Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസപ്പടി കേസ്; പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല. അപ്പീൽ തിങ്കളാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് കെ. നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുക.

മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സുപ്രീംകോടതി 10 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകർ അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. അപ്പീൽ തിങ്കളാഴ്ച പരിഗണിക്കുന്നതോടെ കേസിലെ തുടർനടപടികൾ നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix