Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി റീൽസ്; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ ഉള്ളിലെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ റീൽസ് പ്രചരിപ്പിച്ചത് വിവാദമായി. ടൈൽ പണിക്കായി സെക്രട്ടേറിയറ്റിലെത്തിയ കരാറുകാരാണ് ഓഫീസുകളുടെ ഉൾഭാഗം ചിത്രീകരിച്ച് വീഡിയോ പങ്കുവെച്ചത്. പിന്നാലെ മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർ നടപടി ആരംഭിച്ചു. നിർമാണം നടക്കുന്ന കായിക ഭവൻ ഉൾപ്പെടെയുള്ള ഓഫീസുകളുടെ അകത്തെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സെക്രട്ടേറിയറ്റിൽ ചിത്രീകരണത്തിന് കർശന നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപവും ഉയർന്നു.

വിവാദമായതോടെ കരാർ കമ്പനിയെ വിവരം അറിയിച്ച് വീഡിയോ പിൻവലിപ്പിച്ചു. സംഭവത്തെ രാഷ്ട്രീയ വിവാദമാക്കരുതെന്നും അറിയിപ്പ് ലഭിച്ച ദിവസം തന്നെ വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും വീഡിയോ പങ്കുവെച്ച വ്യക്തി അഭ്യർഥിച്ചു. വീഡിയോ പങ്കുവെച്ചവർ അത് ഡിലീറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ സർക്കാർ അധികാരത്തിലെത്തിയ ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് കോമ്പൗണ്ടിൽ റീൽസ് ചിത്രീകരിച്ചതും നേരത്തേ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റിന്റെ ഉള്ളിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix