറ്റുന്നുവെന്നായിരുന്നു വിജിലൻസിന് ലഭിച്ച വിവരം. പരിശോധനയിൽ അസം സ്വദേശിയായ ജോഗട്ട് ഗൊഗോയിയുടെ അക്കൗണ്ടിൽനിന്ന് ഏകദേശം 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായാണ് […]
Read more

ശബരിമല നെയ്യ് ക്രമക്കേട്: മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ്

തിരുവനന്തപുരം: ശബരിമല മിൽമ നെയ്യ് ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ് നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു പരിശോധന. ക്രമക്കേടിൽ ആരോപണവിധേയനായ മിൽമ മുൻ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിന്റെ വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വാഹന കരാറുകാരുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടന്നു. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ഏറ്റെടുത്തത്. […]
Read more

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നിലപാട് മാറ്റവുമായി വിജിലൻസ്. വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചത്. നേരത്തെ അനുമതി ആവശ്യമാണെന്നായിരുന്നു വിജിലൻസിന്റെ നിലപാട്. പ്രോസിക്യൂഷൻ അനുമതി വേണമോ എന്ന കാര്യത്തിൽ ഇനി ഹൈക്കോടതിയാണ് അന്തിമ തീരുമാനം എടുക്കുക. പിന്നാക്ക വിഭാഗ വികസന വകുപ്പും നേരത്തെ തന്നെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. സർക്കാർ വകുപ്പുകൾ […]
Read more

വിജിലൻസ് പ്രവേശന പരീക്ഷ പ്രഹസനമോ? പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് നിയമന ഉത്തരവ്

കൊച്ചി: വിജിലൻസിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവേശന പരീക്ഷയിൽ ക്രമക്കേട് ആരോപണം. പരീക്ഷ നടത്തുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ നിയമന ഉത്തരവ് തയ്യാറാക്കിയതിന്റെ രേഖകൾ പുറത്തുവന്നു. കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിക്കാൻ പരീക്ഷ അട്ടിമറിച്ചെന്ന ആരോപണമാണ് ഉയരുന്നത്. പൊലീസിൽ നിന്ന് വിജിലൻസിലേക്ക് മാറാൻ താൽപര്യമുള്ള ഉദ്യോഗസ്ഥർക്കായി ഈ മാസം 13നാണ് പ്രവേശന പരീക്ഷ നടത്തിയത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു പരീക്ഷ. അതത് ജില്ലാ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷ നടന്നതിന് പിന്നാലെ […]
Read more

‘വി ഡി സതീശൻ വിദേശത്ത് പോയി പണം പിരിച്ചതിന് തെളിവുണ്ട്’: വിമർശനവുമായി പരാതിക്കാരൻ

തിരുവനന്തപുരം: വി.ഡി. സതീശനെതിരായ ‘പുനർജനി’ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ പരാതിക്കാരിൽ ഒരാളും മുൻ കോൺഗ്രസ് നേതാവുമായ രാജേന്ദ്രപ്രസാദ് രംഗത്ത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും, ക്ലീൻ ചിറ്റ് നൽകിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. വിദേശത്ത് നിന്ന് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പണം സമാഹരിച്ചതിന് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളുണ്ടെന്നും വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടെന്നും രാജേന്ദ്രപ്രസാദ് ആരോപിച്ചു. 2018-ലെ പ്രളയത്തിന് ശേഷം വെറും എം.എൽ.എ ആയിരുന്ന വി.ഡി. സതീശൻ […]
Read more

മലങ്കര ടൂറിസം പദ്ധതിയിൽ അഴിമതി ആരോപണം;മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

ഇടുക്കി:ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി. പദ്ധതിയുടെ നടത്തിപ്പും ടെൻഡർ നടപടികളും ക്രമവിരുദ്ധമായാണ് നടന്നതെന്നും ഇതിൽ വൻതോതിലുള്ള അഴിമതി ഒളിഞ്ഞിരിപ്പുണ്ടെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. ഏകദേശം 112 കോടി രൂപ ചെലവ് വരുന്ന ബൃഹത്തായ പദ്ധതിയുടെ ടെൻഡർ ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയതിൽ അസ്വാഭാവികമായ തിടുക്കവും ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴയിലെ പ്രാദേശിക കോൺഗ്രസ് നേതാവായ ബേബി ജോസഫാണ് വിജിലൻസിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix